For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ബൗളിങ് കരുത്തില്‍ ഏറ്റവും ശക്തരാര്? റാങ്കിങ് ഇതാ, ന്യൂസീലന്‍ഡിനെ ഭയക്കണം

ദുബായ്: ടി20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. നൂട്രല്‍ വേദിയെന്ന് പറയാവുന്നതിനാല്‍ത്തന്നെ ആര് ജയിക്കുമെന്ന പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. യുഎഇയിലെ സാഹചര്യം ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുകൂലമായതാണ്. ഐപിഎല്‍, പിഎസ്എല്‍ തുടങ്ങി നിരവധി ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകള്‍ക്കും യുഎഇ വേദിയായിട്ടുള്ളതിനാല്‍ താരങ്ങള്‍ക്കെല്ലാം പിച്ചില്‍ വലിയ പരിചയസമ്പത്തുമുണ്ട്.

ബൗളര്‍മാരുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ത്തന്നെ മികച്ച ബൗളിങ് കരുത്തുള്ള ടീമിന് കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്നുറപ്പ്. ടി20 ലോകകപ്പ് വരാനിരിക്കെ ബൗളിങ് കരുത്തിന്റെ അടിസ്ഥാനത്തില്‍ ടീമുകളുടെ റാങ്കിങ് പരിശോധിക്കാം.

Also Read: IPL 2021: മൂന്ന് താരങ്ങളെ ടീമിലെത്തിച്ച് ആര്‍സിബി, തകര്‍പ്പന്‍ നീക്കമെന്ന് ആരാധകര്‍

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പ് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. യുഎഇയില്‍ മത്സരം കളിച്ച് പരിചയമുള്ള താരങ്ങളുള്ളതിനാല്‍ അഫ്ഗാനിസ്ഥാനെ നിസാരമായി തള്ളിക്കളയാനാവില്ല. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള നിര തന്നെയാണ് അഫ്ഗാന്റേത്. റാഷിദ് ഖാന്‍ നായകനായുള്ള ടീമിന് മികച്ച ബൗളിങ് കരുത്തുണ്ട്. യുഎഇയില്‍ സ്പിന്നിന് തിളങ്ങാനാവുമെന്നതിനാല്‍ റാഷിദ് ഖാന്‍ തന്നെയാണ് അവരുടെ പ്രധാന കരുത്തന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമാണ് റാഷിദ്. മുജീബുര്‍ റഹ്മാന്‍ മുഹമ്മദ് നബി എന്നിവരാണ് മറ്റ് പ്രധാനികള്‍. നൂര്‍ അഹ്മദും ടീമിലുണ്ട്. എന്നാല്‍ മികച്ച പേസര്‍മാരുടെ അഭാവം ടീമിലുള്ളതിനാല്‍ എട്ടാം സ്ഥാനം മാത്രമാണ് അഫ്ഗാനുള്ളത്.

Also Read: 'എല്ലാവരും റോബോട്ട് പോലെ', ആധുനിക പേസര്‍മാരുടെ പോരായ്മ ചൂണ്ടിക്കാട്ടി ഷോണ്‍ ടെയ്റ്റ്

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

മൂന്നാം ടി20 ലോകകപ്പ് പ്രതീക്ഷിച്ചിറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിന് ഏഴാം സ്ഥാനമാണ് ബൗളിങ് കരുത്തില്‍ നല്‍കാനാവുന്നത്. ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമല്ല വിന്‍ഡീസ് നിര. സീനിയര്‍ താരം ഡ്വെയ്ന്‍ ബ്രാവോ ലോകകപ്പ് കളിച്ചേക്കും. ജേസന്‍ ഹോള്‍ഡന്‍,ഷെല്‍ഡോന്‍ കോട്രല്‍,ഹെയ്ഡന്‍ വാല്‍ഷ്,ആന്‍ഡ്രേ റസല്‍,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം പന്തുകൊണ്ട് മികവ് കാട്ടാന്‍ കഴിയുന്നവരാണ്. എത്ര വലിയ റണ്‍സും പിന്തുടര്‍ന്ന് ജയിക്കാനുള്ള ബാറ്റിങ് കരുത്ത് വെസ്റ്റ് ഇന്‍ഡീസിനുണ്ടെങ്കിലും ബൗളിങ് കരുത്തില്‍ അവര്‍ ശരാശരി മാത്രമാണ്.

