For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'മറ്റാരെയും തേടേണ്ട, രോഹിതും രാഹുലും തന്നെയാണ് ഓപ്പണിങ്ങില്‍ കേമന്മാര്‍'- ആകാശ്

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ജയം. മൂന്നാം മത്സരം 25ന് നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. പ്രധാനമായും ഓപ്പണര്‍മാരുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. കെ എല്‍ രാഹുല്‍ -രോഹിത് ശര്‍മ കൂട്ടുകെട്ട് തകര്‍പ്പന്‍ പ്രകടനം തന്നെയാണ് നടത്തിയത്.

1

രോഹിത് ശര്‍മ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ സ്ഥിര സ്ഥാനമുള്ള താരമാണെന്ന് പറയാം. എന്നാല്‍ കെ എല്‍ രാഹുലിന്റെ അവസ്ഥ അങ്ങനെയല്ല. ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും പരിക്കിന്റെ പിടിയിലായതോടെയാണ് രാഹുലിന് അവസരം തെളിഞ്ഞത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ ടോപ് സ്‌കോററായ രാഹുല്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയോടെ മത്സരത്തിലെ താരമാവുകയും ചെയ്തു.

Also Read: INDvENG: ജയിക്കാന്‍ ഇംഗ്ലണ്ട് മൂന്നു പേരെ മാറ്റണമെന്ന് കെപി, രണ്ടു പേര്‍ ടീമില്‍ പോലുമില്ല!

2

ഇപ്പോഴിതാ ഇന്ത്യ ഇനി മറ്റൊരു ഓപ്പണറെയും തേടേണ്ടന്നും രാഹുലും രോഹിതും തന്നെയാണ് ഏറ്റവും മികച്ച ഓപ്പണര്‍മാരെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'ടെസ്റ്റില്‍ ഇനി മറ്റൊരു ഓപ്പണിങ് കൂട്ടുകെട്ടിനെ തേടേണ്ട. രോഹിതും രാഹുലുമാണ് അനുയോജ്യര്‍. ടി20യിലും ഇരുവരും തന്നെ ഇറങ്ങുമ്പോള്‍ ഏകദിനത്തില്‍ രോഹിതിനൊപ്പം ധവാന്‍ ഓപ്പണറാവണം.

Also Read: IPL 2021: ആദ്യ പാദത്തില്‍ പുറത്തിരുന്നു, പക്ഷേ രണ്ടാം പാദത്തില്‍ മാച്ച് വിന്നര്‍മാരായേക്കാം, അഞ്ച് പേരിതാ

3

ഇവര്‍ക്ക് പരിക്കോ ഫോമില്‍ വന്‍ തകര്‍ച്ചയോ ഉണ്ടായാല്‍ മാത്രമെ പകരക്കാരെ അന്വേഷിക്കേണ്ടതുള്ളു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ ടീം ഇതേ കൂട്ടുകെട്ടുമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. രോഹിതും രാഹുലും ചേര്‍ന്ന് സ്‌കോര്‍ നേടുന്നത് തുടരട്ടെ. രാഹുല്‍ ഇതിനോടകം പരമ്പരയിലെ ടോപ് സ്‌കോററാണ്. രോഹിത് രണ്ടാം സ്ഥാനത്തുമുണ്ട്'-ആകാശ് പറഞ്ഞു.

Also Read: സച്ചിനെയൊക്കെ എത്ര നല്ലയാള്‍, കോലി മഹാമോശം!- തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് ഓപ്പണര്‍

4

കെ എല്‍ രാഹുലിന് സ്ഥാനം ഉറപ്പിക്കാന്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഓപ്പണിങ്ങില്‍ അവസരം തേടി മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ടീമിലുണ്ട്. ശുഭ്മാന്‍ ഗില്ലും പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയാല്‍ രാഹുലിന് വെള്ളുവിളി കൂടും. 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിരാശപ്പെടുത്തിയ രാഹുല്‍ ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

Also Read: IND vs ENG: ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്, സാക്ക് ക്രോളിയും ഡോം സിബ്ലിയും പുറത്ത്

5

രോഹിതിനും രാഹുലിനും ദീര്‍ഘനാള്‍ ഓപ്പണറായി തുടരാനുള്ള മികവുണ്ടെന്ന് ആകാശ് ചോപ്ര വിലയിരുത്തി. 'അവര്‍ ബാറ്റ് ചെയ്യുന്ന ശൈലി,ക്ഷമ,ആഗ്രഹം,പദ്ധതി,ഷോട്ട് തിരഞ്ഞെടുപ്പ് ഇവയെല്ലാം ദീര്‍ഘകാലം ഇവര്‍ മുന്നോട്ട് പോകുമെന്ന തോന്നലാണ് എനിക്കുള്ളത്. മായങ്കിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷെ എന്നോട് ക്ഷമിക്കണം. ശുഭ്മാന്‍ ഗില്ലിനെയും ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ അവന് ഈ സ്ഥാനത്തേക്കെത്തുക എളുപ്പമല്ല. ഒരാള്‍ക്ക് അവസരം നഷ്ടപ്പെടുമ്പോള്‍ മറ്റൊരാള്‍ക്ക് അത് അവസരമായി തീരുന്നു'-ആകാശ് കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, ഒരു പുതുമുഖം, സ്റ്റീവ് സ്മിത്തും ടീമില്‍

6

Also Read: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാവില്ല, എന്‍സിഎ തലവനായി തുടരാന്‍ വീണ്ടും അപേക്ഷ നല്‍കി

ലീഡ്‌സില്‍ മൂന്നാം മത്സരം നടക്കാനിരിക്കെ ഇരുവരുടെയും പ്രകടനത്തില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷ വെക്കുന്നുണ്ട്. ടി20 ലോകകപ്പില്‍ ഇരുവരും തന്നെ ഓപ്പണര്‍മാരായി ഇറങ്ങാനാണ് സാധ്യത കൂടുതല്‍. കോലി ഓപ്പണറായി എത്തിയാല്‍ മൂന്നാം നമ്പറില്‍ രാഹുല്‍ എത്തിയേക്കും.

Story first published: Thursday, August 19, 2021, 14:54 [IST]
Other articles published on Aug 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+