Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: ഇന്ത്യന്‍ ടീമില്‍ 10 പേര്‍ക്ക് സ്ഥാനമുറപ്പ്, ശേഷിച്ച അഞ്ചു പേരെയെടുക്കാന്‍ കുഴങ്ങും!

ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ത്രില്ലിലാണ്. രണ്ടു രാജ്യങ്ങള്‍ ഇതിനകം ലോകകപ്പിനുള്ള തങ്ങളുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡായിരുന്നു ഏറ്റവുമാദ്യം ലോകകപ്പ് സംഘത്തെ തിരഞ്ഞെടുത്തത്. ഇന്നു ഓസ്‌ട്രേലിയയും തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനത്തിനു വേണ്ടിയാണ് രാജ്യത്തെ ക്രിക്കറ്റ് ആരാധധകര്‍ കാത്തിരിക്കുന്നത. അധികം വൈകാതെ തന്നെ ഇന്ത്യയുടെ തങ്ങളുടെ 15 പേരുടെ ലിസ്റ്റ് പുറത്തുവിട്ടേക്കും. മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് സെലക്ഷന്‍ കമ്മിറ്റിക്കു ഇത്തവണത്തെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്നത് കൂടുതല്‍ വെല്ലുവിളിയാവും. താരങ്ങളുടെ ആധിക്യം തന്നെയാണ് കാരണം. ടി20 ക്രിക്കറ്റിനു യോജിച്ച ഒരുപിടി മികച്ച താരങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. വേണമെങ്കില്‍ രണ്ടു ടീമുകളെ ഇന്ത്യക്കു ലോകകപ്പില്‍ അണിനിരത്താനുമാവും.

 10 പേരുടെ കാര്യമുറപ്പ്

10 പേരുടെ കാര്യമുറപ്പ്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ 10 പേര്‍ ഇതിനകം സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇവലിരൊള്‍ ഒഴിവാക്കപ്പെടുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ അദ്ഭുതം. എന്നാല്‍ അങ്ങനെയൊരു അദ്ഭുതം സംഭവിക്കാനും പോവുന്നില്ല.
ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ എന്നിവരാണ് ടീമിന്റെ നെടുംതൂണുകള്‍. കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമില്‍ സ്ഥാനം 100 ശതമാവും ഉറപ്പുള്ള മറ്റു എട്ടു പേര്‍.

 അടുത്ത അഞ്ചു പേര്‍

അടുത്ത അഞ്ചു പേര്‍

ടീമിലേക്കുള്ള അടുത്ത അഞ്ചു പേര്‍ ആരൊക്കെയാവുമെന്ന് തീരുമാനിക്കാന്‍ കോലിക്കും കോച്ച് രവി ശാസ്ത്രിക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെല്ലാം തല പുകയ്‌ക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.
ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ടി നടരാജന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് അവസാന അഞ്ചിലെത്താന്‍ മുന്‍പന്തിയിലുള്ള കളിക്കാര്‍. ഇവരില്‍ ആര്‍ക്കൊക്കെ നറുക്ക് വീഴുമെന്നതാണ് ചോദ്യം.

 സഞ്ജുവിന് സാധ്യത കുറവ്

സഞ്ജുവിന് സാധ്യത കുറവ്

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനു ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്നു തന്നെ പറയാം. റിഷഭ് പന്തിനെക്കൂടാതെ റിസര്‍വ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണ് ഇപ്പോള്‍ മുന്‍തൂക്കം. മാത്രമല്ല കെഎല്‍ രാഹുലും വിക്കറ്റ് കീപ്പിങില്‍ പരീക്ഷിക്കാവുന്ന താരമാണ്. ഇവര്‍ മൂന്നു പേരുമിരിക്കെ നാലാമതൊരു വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കാനിടയില്ല.
അടുത്തിടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതു സഞ്ജുവിന്റെ വഴിയടയ്ക്കുന്നു. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ലങ്കയില്‍ ടി20, ഏകദിന പരമ്പര കളിച്ച ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. പക്ഷെ അനുഭവസമ്പത്ത് കുറഞ്ഞ ലങ്കന്‍ ബൗളിങ് നിരയ്‌ക്കെതിരേ പോലും റണ്ണെടുക്കാനാവാതെ സഞ്ജു നിരാശപ്പെടുത്തി. ഈ പര്യടനത്തില്‍ തിളങ്ങിയിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിനു ലോകകപ്പ് സംഘത്തില്‍ സ്ഥാനം പ്രതീക്ഷിക്കാമായിരുന്നു.

 ഓപ്പണിങില്‍ ആരൊക്കെ?

ഓപ്പണിങില്‍ ആരൊക്കെ?

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ആരൊക്കെയിറങ്ങുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഒരാള്‍ രോഹിത് ശര്‍മയായിരിക്കുമെന്നതില്‍ സംശയമില്ലെങ്കിലും രണ്ടാമന്റെ കാര്യത്തില്‍ ചിത്രം തെളിഞ്ഞിട്ടില്ല. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, കെഎല്‍ രാഹുല്‍ എന്നിവരാണ് ഈ സ്ഥാനത്തിനു വേണ്ടി മല്‍സരിക്കുന്നത്. കൂടാതെ ക്യാപ്റ്റന്‍ വിരാട് കോലിയും ഓപ്പണിങിലേക്കു വരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. കാരണം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരയിലെ അവസാന കളിയില്‍ രോഹിത്- കോലി ജോടി ക്ലിക്കായിരുന്നു. ലോകകപ്പിലും ഒരുപക്ഷെ തങ്ങള്‍ ഓപ്പണ്‍ ചെയ്‌തേക്കുമെന്ന സൂചനയും കോലി അന്നു നല്‍കിയിരുന്നു.

Story first published: Friday, August 20, 2021, 10:07 [IST]
Other articles published on Aug 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+