
ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. യുഎഇയിലേക്ക് മത്സരം എത്തുന്നതോടെ ആദ്യ പാദത്തിലെ ഫലങ്ങള്‍ മാറി മറിയാന്‍ സാധ്യത ഏറെയാണ്. യുഎഇയില്‍ അധികമാരും ശ്രദ്ധിക്കാത്ത റെക്കോഡുകള്‍ സ്വന്തമായുള്ള ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.
Also Read: 2015ല്‍ കോലി അതു പ്രവചിച്ചു! ഇന്ത്യ ഇപ്പോള്‍ അവിടെ എത്തിയിരിക്കുന്നു- വെളിപ്പെടുത്തി ഡൊണാള്‍ഡ്

മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന് യുഎഇയിലെ പിച്ചില്‍ മികച്ച റെക്കോഡാണുള്ളത്. 2020ലെ യുഎഇ ഐപിഎല്ലില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ നേടിയ താരമാണ് ഇഷാന്‍ കിഷന്‍. 145.76 സ്‌െൈട്രക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 30 സിക്‌സുകള്‍ ഇഷാന്‍ യുഎഇയില്‍ നേടി. യുഎഇയില്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമെന്ന റെക്കോഡ് ഇഷാന്റെ പേരിലാണ്. ഇന്ത്യക്കായി അരങ്ങേറ്റ ടി20യിലും ഏകദിനത്തിലും അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ സമീപകാലത്തായി മിന്നും ഫോമിലാണ്.
Also Read: IND vs ENG: മൂന്നാം ടെസ്റ്റില്‍ കോലിയെ കാത്ത് ചരിത്ര നേട്ടം, എംഎസ് ധോണിയെ കടത്തിവെട്ടാം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാന്റെ പേരിലും മികച്ച റെക്കോഡുണ്ട്. 16 മത്സരത്തില്‍ നിന്ന് 5.37 ഇക്കോണമിയില്‍ 20 വിക്കറ്റുകളാണ് റാഷിദ് ഖാന്‍ നേടിയത്. യുഎഇയിലെ പിച്ച് പൊതുവേ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ്. യുഎഇയില്‍ ഏറ്റവും മികച്ച ഇക്കോണമിയുള്ള ബൗളറെന്ന റെക്കോഡാണ് റാഷിദ് ഖാന്റെ പേരിലുള്ളത്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് റാഷിദ് ഖാന്‍.
Also Read: T20 World cup: ഇന്ത്യന്‍ ടീമില്‍ 10 പേര്‍ക്ക് സ്ഥാനമുറപ്പ്, ശേഷിച്ച അഞ്ചു പേരെയെടുക്കാന്‍ കുഴങ്ങും!

രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. 2020 സീസണില്‍ സെഞ്ച്വറി നേടാന്‍ സ്‌റ്റോക്‌സിന് സാധിച്ചിരുന്നു. യുഎഇയില്‍ സെഞ്ച്വറി നേടിയ ഏക വിദേശ താരമാണ് സ്‌റ്റോക്‌സ്. മായങ്ക് അഗര്‍വാള്‍,ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍ എന്നിവരാണ് യുഎഇയില്‍ ഐപിഎല്‍ സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍.
Also Read: IND vs ENG: 'മറ്റാരെയും തേടേണ്ട, രോഹിതും രാഹുലും തന്നെയാണ് ഓപ്പണിങ്ങില്‍ കേമന്മാര്‍'- ആകാശ്

കെകെആറിന്റെ സ്പിന്നറാണ് വരുണ്‍ ചക്രവര്‍ത്തി. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്ന താരമാണ് അദ്ദേഹം. യുഎഇയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഏക ബൗളറെന്ന റെക്കോഡ് വരുണിന്റെ പേരിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 20 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്.
Also Read: IPL 2021: സിഎസ്‌കെയുടെ ഈ താരങ്ങള്‍ക്കിത് ഗുഡ്‌ബൈ സീസണ്‍! ഇനിയൊരിക്കലും കണ്ടേക്കില്ല

Also Read: 'സച്ചിനും ദ്രാവിഡുമാണ് അവന്റെ ഹീറോ', ടെസ്റ്റിനോടുള്ള കോലിയുടെ ഇഷ്ടത്തെ പ്രശംസിച്ച് പീറ്റേഴ്‌സന്‍
പഞ്ചാബ് കിങ്‌സിന്റെ നിക്കോളാസ് പുരാന്റെ പേരിലും യുഎഇയില്‍ ഒരു റെക്കോഡുണ്ട്. യുഎഇയിലെ വേഗ അര്‍ധ സെഞ്ച്വറി റെക്കോഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 17 പന്തിലാണ് പുരാന്‍ അര്‍ധ സെഞ്ച്വറി നേടിയത്. രണ്ടാം സ്ഥാനത്തുള്ള സഞ്ജു സാംസണ്‍ 19 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്.മുംബൈയുടെ ഹര്‍ദിക് പാണ്ഡ്യയും ഡല്‍ഹിയുടെ മാര്‍ക്കസ് സ്റ്റോയിനും 20 പന്തിലും അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.


Click it and Unblock the Notifications











