'എന്റെ അടുത്തുവന്നു, ഹായ് ഞാന്‍ രാഹുലാണെന്ന് പറഞ്ഞു', വിറച്ചുപോയ അനുഭവത്തെക്കുറിച്ച് ചേതന്‍
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണിന്റെ ആദ്യ പാദത്തിന്റെ കണ്ടെത്തലാണ് ചേതന്‍ സക്കറിയ. നേരത്തെ തന്നെ ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറായിരുന്ന താരത്തെ 2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതോടെയാണ് താരത്തിന്റെ തലവിധി മാറിയത്. ഏഴ് മത്സരങ്ങള്‍ക്കൊണ്ട് തന്നെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരം ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യക്കായി കളിക്കുകയും ചെയ്തു.

സൗരാഷ്ട്ര താരമാണ് ചേതന്‍. ശ്രീലങ്കന്‍ പര്യടനത്തില്‍ രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. ഇപ്പോഴിതാ ശ്രീലങ്കയില്‍ വെച്ച് രാഹുല്‍ ദ്രാവിഡിനെ നേരിട്ട് കണ്ടപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ചേതന്‍ സക്കറിയ. 'ശ്രീലങ്കയിലെ രണ്ടാഴ്ചത്തെ ക്വാറന്റെയ്‌ന് ശേഷം ഞങ്ങളെല്ലാവരും ഒത്തുകൂടി. ഓരോ താരങ്ങളും ഓരോ പ്രവര്‍ത്തയിലായിരുന്നു. ഞാന്‍ ഹോട്ടലിന്റെ സ്വിമ്മിങ് പൂളിന് സമീപം നില്‍ക്കുമ്പോള്‍ രാഹുല്‍ സാര്‍ എന്റെ അടുത്തുവന്നു. ഹായ് ചേതന്‍ ഞാന്‍ രാഹുലാണെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. വിറക്കാന്‍ തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അത്. ഞാന്‍ എഴുന്നേറ്റ് നിന്ന് ഹായ് പറഞ്ഞു'-ചേതന്‍ സക്കറിയ പറഞ്ഞു.
Also Read: T20 World Cup: ഏറ്റവും മികച്ച ഓപ്പണിങ് നിര ഏത് ടീമിന്റേത്? റാങ്കിങ് അറിയാം, ഇന്ത്യക്ക് രണ്ടാം സ്ഥാനം

ഞാന്‍ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അദ്ദേഹം എന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും കളിച്ചുള്ള പരിചയസമ്പത്തിനെക്കുറിച്ചും ചോദിച്ചു. സൗരാഷ്ട്രയിലെ ക്രിക്കറ്റിനെക്കുറിച്ച് ചോദിച്ച അദ്ദേഹം എന്റെ ബൗളിങ്ങിനെ പ്രശംസിക്കുകയും ചെയ്തു. ന്യൂബോളിലെയും പഴയ ബോളിലെയും എന്റെ ബൗളിങ്ങിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വലിയൊരു ഇതിഹാസം എന്നെപ്പോലൊരു താരത്തെ ശ്രദ്ധിക്കുകയെന്നത് വളരെ അഭിമാനമായി തോന്നിയെന്നും ചേതന്‍ പറഞ്ഞു.
Also Read: ഫാബ് ഫോറില്‍ പേസര്‍മാര്‍ക്കെതിരേ കോലി ഏറ്റവും മോശം! സ്പിന്നിനെതിരേ കേമന്‍

ഏകദിന,ടി20 അരങ്ങേറ്റത്തെക്കുറിച്ചും ചേതന്‍ പറഞ്ഞു. 'രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെ എന്റെ മനസില്‍ ആകെയുണ്ടായിരുന്നത് ഒരു കാര്യം മാത്രമായിരുന്നു. അവര്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനനുസരിച്ച് മികച്ച പ്രകടനം നടത്തുക. ടീമിനെ വിജയത്തിലേക്ക് എത്താന്‍ സഹായിക്കുക. ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഭേദപ്പെട്ട നിലയില്‍ ചെയ്യാനായെന്നാണ് കരുതുന്നത്.
Also Read: മുന്‍ കിവീസ് താരം ക്രിസ് കെയ്ന്‍സിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, അപകടനില തരണം ചെയ്തു
ഇന്ത്യന്‍ ടീമിലെത്തിയത് വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ്. ആദ്യം ഇത് കേട്ടപ്പോള്‍ ഒരുപാടച് കാര്യങ്ങള്‍ മനസില്‍ ഉണ്ടായിരുന്നു. ഇത് സത്യമാണോയെന്ന് പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ.ഇന്ത്യയുടെ ഡ്രസിങ് റൂമിന്റെ ഭാഗമായിരുന്നു എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ നിമിഷമാണ്'-ചേതന്‍ സക്കറിയ പറഞ്ഞു.
Also Read: INDvENG: അവനെ പുറത്തിരുത്താന്‍ ഇന്ത്യക്ക് എങ്ങനെ കഴിയുന്നു? കളിപ്പിക്കണമെന്ന് മുന്‍ പാക് നായകന്‍

Also Read: INDvENG: ഇതു ചതിയാണ്! എനിക്കെതിരേ എന്തിനാണ് ഇത്ര വേഗം? ബുംറയോടു ജിമ്മി പറഞ്ഞത് ഇതായിരുന്നു
ഐപിഎല്‍2021ന്റെ രണ്ടാം പാദത്തിലും രാജസ്ഥാന്‍ നിരയില്‍ ചേതന്‍ ഉണ്ടായിരിക്കും. യുവ പേസര്‍ക്ക് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ഭാവിയിലെ ഇന്ത്യയുടെ പ്രധാന പേസറായി ചേതന്‍ വളര്‍ന്നേക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications