T20 World Cup 2021: 'ഇന്ത്യയുടെ എക്‌സ് ഫാക്ടറാര്? അത് കോലിയും രോഹിതും അല്ല, തിരഞ്ഞെടുത്ത് ഗംഭീര്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഐപിഎല്‍2021ന്റെ രണ്ടാം പാദം അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും. ടി20 ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ ഇന്ത്യക്ക് മുന്നില്‍ത്തന്നെ സ്ഥാനമുണ്ട്. ടീം കരുത്തിനൊപ്പം മികച്ച ബെഞ്ച് കരുത്തും ഇന്ത്യക്ക് അവകാശപ്പെടാം.

വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ് തുടങ്ങിയ വലിയ താരനിര ഇന്ത്യക്കൊപ്പമുണ്ട്. യുഎഇയില്‍ ബാറ്റിങ് നിരക്ക് തിളങ്ങാനാവുമെന്നതിനാല്‍ ഇന്ത്യക്ക് അക്കാര്യത്തില്‍ ആശങ്കകള്‍ കുറവാണ്. എന്നാല്‍ ടി20 ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ ആരെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
Also Read: ഫാബ് ഫോറില്‍ പേസര്‍മാര്‍ക്കെതിരേ കോലി ഏറ്റവും മോശം! സ്പിന്നിനെതിരേ കേമന്‍

'ഇന്ത്യക്ക് ടി20 ലോകകപ്പില്‍ വളരെയധികം സാധ്യതകളാണുള്ളത്. എല്ലാ മേഖലയിലും തിളങ്ങാന്‍ താരങ്ങളുണ്ട്. മികച്ച ബാറ്റിങ്ങും സ്പിന്‍ ബൗളിങ്ങും ഇന്ത്യക്കുണ്ട്. മികച്ച ഫാസ്റ്റ് ബൗളര്‍മാരും ഇന്ത്യന്‍നിരയിലുണ്ട്. ജസ്പ്രീത് ബുംറയെപ്പോലൊരു താരം കൂടെയുള്ളപ്പോള്‍ ടീമിന്റെ എക്‌സ് ഫാക്ടര്‍ അവന്‍ തന്നെയാണ്. ടി20 ലോകകപ്പിലെ നിര്‍ണ്ണായക താരമായി ബുംറ മാറും. രോഹിത് ശര്‍മയേയും കോലിയെക്കുറിച്ചും എല്ലാവരും പറയുമെന്നറിയാം. എന്നാല്‍ ബുംറയുടെ ഫോമും അവന്റെ പന്തുകളുമാണ് ഇന്ത്യയെ ഫേവേറ്റുകളാക്കുന്നത്'-ഗംഭീര്‍ പറഞ്ഞു.
Also Read: മുന്‍ കിവീസ് താരം ക്രിസ് കെയ്ന്‍സിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, അപകടനില തരണം ചെയ്തു

ഐപിഎല്ലിലൂടെ യുഎഇ പിച്ച് ബുംറക്ക് പരിചിതമാണ്. മുംബൈ 2020ലെ യുഎഇ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ബുംറയും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. യുഎഇയില്‍ നടക്കുന്ന 2021 സീസണിന്റെ രണ്ടാം പാദത്തിലും ബുംറ കളിക്കുന്നുണ്ട്. പിച്ചിനെ അടുത്തറിയാവുന്ന ബുംറ രണ്ടാം പാദത്തിലും ഫോം കണ്ടെത്തി അതേ മികവ് ടി20 ലോകകപ്പിലും ആവര്‍ത്തിച്ചാല്‍ എതിരാളികള്‍ വെള്ളം കുടിക്കുമെന്നുറപ്പ്.
Also Read: INDvENG: അവനെ പുറത്തിരുത്താന്‍ ഇന്ത്യക്ക് എങ്ങനെ കഴിയുന്നു? കളിപ്പിക്കണമെന്ന് മുന്‍ പാക് നായകന്‍

ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് ബുംറ. 59 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 63 വിക്കറ്റുകള്‍ വീഴ്ത്തിയ യുസ് വേന്ദ്ര ചഹാലാണ് ഒന്നാം സ്ഥാനത്ത്. 52 വിക്കറ്റുള്ള ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തും 50 വിക്കറ്റുള്ള ഭുവനേശ്വര്‍ കുമാര്‍ നാലാം സ്ഥാനത്തുമാണ്. നിലവിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളറാണ് ബുംറ.
Also Read:INDvENG: ഇതു ചതിയാണ്! എനിക്കെതിരേ എന്തിനാണ് ഇത്ര വേഗം? ബുംറയോടു ജിമ്മി പറഞ്ഞത് ഇതായിരുന്നു

ലോകകപ്പിലെ സെമി ഫൈനലില്‍ കടക്കുന്ന ടീമുകളെയും ഗംഭീര്‍ തിരഞ്ഞെടുത്തു. ഇന്ത്യ,ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്,ന്യൂസീലന്‍ഡ് ടീമുകളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയോ ന്യൂസീലന്‍ഡിനെയോ നേരിടാമെന്നാണ് ഗംഭീറിന്റെ പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications