For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടൂര്‍ണമെന്റ് ചരിത്രത്തില്‍ ടീമുകളുടെ തലവര മാറ്റിയ അഞ്ച് താരകരാറുകള്‍ ഏതൊക്കെ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. 2022ലെ സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനുള്ളതിനാല്‍ നിലവിലെ ടീമിനുള്ളില്‍ നിന്ന് കളിക്കാന്‍ കഴിയുന്ന അവസാന സീസണാണിത്. 2022 സീസണിന്റെ മെഗാ താരലേലം ഡിസംബറിലാവും നടക്കാന്‍ പോവുക.

ടീമുകളെ സംബന്ധിച്ച് ഓരോ താരലേലവും പ്രധാനപ്പെട്ടതാണ്. വലിയ പ്രതീക്ഷയോടെ ടീമിലെത്തിക്കുന്ന പലരും നിരാശപ്പെടുത്തുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്തവരാവും ചിലപ്പോള്‍ ടീമിന്റെ തലവര മാറ്റുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ടീമിന്റെ തലവര മാറ്റിയെഴുതിയ അഞ്ച് താര കരാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി)

എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി)

ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ടീമാണ് ആര്‍സിബി. എങ്കിലും വലിയ ആരാധക പിന്തുണ വിരാട് കോലി നായകനായ ആര്‍സിബിക്കുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ്ങാണ്. അഞ്ച് കോടിക്ക് ആര്‍സിബി ടീമിലെത്തിച്ച എബിഡി ഇന്നും ടീമിന്റെ നട്ടെല്ലായി തുടരുകയാണ്. 37ാം വയസിലും തന്റെ മാന്ത്രിക ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന അദ്ദേഹം ആര്‍സിബിയെ സംബന്ധിച്ച് ടീമിന് വളരെ നേട്ടമുണ്ടാക്കിക്കൊടുത്ത താരമാണ്. 176 ഐപിഎല്ലില്‍ നിന്ന് 5056 റണ്‍സാണ് എബിഡിയുടെ പേരിലുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് രോഹിത് ശര്‍മയാണ് എല്ലാം എല്ലാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, റിക്കി പോണ്ടിങ് തുടങ്ങി ഇതിഹാസങ്ങള്‍ പലരും മുംബൈക്കായി കളിച്ചിട്ടുണ്ടെങ്കിലും കിരീടം അലമാരയിലെത്തിക്കാനായത് രോഹിത് നായകനായ ശേഷമാണ്. ഒരു കിരീടമല്ല അഞ്ച് കിരീടമാണ് അദ്ദേഹം സ്വന്തമാക്കിയത്. 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് എത്തിയ താരമാണ് രോഹിത്. മുംബൈക്ക് മുമ്പ് ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മ.

ഗൗതം ഗംഭീര്‍ (കെകെആര്‍)

ഗൗതം ഗംഭീര്‍ (കെകെആര്‍)

ഡല്‍ഹി ക്യാപിറ്റല്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഗൗതം ഗംഭീര്‍ കെകെആറിന്റെ ഏറ്റവും വിലപ്പെട്ട താരങ്ങളിലൊരാളാണ്. 2011ല്‍ കെകെആറിന്റെ നായകനായെത്തിയ ഗംഭീര്‍ 2021ല്‍ ടീമിനെ കന്നി കിരീടത്തിലേക്കെത്തിച്ചു. 2014ലും കിരീട നേട്ടത്തിലേക്കെത്താന്‍ ഗംഭീറിനായി. ഗംഭീര്‍ പടിയിറങ്ങിയതിന് ശേഷം ഇതുവരെ ഫൈനല്‍ കാണാന്‍ കെകെആറിനായിട്ടില്ല. 2018ല്‍ ഡല്‍ഹിയിലേക്ക് മടങ്ങിപ്പോയ താരം പാതിവഴിയില്‍ നായകസ്ഥാനം ഒഴിഞ്ഞ് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Also Read : IPL 2021: 'മഗ്രാത്ത് മുതല്‍ ഗംഭീര്‍ വരെ' ഡല്‍ഹിയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച അഞ്ച് ഇതിഹാസങ്ങളിതാ

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2016ല്‍ കന്നി കിരീടം നേടിയത് ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലാണ്. 2014ലാണ് വാര്‍ണര്‍ ഹൈദരാബാദിലെത്തിയത്. 2014, 2015, 2017, 2019 സീസണുകളിലെല്ലാം ഓറഞ്ച് ക്യാപ് നേടിയ വാര്‍ണര്‍ ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളിലൊരാള്‍ കൂടിയാണ്. ഇടം കൈയന്‍ ഓപ്പണറായ അദ്ദേഹത്തിന്റെ 5500ലധികം റണ്‍സുമുണ്ട്. 2021 സീസണിന്റെ ആദ്യ പാദത്തില്‍ ടീം മാനേജ്‌മെന്റുമായി വാര്‍ണര്‍ക്ക് അഭിപ്രായ ഭിന്നത ഉണ്ടായെങ്കിലും ടീമിനെ സംബന്ധിച്ച് വലിയ താരമൂല്യമുള്ള താരമാണ് വാര്‍ണര്‍.

ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്)

ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്)

ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലെത്തിച്ചത് ഡല്‍ഹി ക്യാപിറ്റല്‍സിനെ സംബന്ധിച്ച് വലിയ നേട്ടമുള്ള തീരുമാനമാണ്. 2019ല്‍ ഡല്‍ഹി രണ്ടാം ക്വാളിഫയറില്‍ ഇടം പിടിച്ചപ്പോള്‍ 521 റണ്‍സുമായി ധവാന്‍ തിളങ്ങിയിരുന്നു. 2020 സീസണില്‍ ഡല്‍ഹി ഫൈനല്‍ കളിച്ചപ്പോള്‍ 618 റണ്‍സാണ് ധവാന്റെ സമ്പാദ്യം. ഇതില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടും. ഇന്ത്യയുടെ ടി20 ടീമിന് പുറത്താണെങ്കിലും ഡല്‍ഹിക്ക് വളരെ പ്രധാനപ്പെട്ട താരമാണ് ധവാന്‍.

Story first published: Friday, August 20, 2021, 16:25 [IST]
Other articles published on Aug 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+