For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'സൂപ്പര്‍ സ്റ്റാര്‍ സിറാജ്', ഹൈദരാബാദില്‍ താരത്തിന്റെ വമ്പന്‍ കട്ടൗട്ട്, ചിത്രങ്ങള്‍ വൈറല്‍

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവ പേസ് നിരയിലെ ശ്രദ്ധേയ താരമാണ് മുഹമ്മദ് സിറാജ്. ഐപിഎല്ലില്‍ വിരാട് കോലിയുടെ നായകനായ ആര്‍സിബിയുടെ ഭാഗമായിരുന്ന സിറാജ് ഇന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അഭിവാജ്യ ഘടകമാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനായത് സിറാജിന്റെ ബൗളിങ് മികവിലായിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലെ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഗംഭീര ജയം നേടിയപ്പോള്‍ നിര്‍ണ്ണായകമായത് സിറാജിന്റെ പ്രകടനമായിരുന്നു. എട്ട് വിക്കറ്റുകളാണ് മത്സരത്തില്‍ സിറാജ് നേടിയത്. ലോര്‍ഡ്‌സിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഹൈദരാബാദുകാരനായ സിറാജ് പരിമിതമായ സാഹചര്യത്തില്‍ നിന്ന് വളര്‍ന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ നിര്‍ണ്ണായക താരമായുള്ള സിറാജിന്റെ വളര്‍ച്ച ആഘോഷമാക്കുകയാണ് നാട്ടുകാര്‍.

mohammedsirajcutout

അദ്ദേഹത്തിന്റെ നാട്ടില്‍ ആരാധകര്‍ ചേര്‍ന്ന് സിറാജിന്റെ കൂട്ടന്‍ കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ്. ചുണ്ടില്‍ വിരല്‍ വെച്ച് വായടക്കാന്‍ പറയുന്ന സിറാജിന്റെ വിക്കറ്റ് ആഘോഷത്തിന്റെ രൂപത്തിലുള്ള കട്ടൗട്ടാണ് ആരാധകര്‍ സ്ഥാപിച്ചിരിക്കുന്നത്. കടും നീല നിറത്തിലുള്ള ജഴ്‌സി അണിഞ്ഞുള്ള സിറാജിന്റെ കട്ടൗട്ടില്‍ മാലയിട്ടും ആരാധകര്‍ അദ്ദേഹത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചിരിക്കുകയാണ്. എന്തായാലും സിറാജിന്റെ കൂറ്റന്‍ കട്ടൗട്ടിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ലോര്‍ഡ്‌സ് ടെസ്റ്റിലെ സിറാജിന്റെ ബൗളിങ് പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. അഞ്ചാം ദിനം വളരെ ആക്രമണോത്സുകതയോടെ പന്തെറിഞ്ഞ സിറാജ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തു. 2021ല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന നേട്ടം സിറാജിന്റെ പേരിലാണ്. ലീഡ്‌സ് ടെസ്റ്റ് നടക്കാനിരിക്കെ ഇന്ത്യക്ക് സിറാജ് വളരെ പ്രതീക്ഷ നല്‍കുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സിറാജ് ഇടം പിടിക്കാന്‍ സാധ്യതയേറെയാണ്. ഐപിഎല്ലിന്റെ 2021 സീസണിന്റെ ആദ്യ പാദത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. അതിനാല്‍ത്തന്ന രണ്ടാം പാദത്തിലും സിറാജില്‍ വലിയ പ്രതീക്ഷയാണ് ആര്‍സിബിക്കുള്ളത്. വിരാട് കോലി നല്‍കിയ പിന്തുണയാണ് ആര്‍സിബിയില്‍ നിന്ന് സിറാജിനെ ഇന്ത്യയുടെ ടെസ്റ്റ് ടീം വരെ ഉയര്‍ത്തിയത്.

അതേ സമയം സിറാജിന്റെ കളിക്കളത്തിലെ പെരുമാറ്റത്തിനെതിരേ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സിറാജ് അഹങ്കാരിയാണെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്. എന്തായാലും ഇത്തരത്തിലുള്ള വിമര്‍ശകര്‍ക്കുള്ള തന്റെ മറുപടിയാണ് വിക്കറ്റ് നേട്ടത്തിന് ശേഷമുള്ള 'ഫിംഗര്‍ ഓണ്‍ ദി ലിപ്‌സ്' ആഘോഷമെന്നാണ് സിറാജ് തന്നെ പറഞ്ഞത്.

Story first published: Saturday, August 21, 2021, 11:53 [IST]
Other articles published on Aug 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+