
ലോകകപ്പിലുടെനീളം അഞ്ചാം നമ്പറിലിറങ്ങിയാണ് യുവരാജ് സിങ് തിളങ്ങിയത്. ഫൈനലില്‍ ആറാം നമ്പറിലാണ് യുവരാജ് ബാറ്റിങ്ങിനിറങ്ങിയത്. യുവരാജിനെ മുമ്പായി നായകന്‍ എംഎസ് ധോണി ക്രീസിലെത്തുകയായിരുന്നു. മിന്നും ഫോമിലുള്ള യുവരാജിനെ മറികടന്ന് ധോണി ക്രീസിലെത്തിയത് അന്ന് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അന്ന് യുവരാജ് ആറാം നമ്പറിലേക്ക് മാറി ധോണി നേരത്തെ ഇറങ്ങിയത് തന്റെ ഓവറുകളെ ഭയന്നിട്ടാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍.
Also Read: IPL 2021: 'മഗ്രാത്ത് മുതല്‍ ഗംഭീര്‍ വരെ' ഡല്‍ഹിയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച അഞ്ച് ഇതിഹാസങ്ങളിതാ

'ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒപ്പം കളിച്ചപ്പോള്‍ ധോണി എന്റെ ബൗളിങ്ങിനെ മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ യുവരാജിന് എന്നെ നേരിട്ട് വലിയ പരിചയമില്ല. യുവരാജായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ അന്ന് ധോണി യുവരാജിനെ മുന്നെ ഇറങ്ങിയത് എന്റെ ബൗളിങ്ങുകൊണ്ടാണെന്ന് തോന്നുന്നു'-മുത്തയ്യ മുരളീധരന്‍ പറഞ്ഞു.
Also Read: IPL 2021: ശ്രേയസ് വേണ്ട, ഡല്‍ഹിയുടെ നായകനായി റിഷഭ് തുടരണം, മൂന്ന് കാരണങ്ങള്‍

ഇക്കാര്യം നേരത്തെ തന്നെ യുവരാജ് വെളിപ്പെടുത്തിയിട്ടുള്ളതാണ്. വിരാട് കോലി പുറത്തായ ശേഷം യുവരാജായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍ ആ സമയത്ത് മുത്തയ്യ മുരളീധരന്റെ ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. ദൂസ്‌രയും ഗൂഗ്ലിയും അടക്കം ഏത് ബൗളിങ്ങും വരുന്ന മുരളീധരന്‍ യുവരാജിനെ നേരത്തെ മടക്കിയാല്‍ അത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയായേക്കും. ഇത് മുന്നില്‍ക്കണ്ടാണ് ധോണി നേരത്തെ ഇറങ്ങിയത്.
Also Read: നിങ്ങള്‍ക്കു എന്തുമാവാമോ? കുഴപ്പം കോലിക്കല്ല! മുന്‍ ഇംഗ്ലണ്ട് താരത്തിനെതിരേ കനേരിയ

തന്റെ ദൂസ് രയെ നന്നായി നേരിടുന്ന ഇന്ത്യന്‍ താരങ്ങളെയും മുരളീധരന്‍ തിരഞ്ഞെടുത്തു. 'സച്ചിന്‍ തീര്‍ച്ചയായും എന്റെ ദൂസ് രയെ നന്നായി മനസിലാക്കു്‌നന താരമാണ്. എന്നാല്‍ രാഹുല്‍ ദ്രാവിഡ് അത്രത്തോളം നന്നായി എന്റെ ബൗളിങ്ങിനെ മനസിലാക്കുമെന്ന് തോന്നുന്നില്ല. വിവിഎസ് ലക്ഷ്മണ്‍ ദൂസ് രയെ നന്നായി കളിക്കും. ഗൗതം ഗംഭീറും എന്നെ നന്നായി നേരിടും. എന്നാല്‍ സെവാഗിന് എല്ലാ സമയത്തും അത് സാധ്യമാണോയെന്ന് പറയാനാവില്ല.

Also Read: INDvENG: ഇതു ചതിയാണ്! എനിക്കെതിരേ എന്തിനാണ് ഇത്ര വേഗം? ബുംറയോടു ജിമ്മി പറഞ്ഞത് ഇതായിരുന്നു
ദൂസ് ര എറിയുമ്പോള്‍ ഞാന്‍ അതില്‍ വേഗം ഉപയോഗിക്കാറില്ല. വേഗമുണ്ടെങ്കില്‍ പന്ത് കാണാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ എറിയുമ്പോള്‍ അത് കാണാനാവും. ശ്രീലങ്കന്‍ താരങ്ങളില്‍ കുമാര്‍ സംഗക്കാര,മഹേല ജയവര്‍ധന,അരവിന്ദ ഡി സില്‍വ,മര്‍വന്‍ അട്ടപ്പട്ടു എന്നിവര്‍ നന്നായി ദൂസ് രയെ നേരിടുന്നവരാണ്. എന്നാല്‍ ദില്‍ഷന് പലപ്പോഴും ദൂസ് ര നേരിടാന്‍ പ്രയാസമാണ്'-മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











