'സച്ചിനും ദ്രാവിഡുമാണ് അവന്റെ ഹീറോ', ടെസ്റ്റിനോടുള്ള കോലിയുടെ ഇഷ്ടത്തെ പ്രശംസിച്ച് പീറ്റേഴ്‌സന്‍
ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള പ്രമുഖ ബാറ്റ്‌സ്മാന്‍മാരിലെ ഏക താരമാണ് കോലി. ആക്രമണോത്സുകത സ്വഭാവം കളത്തില്‍ നിലനിര്‍ത്തുന്ന കോലി ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകനാണ്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുത്തതും കോലിയാണ്.

ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് ജയം, കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ക്യാപ്റ്റന്‍ തുടങ്ങിയ റെക്കോഡുകളെല്ലാം കോലിയുടെ പേരിലാണ്. സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ഇന്ത്യയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ കോലി മുന്‍നിരക്കാരനാണ്. ഇപ്പോഴിതാ കോലിയുടെ ടെസ്റ്റിലെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍.
Also Read : IND vs ENG : ജയിക്കാന്‍ ഇംഗ്ലണ്ട് മൂന്നു പേരെ മാറ്റണമെന്ന് കെപി , രണ്ടു പേര്‍ ടീമില്‍ പോലുമില്ല !

'തന്റെ ഹീറോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന താരമാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ ഇതിഹാസങ്ങളാണ് അവന്റെ ഹീറോ. അവന്റെ ഉത്സാഹം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ ഗുണങ്ങളും വിരാട് കോലിയില്‍ കാണാനാവും. ഇതിഹാസമായി തുടരാന്‍ പരിമിത ഓവറിലെപ്പോലെ ടെസ്റ്റിലും തിളങ്ങേണ്ടതിന്റെ പ്രാധാന്യം അവനറിയാം. അതുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിന് അവന്‍ ഇത്രയധികം പ്രാധാന്യം നല്‍കുന്നത്. കോലിയെപ്പോലൊരു ലോകോത്തര താരം ടെസ്റ്റിന് നല്‍കുന്ന പ്രാധാന്യം തീര്‍ച്ചയായും സന്തോഷം നല്‍കുന്നതാണ്' - കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു.
Also Read : IPL 2021 : ആദ്യ പാദത്തില്‍ പുറത്തിരുന്നു , പക്ഷേ രണ്ടാം പാദത്തില്‍ മാച്ച് വിന്നര്‍മാരായേക്കാം , അഞ്ച് പേരിതാ

ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത് എല്ലാവരും കണ്ടതാണ്. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സിലും ഇന്ത്യ വിജയിച്ചു. ഏത് സാഹചര്യത്തിലും ഇന്ത്യന്‍ ടീമിന് ജയിക്കാനാവുമെന്ന് അവര്‍ തെളിയിക്കുകയാണ്. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തുക എളുപ്പമുള്ള കാര്യമല്ല. മുഹമ്മദ് സിറാജിന്റെ അവസാന ദിനത്തിലെ ബൗളിങ് പ്രകടനം ശ്രദ്ധേയമായിരുന്നുവെന്നും പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
Also Read : സച്ചിനെയൊക്കെ എത്ര നല്ലയാള്‍ , കോലി മഹാമോശം! - തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് ഓപ്പണര്‍

Also Read : IND vs ENG : ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് , സാക്ക് ക്രോളിയും ഡോം സിബ്ലിയും പുറത്ത്
ലോര്‍ഡ്‌സില്‍ അഞ്ചാം ദിനമാണ് മത്സരം മാറി മറിഞ്ഞത്. ജസ്പ്രീത് ബുംറ - മുഹമ്മദ് ഷമി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടും മുഹമ്മദ് സിറാജിന്റെ പേസ് ബൗളിങ്ങുമാണ് മത്സരത്തില്‍ 151 റണ്‍സിന്റെ ജയം ഇന്ത്യക്ക് നേടിത്തന്നത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി. ആദ്യ മത്സരം സമനിലയിലാണ് കലാശിച്ചത്. മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. മൂന്നാം മത്സരം 25ന് ലീഡ്‌സിലാണ് നടക്കുന്നത്. ജയത്തോടെ ലീഡ് ഉയര്‍ത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടിന് അഭിമാന പോരാട്ടമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications