
എന്നാല്‍ മികച്ച ഫോമിലുള്ള ഇന്ത്യന്‍ ടീം വലിയ ആത്മവിശ്വാസത്തിലാണ്. ലീഡ്‌സില്‍ ജയിക്കാനായാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോഡിനെ മറികടക്കാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്. നിലവില്‍ ഇംഗ്ലണ്ടിനെതിരേ ഒമ്പത് ടെസ്റ്റ് ജയമാണ് കോലിയുടെ പേരിലുള്ളത്. ധോണി ഓസ്‌ട്രേലിയക്കെതിരേ ഒമ്പത് ടെസ്റ്റ് ജയവും നേടിയിട്ടുണ്ട്. ഒരു ടീമിനെതിരേ കൂടുതല്‍ ടെസ്റ്റ് ജയമെന്ന റെക്കോഡില്‍ നിലവില്‍ ഇരുവരും തുല്യത പുലര്‍ത്തുകയാണ്. ലീഡ്‌സില്‍ ഇന്ത്യ ജയിച്ചാല്‍ ഈ റെക്കോഡില്‍ കോലിക്ക് ധോണിയെ മറികടക്കാനാവും.
Also Read : IND vs ENG : 'മറ്റാരെയും തേടേണ്ട , രോഹിതും രാഹുലും തന്നെയാണ് ഓപ്പണിങ്ങില്‍ കേമന്മാര്‍' - ആകാശ്

ഈ റെക്കോഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും കോലിയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏഴ് ജയമാണ് കോലി ക്യാപ്റ്റനായി നേടിയത്. മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി സിംബാബ് വെയ്‌ക്കെതിരേ ആറ് ജയം നേടിയതാണ് മൂന്നാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും എതിരേ ആറ് ജയം വീതം നേടി ഗാംഗുലിയോടൊപ്പം കോലിയുണ്ട്.
Also Read : IPL 2021 : സിഎസ്‌കെയുടെ ഈ താരങ്ങള്‍ക്കിത് ഗുഡ്‌ബൈ സീസണ്‍ ! ഇനിയൊരിക്കലും കണ്ടേക്കില്ല

എന്നാല്‍ ലീഡ്‌സില്‍ ജയിക്കുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമല്ല. ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ഇംഗ്ലണ്ടിനെതിരേ ബാറ്റിങ്ങാണ് ഇന്ത്യയുടെ പ്രശ്‌നം. ലോര്‍ഡ്‌സില്‍ വാലറ്റത്തിന്റെ അപ്രതീക്ഷിത പ്രകടനം ഇല്ലായിരുന്നെങ്കിലും ഇന്ത്യക്ക് വലിയ നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. ലീഡ്‌സില്‍ വിരാട് കോലിയും ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കാം.
Also Read : 'സച്ചിനും ദ്രാവിഡുമാണ് അവന്റെ ഹീറോ' , ടെസ്റ്റിനോടുള്ള കോലിയുടെ ഇഷ്ടത്തെ പ്രശംസിച്ച് പീറ്റേഴ്‌സന്‍

Also Read : 'അടിക്ക് തിരിച്ചടി ഉറപ്പ്' , ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആക്രമണോത്സുകതയുള്ള അഞ്ച് ക്യാപ്റ്റന്മാരിതാ
ലോര്‍ഡ്‌സില്‍ ഇന്ത്യക്കായി ജയം സ്വന്തമാക്കുന്ന മൂന്നാമത്തെ നായകനാണ് വിരാട് കോലി. കപില്‍ ദേവ്, എംഎസ് ധോണി എന്നിവര്‍ക്ക് മാത്രമാണ് ഇതിന് മുമ്പ് ലോര്‍ഡ്‌സില്‍ ജയിക്കാനായത്. നിലവില്‍ കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ നായകന്മാരില്‍ നാലാം സ്ഥാനത്താണ് കോലി. 37 ജയമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഗ്രെയിം സ്മിത്ത് (53), റിക്കി പോണ്ടിങ് (48), സ്റ്റീവ് വോ (41) എന്നിവര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.


Click it and Unblock the Notifications