Also Read: 293 റണ്‍സില്‍ പുറത്താക്കി, അന്ന് സെവാഗ് പറഞ്ഞത് വെളിപ്പെടുത്തി മുത്തയ്യ മുരളീധരന്‍

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ബൗളിങ് കരുത്തില്‍ ഇംഗ്ലണ്ടിനാണ് ആറാം സ്ഥാനം. സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ ടി20 ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പായത് ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് കന്നി ടി20 ലോകകപ്പ് കിരീടമാണ് സ്വപ്‌നം കാണുന്നത്. മാര്‍ക്ക് വുഡ്,സാം കറാന്‍,സാഖിബ് മഹ്മൂദ്,ആദില്‍ റഷീദ്,മോയിന്‍ അലി,ബെന്‍ സ്‌റ്റോക്‌സ്,മാത്യു പാര്‍ക്കിന്‍സന്‍ എന്നിവരെല്ലാം ബൗളര്‍മാരായി ഒപ്പമുണ്ടെങ്കിലും ഏവരുടെയും പേടി സ്വപ്‌നമെന്ന് പറയാന്‍ സാധിക്കുന്ന ഒരു ബൗളറുടെ അഭാവം ഇംഗ്ലണ്ട് നിരയിലുണ്ട്. ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയുകയാവും ഇംഗ്ലണ്ടിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിന് പറ്റിയ ബൗളര്‍ നിലവിലെ ടീമിലില്ലെന്ന് തന്നെ പറയാം.

Also Read: IND vs ENG: ലീഡ്‌സ് ടെസ്റ്റില്‍ അശ്വിന്‍ തിരിച്ചെത്തുമോ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം

പാകിസ്താന്‍

പാകിസ്താന്‍

യുഎഇയില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള പാകിസ്താനാണ് ബൗളിങ് കരുത്തില്‍ അഞ്ചാം സ്ഥാനത്ത്. ഷഹീന്‍ ഷാ അഫ്രീദിയാണ് തുറുപ്പുചീട്ട്. ഹസന്‍ അലി,വഹാബ് റിയാസ്,ഹാരിസ് റൗഫ് എന്നിവരാണ് പേസ്‌നിരയിലെ മറ്റ് പ്രധാനികള്‍. സ്പിന്‍ നിരയില്‍ ഷദാബ് ഖാന്‍,ഇമാദ് വാസിം,ഉസ്മാന്‍ ഖാദിര്‍,മുഹമ്മദ് ഹഫീസ് എന്നിവരാണുള്ളത്. പാകിസ്താന്‍ ടീമാണ് നിലവില്‍ യുഎഇയില്‍ ഏറ്റവും പരിചയസമ്പത്തുള്ള നിര. പാകിസ്താന്‍ സൂപ്പര്‍ ലീഗിനും യുഎഇ വേദിയായിട്ടുള്ളതിനാല്‍ താരങ്ങള്‍ക്കെല്ലാം പിച്ചിനെ നന്നായി അറിയാം. ഇത് മുതലാക്കാന്‍ പാക് ബൗളര്‍മാര്‍ക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.

Also Read: T20 World Cup 2021: സ്പിന്‍ നിരയില്‍ ഏറ്റവും ശക്തരാര്? റാങ്കിങ് അറിയാം, ബംഗ്ലാദേശ് ഏറ്റവും പിന്നില്‍

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

ഇതിനോടകം തങ്ങളുടെ ടി20 ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ച് കഴിഞ്ഞു. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമിന്റെ ബൗളിങ് നിരയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് നയിക്കുന്നത്. സ്റ്റാര്‍ക്കിന്റെ അതിവേഗ ബോളുകള്‍ ഏത് ബാറ്റ്‌സ്മാന്‍മാരുടെയും അടിതെറ്റിക്കും. മികച്ച വേഗത്തോടൊപ്പം യോര്‍ക്കറുകളെറിയാനും താരത്തിന് സാധിക്കും. പാറ്റ് കമ്മിന്‍സ്,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ് പേസ് നിരയിലെ മറ്റ് പ്രധാനപ്പെട്ടവര്‍. ആദം സാംബ,ആഷ്ടണ്‍ അഗര്‍ എന്നിവരാണ് സ്പിന്‍ നിരയിലുള്ളത്.

Also Read: 'സൂപ്പര്‍ സ്റ്റാര്‍ സിറാജ്', ഹൈദരാബാദില്‍ താരത്തിന്റെ വമ്പന്‍ കട്ടൗട്ട്, ചിത്രങ്ങള്‍ വൈറല്‍

1

ആദം സാംബ ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്. യുഎഇയിലെ സാഹചര്യത്തില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് സാംബ. ഓസീസിനായി ടി20യില്‍ കൂടുല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സാംബ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കരാണ്. മിച്ചല്‍ മാര്‍ഷ്,മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നീ മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ടീമിന് കരുത്താണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെയും ഉപയോഗിക്കാം.

