T20 World cup: അവരെ നിസാരരായി തള്ളരുത്, കറുത്ത കുതിരകളെ ചൂണ്ടിക്കാട്ടി ഗംഭീര്‍
ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കറുത്ത കുതിരകളായി മാറാന്‍ സാധ്യതയുള്ള ടീമിനെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ലോകകപ്പ് ജേതാവുമായ ഗൗതം ഗംഭീര്‍. ഒക്ടോബര്‍ 17നാണ് ടി20 ലോകകപ്പിനു തുടക്കമാവുന്നത്. യോഗ്യതാ മല്‍സരങ്ങളാണ് ആദ്യം നടക്കുക. യഥാര്‍ഥ പോരാട്ടം തുടങ്ങുന്നത് 23നാണ്. കരുത്തരായ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കവെയാണ് ലോകകപ്പില്‍ എല്ലാവരും ഭയക്കേണ്ട എതിരാകളികളെക്കുറിച്ച് ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്.

അഫ്ഗാനിസ്താന്‍ കറുത്ത കുതിരകള്‍
അഫ്ഗാനിസ്താനായിരിക്കും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളെന്നാണ് ഗംഭീറിന്റെ അഭിപ്രായം. അഫ്ഗാനിസ്താനെ നിങ്ങള്‍ക്കു നിസാരരായി കാണാന്‍ സാധിക്കില്ല. ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറാന്‍ സാധ്യതയുള്ള ഒരു ടീമിനെക്കുറിച്ച് നിങ്ങള്‍ പറയുകയാണങ്കില്‍ അത് അഫ്ഗാനായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ മറ്റു ടീമുകളെല്ലാം ഭയക്കേണ്ടത് അഫ്ഗാനെയാണ്. റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് നബി തുടങ്ങിയ ലോകോത്തര താരങ്ങള്‍ അവരുടെ ടീമിലുണ്ട്. അതിനാല്‍ തന്നെ അഫ്ഗാനെ വില കുറച്ചു കാണാന്‍ സാധിക്കില്ലെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

ലോകകപ്പും ദീപാവലിയും
ലോകകപ്പും ദീപാവലിയും ഇത്തവണ ഒരേ സമയത്താണ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ ഒരുപാട് വിജയങ്ങളുമായി ഇതു ഇന്ത്യന്‍ ഫാന്‍സിനു ആഘോഷിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു.
നിങ്ങള്‍ യഥാര്‍ഥത്തില്‍ വീട്ടില്‍ ഇരിക്കാനും കുടുംബത്തോടൊപ്പം ആഘോഷിക്കാനും ആഗ്രഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ആഘോഷമാണ് ഇത്തവണത്തെ ദീപാവലി. ജനങ്ങള്‍ തീര്‍ച്ചയായും ആവേശത്തിലായിരിക്കും. ലോകകപ്പില്‍ ഇന്ത്യയുടെ ഒരുപാട് വിജയങ്ങള്‍ക്കൊപ്പം ദീപാവലിയും ആഘോഷിക്കാന്‍ അവര്‍ക്കു സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഗംഭീര്‍ പറഞ്ഞു.

ഫൈനലിസ്റ്റുകള്‍
ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെയും ഗംഭീര്‍ പ്രവചിച്ചു. ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ടീമായ ഒയ്ന്‍ മോര്‍ഗന്റെ ഇംഗ്ലണ്ട് തീര്‍ച്ചയായും ഫൈനലിലുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു തവണ ലോകകപ്പില്‍ ജേതാക്കളായ ടീം കൂടിയാണ് ഇംഗ്ലണ്ട്.
ഫൈനലിലെ ആദ്യത്തെ ടീമായി ഞാന്‍ തിരഞ്ഞെടുക്കുന്നത് ഇംഗ്ലണ്ടിനെയായിരിക്കും. രണ്ടാമത്തെ ടീമിന്റെ സ്ഥാനത്ത് രണ്ടു പേര്‍ക്കാണ് സാധ്യത. ഒന്നു വിരാട് കോലിയുടെ ഇന്ത്യയാണെങ്കില്‍ മറ്റൊന്ന് കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡാണെന്നും ഗംഭീര്‍ പ്രവചിക്കുന്നു.

ഗ്രൂപ്പ് വണ്‍ മരണഗ്രൂപ്പ്
ടി20 ലോകകപ്പിലെ മരണഗ്രൂപ്പെന്ന് പറയാവുന്നത് ഗ്രൂപ്പ് വണ്ണാണെന്നു ഗംഭീര്‍ പറഞ്ഞു. വളരെയധികം ബുദ്ധിമുട്ടേറിയ ഗ്രൂപ്പ് തന്നെയാണിത്. നാലു വമ്പന്‍ ടീമുകള്‍ ഈ ഗ്രൂപ്പിലുണ്ട്. ആദ്യ ദിനം തന്നെ ഈ ഗ്രൂപ്പിലെ നാലു ടീമുകളാണ് പോരിനിറങ്ങുന്നത്. വളരെ ആവേശകരമായ ശനിയാഴ്ചയായിരിക്കും അത്. വെസ്റ്റ് ഇന്‍ഡീസ് അപ്രവചനീയമായ ടീമാണ്. തീപ്പൊരി പാറിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ അവരുടെ ടീമിലുണ്ട്. മൂന്നാം തവണയും ലോകകപ്പ് നേടാനും അവര്‍ക്കു കഴിഞ്ഞേക്കും. ഇംഗ്ലണ്ടും അതുപോലെ കരുത്തരായ സംഘമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന നിശ്ചിത ഓവര്‍ ടീമാണ് അവരുടേത്. 2019ലെ ഏകദിന ലോകകപ്പ് നേടിയ ശേഷം ഇംഗ്ലണ്ട് അപാര ഫോമിലാണ്. ഓസ്‌ട്രേലിയ ഇപ്പോള്‍ അത്ര ശ്രദ്ധിക്കപ്പെടുന്ന ടീമല്ലെങ്കിലും തങ്ങളുടേതായ ദിവസം അവര്‍ അപകടകാരകളായി മാറാമെന്നം ഗംഭീര്‍ വിലയിരുത്തി.

ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍
സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് പ്രഥമ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍, ഐസിസി ടൂര്‍ണമെന്റുകളില്‍ വഴിമുടക്കികളായിട്ടുള്ള ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരോടൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുള്‍ കൂടി ഈ ഗ്രൂപ്പിലേക്കു വരും.
ഒക്ടോബര്‍ 24ന് പാകിസ്താനുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ദുബായിലാണ് ഈ ക്ലാസിക്ക് പോരാട്ടം നടക്കുക. രണ്ടാമത്തെ കളിയില്‍ ന്യൂസിലാന്‍ഡിനെയും തുടര്‍ന്നു അഫ്ഗാനിസ്താനെയും ഇന്ത്യ നേരിടും. ആദ്യ രണ്ടു മല്‍സരങ്ങളായിരിക്കും ഇന്ത്യക്കു കടുപ്പമാവുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications