Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫാബ് ഫോറില്‍ പേസര്‍മാര്‍ക്കെതിരേ കോലി ഏറ്റവും മോശം! സ്പിന്നിനെതിരേ കേമന്‍

1

ടെസ്റ്റ് ക്രിക്കറ്റിലെ ഫാബുലസ് ഫോറെന്നു (ഫാബ് ഫോര്‍) വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണിത്. ഇവരില്‍ ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനത്ത് വില്ല്യംസണും റൂട്ടുമാണ്. സ്മിത്ത് മൂന്നാമതുണ്ട്. കോലിയാവട്ടെ അഞ്ചാംസ്ഥാനത്തുമാണ്. ഇന്ത്യക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലെ ഗംഭീര പ്രകടനമാണ് റൂട്ടിനെ രണ്ടാംസ്ഥാനത്തേക്കു ഉയര്‍ത്തിയത്. സ്മിത്തിനെ അദ്ദേഹം പിന്തള്ളുകയുമായിരുന്നു. ടെസ്റ്റില്‍ ഫാബ് ഫോറിന്റെ ബാറ്റിങ് ശരാശരിയെടുത്താല്‍ ഒരു ലിസ്റ്റില്‍ കോലി തലപ്പത്തും മറ്റൊന്നില്‍ അവസാന സ്ഥാനത്താണെന്നും കാണാം.

നാലു പേരില്‍ പേസര്‍മാര്‍ക്കെതിരേ ഏറ്റവു മോശം ബാറ്റിങ് ശരാശരി കോലിക്കാണ്. സ്മിത്താണ് ഈ ലിസ്റ്റില്‍ ഏറ്റവും കേമന്‍. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ സ്മിത്തിന്റെ ബാറ്റിങ് ശരാശരി 65.7 ആണ്. ഫാബ് ഫോറില്‍ പേസര്‍മാര്‍ക്കെതിരേ 50ന് മുകളില്‍ ശരാശരിയുള്ള ഏക താരവും അദ്ദേഹമാണ്. 48.8 ശരാശരിയുമായി വില്ല്യംസണാണ് രണ്ടാംസ്ഥാനം. ശേഷിച്ച രണ്ടുപേരുടെയും ശരാശരി 45ലും താഴെയാണ്. റൂട്ടിന് 44.6ഉം കോലിക്കു 44ഉം ആണ് ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ബാറ്റിങ് ശരാശരി.

2

ഇനി സ്പിന്നര്‍മാരിലേക്കു വരികയാണെങ്കില്‍ അവിടെ കോലിക്കാണ് ആധിപത്യം. ടെസ്റ്റില്‍ സ്പിന്‍ ബൗളിങിനെ നേരിടാന്‍ ഫാബ് ഫോറില്‍ അദ്ദേഹത്തെ വെല്ലാന്‍ ആരുമില്ല. 66.1 ആണ് സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ നായകന്റെ ബാറ്റിങ് ശരാശരി. തൊട്ടുപിറകെ കിവീസ് നായകന്‍ വില്ല്യംസണുണ്ട്. അദ്ദേഹത്തിന്റെ ശരാശരി 64.9 ആണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ റൂട്ടിനും 60ന് മുകളില്‍ ശരാശരി സ്പിന്നര്‍മാര്‍ക്കെതിരേയുണ്ട്. 60.4 ശരാശരിയോടെയാണ് അദ്ദേഹം മൂന്നാമതുള്ളത്. അവസാനസ്ഥാനത്താണ് സ്മിത്താണ് (56.6).

2020നു ശേഷം ടെസ്റ്റില്‍ കോലിയുടെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചതെന്നു കാണാം. 2019നു ശേഷം ടെസ്റ്റില്‍ മാത്രമല്ല ഒരു ഫോര്‍മാറ്റിലും അദ്ദേഹം സെഞ്ച്വറി നേടിയിട്ടില്ല. 2019 ആഗസ്റ്റില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലി അവസാനമായി മൂന്നക്കം കടന്നത്. അതിനു ശേഷം ഇന്ത്യന്‍ നായകനു സെഞ്ച്വറി ദാരിദ്ര്യമാണ്.

ടെസ്റ്റിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളാണ് ഒരു സമയത്ത് നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായിരുന്ന കോലിയെ ഇപ്പോള്‍ അഞ്ചാംസ്ഥാനത്തേക്കു തള്ളിയിട്ടിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇനിയും മോശം ഫോം തുടരുകയാണെങ്കില്‍ അദ്ദേഹത്തിനു അഞ്ചാം റാങ്കും നഷ്ടമാവും. കാരണം ടീമംഗം കൂടിയായ രോഹിത് തൊട്ടുപിന്നാലെയുണ്ട്. ഇരുവരും തമ്മില്‍ ഇപ്പോള്‍ മൂന്നു പോയിന്റിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. കോലിക്കു 776ഉം രോഹിത്തിന് 773ഉം റേറ്റിങ് പോയിന്റാണുള്ളത്.

ഇംഗ്ലണ്ടിനെതിരേയുള്ള കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ മൂന്ന് ഇന്നിങ്‌സുകളിലാണ് കോലിക്കു ബാറ്റ് ചെയ്യാനായത്. ഇവയില്‍ നിന്നും 20.67 ശരാശരിയില്‍ വെറും 62 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. ഏഴു ബൗണ്ടറികള്‍ മാത്രമാണ് മൂന്ന് ഇന്നിങ്‌സുകളിലായി കോലിക്കു പായിക്കാനായാത്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. സമനിലയില്‍ കലാശിച്ച ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനുമായില്ല. രണ്ടാം ടെസ്റ്റില്‍ 42, 20 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍.

Story first published: Friday, August 20, 2021, 14:07 [IST]
Other articles published on Aug 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+