Also Read: 2011 ലോകകപ്പ് ഫൈനലില്‍ യുവരാജ് വൈകി ഇറങ്ങിയത് തന്നെ പേടിച്ചോ? മുരളീധരന്‍ വെളിപ്പെടുത്തുന്നു

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. ബാറ്റിങ് ദക്ഷിണാഫ്രിക്കയ്ക്ക് തലവേദനകളേറെയാണെങ്കിലും ബൗളിങ്ങില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ എന്നിവര്‍ തന്നെയാണ് കുന്തമുന. 2020 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ കളിച്ചപ്പോള്‍ 30 വിക്കറ്റാണ് റബാദ വീഴ്ത്തിയത്. നോക്കിയേ 22 വിക്കറ്റും യുഎഇയില്‍ നേടി. ഇരുവര്‍ക്കുമൊപ്പം ക്രിസ് മോറിസും ലൂങ്കി എന്‍ഗിഡിയുമുണ്ട്. സ്പിന്‍ നിരയില്‍ നിലവിലെ ഒന്നാം നമ്പര്‍ സ്പിന്നറായ തബ്രൈസ് ഷംസിയാണുള്ളത്. സമീപകാലത്തായി മികച്ച ഫോമിലാണ് അദ്ദേഹമുള്ളത്. ഇമ്രാന്‍ താഹിറിനെ ടീമിലേക്ക് പരിഗണിക്കുമോയെന്നത് കണ്ടറിയണം. എന്തായാലും ബൗളിങ് കരുത്തില്‍ ദക്ഷിണാഫ്രിക്ക അതിശക്തര്‍ തന്നെയാണ്.

Also Read: IPL 2021: നതാന്‍ ഇല്ലിസിനെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്‌സ്, മെറീഡിത്തും റിച്ചാര്‍ഡ്‌സനും പുറത്ത്

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ട്രന്റ് ബോള്‍ട്ട്,ലോക്കി ഫെര്‍ഗൂസന്‍,കെയ്ല്‍ ജാമിസന്‍,ടിം സൗത്തി എന്നിവരാണ് പേസ് നിരയിലെ പ്രമുഖര്‍. സൗത്തി സ്വിങ്ങുകൊണ്ട് വിക്കറ്റെടുക്കാന്‍ മിടുക്കനാണ്. ബോള്‍ട്ട് ന്യൂബോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനും. 2020ലെ ഐപിഎല്ലില്‍ മുംബൈ കിരീടം നേടിയപ്പോള്‍ ബോള്‍ട്ടിന്റെ ബൗളിങ് പ്രകടനമാണ് നിര്‍ണ്ണായകമായത്. തുടര്‍ച്ചയായി 145ന് മുകളില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്. മിച്ചല്‍ സാന്റ്‌നര്‍,ഇഷ് സോധി എന്നിവരാണ് സ്പിന്‍ നിരയിലെ പ്രധാനികള്‍. ഇവരെല്ലാം യുഎഇയിലെ പിച്ചിന് അനുയോജ്യരായ ബൗളിങ് ശൈലിയുള്ളവരാണ്.

Also Read: IPL: വമ്പന്‍ കൂട്ടുകെട്ടുകള്‍, പക്ഷെ ടീം രക്ഷപ്പെട്ടില്ല!- രാഹുല്‍ രണ്ടെണ്ണത്തില്‍ പങ്കാളി

ഇന്ത്യ

ഇന്ത്യ

ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍,ദീപക് ചഹാര്‍ എന്നിവരാണ് പേസ് നിരയിലെ പ്രധാനികള്‍. മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ടി നടരാദന്‍ എന്നിവരെല്ലാം അവസരം കാത്ത് പുറത്തുണ്ട്. സ്പിന്‍ നിരയിലേക്ക് വന്നാല്‍ യുസ് വേന്ദ്ര ചഹാലാണുള്ളത്. വരുണ്‍ ചക്രവര്‍ത്തി,കുല്‍ദീപ് യാദവ്,രാഹുല്‍ ചഹാര്‍,ക്രുണാല്‍ പാണ്ഡ്യ,രവീന്ദ്ര ജഡേജ എന്നിവരെല്ലാമുണ്ട്. പേസ് ഓള്‍റൗണ്ടറായി ശര്‍ദുല്‍ ഠാക്കൂറും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ നിരയിലുണ്ട്. ഇവരെല്ലാം ഐപിഎല്ലില്‍ കളിക്കുന്നതിനാല്‍ വലിയ അധിപത്യം ലോകകപ്പില്‍ കാട്ടാനാവും.

Story first published: Sunday, August 22, 2021, 13:44 [IST]
Other articles published on Aug 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+