INDvENG: ഭീഷണി ഇന്ത്യന്‍ താരങ്ങളോടു വേണ്ട, കോലിക്കു സഹിക്കില്ല! ക്ഷമിക്കുകയുമില്ലെന്നു പനേസര്‍
ടീമംഗങ്ങള്‍ ആരെയെങ്കിലുമൊരാളെ കളിക്കളത്തില്‍ വച്ച് എതിര്‍ താരങ്ങള്‍ ഭീഷണിപ്പെടുക്കുകയോ പ്രകോപിപ്പിക്കുയോ ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു അതു സഹിക്കില്ലെന്നും അദ്ദേഹം അതു ക്ഷമിക്കില്ലെന്നും മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ചില ഉരസലുകള്‍ നടന്നിരുന്നു. കോലിയും പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സസനും തമ്മിലും കൊമ്പുകോര്‍ക്കല്‍ നടന്നിരുന്നു.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ മിക്ക ദിവസങ്ങളിലും കളിക്കാര്‍ തമ്മില്‍ ചൂടേറിയ വാക്‌പോര് നടന്നിരുന്നു. അവസാനദിനവും ഇത് ആവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങിനിടെ വാലറ്റക്കാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെയും ഇംഗ്ലീഷ് താരങ്ങള്‍ പ്രകോപിപ്പിരുന്നു. അംപയര്‍ക്കു സംഭവത്തില്‍ ഇടപെടേണ്ടി വരികയും ചെയ്തിരുന്നു. ബാറ്റിങിലൂടെയായിരുന്നു ഷമിയും ബുംറയും ഇംഗ്ലണ്ടിനോടുള്ള അരിശംതീര്‍ന്നത്. പിന്നീട് ബൗളിങിലും അവരും മറ്റു ഇന്ത്യന്‍ ബൗളര്‍മാരും കണക്കുതീര്‍ത്തിരുന്നു.

കോച്ചിന്റെ ഐഡിയയാവാം
ഇന്ത്യയുടെ വാലറ്റക്കാരെ പെട്ടെന്നു പുറത്താക്കാന്‍ പ്രകോപിപ്പിച്ചു നോക്കാമെന്നത് ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡിന്റെ ഐഡിയ ആവാമെന്നു പനേസര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ 10, 11 സ്ഥാനക്കാരെ പ്രകോപിപ്പിച്ചും ബൗണ്‍സറുകളെറിഞ്ഞും ഭയപ്പെടുത്തി പുറത്താക്കാനായിരുന്നു അവര്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ ഇന്ത്യയാവട്ടെ നിങ്ങള്‍ ഞങ്ങളിലൊരാളെ ലക്ഷ്യമിട്ടാല്‍ എല്ലാവരും കൂടി നിങ്ങളെ തീര്‍ക്കുമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഇന്ത്യയുടെ തന്ത്രം വിജയിക്കുകയും ചെയ്തുവെന്നും പനേസര്‍ വ്യക്തമാക്കി.

കോലിയെക്കുറിച്ച് ആലോചിച്ചില്ല
ഇന്ത്യന്‍ ടീമിനെ ഭീഷണിപ്പെടുത്താമായിരുന്നു ഇംഗ്ലണ്ട് കരുതിയത്. ഇതിനായി ബുംറയെയാണ് അവസാനദിനം അവര്‍ നോട്ടമിട്ടത്. പക്ഷെ വിരാട് കോലിയുടെ സ്വഭാവത്തെക്കുറിച്ച് അവര്‍ക്കു അറിയില്ലായിരുന്നു. അദ്ദേഹം എല്ലാം ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ കോലി എല്ലാത്തിനും കണക്കു ചോദിക്കുകയും ചെയ്തു.
ഒരിക്കും ക്ഷമിക്കാത്ത വ്യക്തിയാണ് കോലി. എന്തൊക്കെ സംഭവിച്ചാലും തന്റെ ടീമിനെ പൂര്‍ണമായി അദ്ദേഹം പിന്തുണയ്ക്കും. തന്റെ ടീമംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതു കോലിക്കു ഒരിക്കലും സഹിക്കില്ല. ഇംഗ്ലണ്ടായിരുന്നു തുടക്കമിട്ടത്, പക്ഷെ അത് അവരെ തന്നെ തിരിഞ്ഞുകുത്തി. ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ കോലിക്കാണ്. ഇംഗ്ലണ്ട് ടീമിനെ ഇന്ത്യ വളയുകയായിരുന്നു.
അഞ്ചാം ദിനം റിഷഭ് പന്ത് വേഗം പുറത്തായപ്പോള്‍ ഷമിയെയും ബുംറയെയും എളുപ്പം ഔട്ടാക്കാമെന്നായിരുന്നു ഇംഗ്ലണ്ട് കരുതിയത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. ഇന്ത്യയുമായി നിങ്ങള്‍ കൊമ്പുകോര്‍ക്കാന്‍ നില്‍ക്കരുത്. ഭീഷണി കോലിയോടു നടക്കില്ല. ശക്തമായി തന്നെ അദ്ദേഹം അതിനു മറുപടി നല്‍കുമെന്നും പനേസര്‍ വ്യക്തമാക്കി.

മനീന്ദറിനും ഇതേ അഭിപ്രായം
പനേസറിന്റെ അതേ അഭിപ്രായം തന്നെയാണ് ഇന്ത്യയുടെ മുന്‍ താരമായ മനീന്ദര്‍ സിങിനുമുള്ളത്. വാക്‌പോര് ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുകയാണ് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.
ഈ ഇന്ത്യന്‍ ടീം ഒറ്റക്കെട്ടാണ്. ഇംഗ്ലണ്ട് താരങ്ങളുടെ പ്രകോപം അവരെ കൂടുതല്‍ ഉത്തേജിപ്പിച്ചു. ഇന്ത്യയെ കൂടുതല്‍ നിശ്ചയദാര്‍ഡ്യമുള്ളവരാക്കി തീര്‍ത്തത് ഇതാണ്. ഇന്ത്യ ഇപ്പോള്‍ മികച്ച യാത്രക്കാരായി മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ജയിക്കുകയെന്നത് എളുപ്പമല്ല, എന്നാല്‍ ഈ ടീമിന് അതു രണ്ടു തവണ സാധിച്ചിരിക്കുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ വിജയം നേടാന്‍ ഇന്ത്യക്കു സാധിച്ചു. എതിരാളികള്‍ തങ്ങള്‍ക്കു പിറകെ വരികയാണെങ്കില്‍ ഇന്ത്യ പ്രകടനത്തിലൂടെയാണ് അവര്‍ക്കു മറുപടി നല്‍കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിലും കണ്ടത് ഇതു തന്നെയാണ്. കളിക്കളത്തിലെ ഇത്തരം സംഭവങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. അതു കളിയിലെ കൂടുതല്‍ ആവേശകരമാക്കി തീര്‍ക്കുന്നുവെന്നും സിങ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications