Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ജയിക്കാന്‍ ഇംഗ്ലണ്ട് മൂന്നു പേരെ മാറ്റണമെന്ന് കെപി, രണ്ടു പേര്‍ ടീമില്‍ പോലുമില്ല!

ഇന്ത്യക്കെതിരേ ഈ മാസം 25 മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കണമെങ്കില്‍ ഇംഗ്ലണ്ട് ടീമില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളയുകയായിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡും നേടിയിരിക്കുകയാണ്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലും വിജയം തുടരുകയാണെങ്കില്‍ ഇന്ത്യക്കു പരമ്പര നഷ്ടമാവില്ലെന്നുറപ്പിക്കാം. മറുഭാഗത്ത് ഇംഗ്ലണ്ടിനു പ്രതീക്ഷ കാക്കാന്‍ മൂന്നാം ടെസ്റ്റില്‍ വിജയിച്ചേ തീരൂ. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ഇംഗ്ലണ്ടിനായിരുന്നില്ല. പ്രത്യേകിച്ചും ബാറ്റിങ് നിരയായിരുന്നു ഏറ്റവുമധികം നിരാശപ്പെടുത്തിയത്.

 മൂന്നു മാറ്റങ്ങള്‍ വേണം

മൂന്നു മാറ്റങ്ങള്‍ വേണം

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനില്‍ മൂന്നു മാറ്റങ്ങളാണ് വരുത്തേണ്ടതെന്നാണ് പീറ്റേഴ്‌സന്റെ അഭിപ്രായം. പക്ഷെ ഇവരില്‍ രണ്ടു പേര്‍ ഇംഗ്ലണ്ട് ടീമില്‍ പോലുമില്ലെന്നതാണ് രസകരമായ കാര്യം.
അടുത്ത ടെസ്റ്റില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ഹാരി ബ്രൂക്ക് എന്നിവരെ ഇംഗ്ലണ്ട് കളിപ്പിക്കണമെന്ന് കെപി തന്റെ കോളത്തില്‍ കുറിച്ചു. ഇവരില്‍ മലാനെ മൂന്നാം ടെസ്റ്റിനുള്ള ടീമിലെടുത്തിട്ടുണ്ടെങ്കിലും ലിവിങ്സ്റ്റണും ബ്രൂക്കും ടെസ്റ്റ് ടീമിന്റെ ഭാഗമല്ല.

 ലിവിങ്‌സ്റ്റണ്‍ മിന്നുന്ന ഫോമില്‍

ലിവിങ്‌സ്റ്റണ്‍ മിന്നുന്ന ഫോമില്‍

ലിവിങ്‌സ്റ്റണ്‍ ഇപ്പോള്‍ മിന്നുന്ന പ്രകടനമാണ് നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ പാകിസ്താനെതിരേ നടന്ന പരമ്പരയില്‍ താരം സെഞ്ച്വറിയടിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ നടക്കുന്ന ദി ഹണ്ട്രഡെന്ന ഫ്രാഞ്ചൈസി ലീഗിലും ലിവിങ്സ്റ്റണ്‍ കസറുകയാണ്.
നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റായാണ് താരം ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കു അദ്ദേഹത്തെ വിളിക്കാനും സാധ്യത കുറവാണ്.

 ബ്രൂക്കിന്റെ പ്രകടനം

ബ്രൂക്കിന്റെ പ്രകടനം

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്‌ഷെയറിന്റെ താരമായ ബ്രൂക്കും മികച്ച ഫോമിലാണ്. ദി ഹണ്ട്രഡില്‍ നോര്‍തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിനു വേണ്ടിയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ട് സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.
43 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ ബ്രൂക്ക് കളിച്ചുകഴിഞ്ഞു. 2016ല്‍ പാകിസ്താന്‍ എ ടീമിനെതിരായ മല്‍സരത്തിലൂടെയായിരുന്നു ഇംഗ്ലണ്ടിന്റെ എ ടീമിനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം.

 മൂന്നാം ടെസ്റ്റിനുള്ള ടീം

മൂന്നാം ടെസ്റ്റിനുള്ള ടീം

മൂന്നാം ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ രണ്ടു ടെസ്റ്റുകളിലും ടീമിന്റെ ഭാഗമായിരുന്ന രണ്ടു പേരെ ഒഴിവാക്കിയിട്ടുണ്ട്. ബാറ്റ്‌സ്മാന്‍മാരായ സാക്ക് ക്രോളി, ഡൊമിനിക്ക് സിബ്ലി എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. പകരം മലാനെയും പേസര്‍ സാഖ്വിബ് മഹമ്മൂദിനെയും ടീമിലുള്‍പ്പെടുത്തി.
മൂന്നു വര്‍ഷത്തിനു ശേഷമാണ് മലാന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. 2018ല്‍ ഇന്ത്യയുടെ കഴിഞ്ഞ പര്യടനത്തിലായിരുന്നു അദ്ദേഹത്തെ അവസാനമായി ടെസ്റ്റ് ടീമില്‍ കണ്ടത്. എഡ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റില്‍ മലാന്‍ കളിക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്സന്‍, ജോണി ബെയര്‍സ്റ്റോ, റോറി ബേണ്‍സ്, ജോസ് ബട്ലര്‍, സാം കറെന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, സാഖിബ് മഹമ്മൂദ്, ഡേവിഡ് മലാന്‍, ക്രയ്ഗ് ഒവേര്‍ട്ടന്‍, ഓലി പോപ്പ്, ഓലി റോബിന്‍സന്‍, മാര്‍ക്ക് വുഡ്.

ലീഡ്‌സില്‍ ഇന്ത്യക്കു മുന്‍തൂക്കം

ലീഡ്‌സില്‍ ഇന്ത്യക്കു മുന്‍തൂക്കം

19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് കളിക്കാന്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലെത്തുന്നത്. ഇവിടെ മികച്ച റെക്കോര്‍ഡാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയുടേത്. അവസാനത്തെ രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു.
2002ലെ അവസാനത്തെ ടെസ്റ്റില്‍ ഇന്നിങ്‌സിനും 46 റണ്‍സിനും ആതിഥേയരെ ഇന്ത്യ തരിപ്പണമായിരുന്നു. അതിനു മുമ്പ് 1986ലെ ടെസ്റ്റില്‍ 279 റണ്‍സിനും ഇംഗ്ലണ്ടിനെ ഇന്ത്യ നിഷ്പ്രഭരാക്കിയിരുന്നു.

Story first published: Friday, August 20, 2021, 8:14 [IST]
Other articles published on Aug 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+