Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: അവനെ പുറത്തിരുത്താന്‍ ഇന്ത്യക്ക് എങ്ങനെ കഴിയുന്നു? കളിപ്പിക്കണമെന്ന് മുന്‍ പാക് നായകന്‍

ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമില്‍ ഒരു താരത്തെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മുഷ്താഖ് മുഹമ്മദ്. പരിചയ സമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയാണ് ഇനിയെങ്കിലും ഇന്ത്യ കളിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനായി കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും പരീക്ഷിച്ച നാലു പേസര്‍മാരെന്ന ശൈലിക്കു പകരം മൂന്നു പേസര്‍മാരും രണ്ടു സ്പിന്നറുമടങ്ങുന്ന ശൈലിയില്‍ ഇന്ത്യ ഇറങ്ങണമെന്നും മുഷ്താഖ് പറയുന്നു.

നോട്ടിങ്ഹാം, ലോര്‍ഡ്‌സ് എന്നീവിടങ്ങളിലായി നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും അശ്വിനെ ഇന്ത്യ പുറത്തിരുത്തുകയായിരുന്നു. 4-1 എന്ന ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തിരുന്നു. ഏക സ്പിന്നറായി ടീമിലെത്തിയത് ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയായിരുന്നു.

 മൂന്നു പേസര്‍മാരെക്കൊണ്ട് കഴിയും

മൂന്നു പേസര്‍മാരെക്കൊണ്ട് കഴിയും

ഞാന്‍ പറയുന്നത് വിഡ്ഢിത്തമായി നിങ്ങള്‍ക്കു തോന്നാം. പക്ഷെ മൂന്നു പേസര്‍മാരാക്കൊണ്ടും ഇന്ത്യക്കു കാര്യങ്ങള്‍ നടത്താന്‍ കഴിയും. അശ്വിനൊരു മാച്ച് വിന്നറാണ്, ഈ കാരത്താല്‍ തന്നെ അദ്ദേഹം തീര്‍ച്ചയായും കളിക്കണം. ബബോള്‍ ടേണ്‍ ചെയ്യുമ്പോള്‍ അശ്വിന്‍ ടീമിലുണ്ടെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും. ആദ്യത്തെ മൂന്നു ദിവസങ്ങള്‍ക്കു ശേഷം ബോള്‍ ടേണ്‍ ചെയ്യും. അതുകൊണ്ടു തന്നെ അശ്വിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെടുക്കണം. ഒരു പേസര്‍ക്കു ഇതോടെ പുറത്തിരിക്കാമെന്നും മുഷ്താഖ് വിലയിരുത്തി.

 ഇഷാന്തിനെ ഒഴിവാക്കാം

ഇഷാന്തിനെ ഒഴിവാക്കാം

മുന്‍ ലെഗ് സ്പിന്നര്‍ കൂടിയായ മുഷ്താഖ് ഇന്ത്യയുടെ പേസ് ബൗളിങ് ലൈനപ്പില്‍ ആരൊക്കെയാണ് വേണ്ടതെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരായിരിക്കണം പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കേണ്ടത്. ഇഷാന്ത് ശര്‍മയെ ഇന്ത്യക്കു ഒഴിവാക്കാവുന്നതാണ്. പകരം അശ്വിനെ ടീമിലേക്കു തിരിച്ചു വിളിക്കാമെന്നും മുഷ്താഖ് അഭിപ്രായപ്പെട്ടു.

ടീമിനു ബാലന്‍സ് നല്‍കും

ടീമിനു ബാലന്‍സ് നല്‍കും

അശ്വിന്റെ വരവ് ഇന്ത്യന്‍ ടീമിനു കൂടുതല്‍ ബാലന്‍സ് നല്‍കും. ജഡേജ സ്വന്തം ബൗളിങ് മെച്ചപ്പെടുത്താന്‍ ഇനിയും പരിശ്രമിക്കേണ്ടതുണ്ട്. ഒരുപാട് ഫുള്‍ ലെങ്ത്തും ഹാഫ് വോളികളുമെറിയുന്നതിനാല്‍ ജഡേജയെ നേരിടുകയെന്നത് ബാറ്റ്‌സ്മാന്‍മാര്‍ക്കു എളുപ്പമായി തീര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് മികച്ചതാണ്. ഫീല്‍ഡില്‍ പോസിറ്റീവ് എനര്‍ജി നല്‍കാനും ജഡേഡജയ്ക്കു കഴിയുന്നു. പക്ഷെ ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല. ടെസ്റ്റ് മല്‍സരങ്ങളില്‍ ഇതു അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഷ്താഖ് വിശദമാക്കി.

 അശ്വിന്‍ പ്രധാന ഭാഗമാവും

അശ്വിന്‍ പ്രധാന ഭാഗമാവും

ഇന്ത്യയുടെ ഗെയിം പ്ലാനിന്റെ പ്രധാനപ്പെട്ട ഭാഗമാവാന്‍ അശ്വിനു കഴിയും. അദ്ദേഹത്തിനു ബാറ്റിങും നന്നായി അറിയാം, ഇഷാന്തിനേക്കാള്‍ നന്നായി എന്തായാലും ബാറ്റ് ചെയ്യും. ഞാന്‍ തീര്‍ച്ചയായും രണ്ടു സ്പിന്നര്‍മാരെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കും. സ്പിന്‍ ചെയ്യുന്ന വിക്കറ്റുകളില്‍ ബോള്‍ ടേണ്‍ ചെയ്യിക്കാന്‍ സ്പിന്നര്‍മാര്‍ക്കു കഴിയണം. ജഡേജയുടെ പ്രകടനം നിരാശാജനകമാണ്, അശ്വിന്‍ തീര്‍ച്ചയായും കളിക്കണമെന്നും മുഷ്താഖ് നിരീക്ഷിച്ചു.

 മൂന്നാം ടെസ്റ്റ് ലീഡ്‌സില്‍

മൂന്നാം ടെസ്റ്റ് ലീഡ്‌സില്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിനു വേദിയാവുക ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ്. 19 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ഇവിടെ ടെസ്റ്റ് കളിക്കുന്നുയെന്ന പ്രത്യേകത കൂടി അടുത്ത മല്‍സരത്തിനുണ്ട്. 2002ലായിരുന്നു അവസാനമായി ഈ ഗ്രൗണ്ടില്‍ ഇന്ത്യ ടെസ്റ്റ് കളിച്ചത്.
മികച്ച റെക്കോര്‍ഡാണ് അവസാന ടെസ്റ്റുകളില്‍ ഇവിടെ ഇന്ത്യക്കുള്ളത്. കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ഇന്ത്യ ലീഡ്‌സില്‍ തോല്‍വിയറിഞ്ഞിട്ടില്ല. മാത്രമല്ല കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ ആധികാരിക വിജയവും സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെവായും ഇന്ത്യ മൂന്നാമങ്കത്തിനെത്തുക. ഈ മാസം 25 മുതലാണ് മൂന്നാംടെസ്റ്റ്.

Story first published: Friday, August 20, 2021, 13:08 [IST]
Other articles published on Aug 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+