293 റണ്‍സില്‍ പുറത്താക്കി, അന്ന് സെവാഗ് പറഞ്ഞത് വെളിപ്പെടുത്തി മുത്തയ്യ മുരളീധരന്‍
കൊളംബോ: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലെ മുന്‍ നിരക്കാരനാണ് വീരേന്ദര്‍ സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നാണ് ആരാധകര്‍ സെവാഗിനെ വിശേഷിപ്പിക്കുന്നത്. ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള സെവാഗ് ഇന്ത്യക്കായി ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ്. 319 റണ്‍സാണ് സെവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍. 104 ടെസ്റ്റില്‍ 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 19 ടി20യില്‍ നിന്ന് 394 റണ്‍സും സെവാഗിന്റെ പേരിലുണ്ട്.
തന്റെ ടെസ്്റ്റ് കരിയറില്‍ മൂന്നാം ട്രിപ്പിള്‍ സെഞ്ച്വറി നേടാനുള്ള അവസരം സെവാഗിനുണ്ടായിരുന്നെങ്കിലും മുത്തയ്യ മുരളീധരന്‍ ആ മോഹം തകര്‍ത്തു. 2009ലെ മുംബൈയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ 293 റണ്‍സിനാണ് സെവാഗിനെ മുരളീധരന്‍ പുറത്താക്കിയത്. ശ്രീലങ്കയുടെ 393 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കുവേണ്ടി ട്രിപ്പിള്‍ സെഞ്ച്വറിക്ക് ഏഴ് റണ്‍സകലെയാണ് സെവാഗ് വീണത്. ഇപ്പോഴിതാ അന്ന് ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടമായപ്പോള്‍ സെവാഗ് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍.

'സെവാഗ് അന്ന് 290ല്‍ ബാറ്റ്‌ചെയ്യുകയായിരുന്നുവെന്നാണ് ഓര്‍മ.മുംബൈയിലായിരുന്നു മത്സരം. പിറ്റേന്ന് 300ലേക്കെത്താന്‍ സാധിക്കുമെന്നും അതിനാല്‍ ദിവസത്തിന്റെ അവസാന സമയത്ത് പിടിച്ചുനില്‍ക്കാന്‍ ദ്രാവിഡ് സെവാഗിനോട് പറഞ്ഞുവെന്നാണ് കരുതുന്നത്. എന്നാല്‍ പിറ്റേന്ന് സെവാഗിനെ റിട്ടേണ്‍ ക്യാച്ചിലൂടെ ഞാന്‍ പുറത്താക്കി. പുറത്തായ ശേഷം ദ്രാവിഡ് പറയുന്നത് കേള്‍ക്കേണ്ടിയിരുന്നില്ലെന്നും നിങ്ങളുടെ പിന്നാലെ പോകണമായിരുന്നുവെന്നുമാണ് സെവാഗ് തന്നോട് പറഞ്ഞത്'-മുത്തയ്യ മുരളീധരന്‍ വെളിപ്പെടുത്തി.
സെവാഗ് വേദനിപ്പിച്ച താരമാണെന്നും സച്ചിന്‍ അധികം വേദനകള്‍ നല്‍കാത്ത താരമാണെങ്കിലും പുറത്താക്കാന്‍ പ്രയാസമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ദൂസ്‌ര നേരിടാന്‍ ലക്ഷ്മണിനും സെവാഗിനും ധോണിക്കുമെല്ലാം നന്നായി സാധിച്ചിരുന്നെങ്കിലും ദ്രാവിഡിന് തന്റെ ദൂസ്ര നേരിടുന്നത് വളരെ പ്രയാസമായിരുന്നുവെന്നും മുരളി പറഞ്ഞു. സ്പിന്‍ ബൗളിങ് ഇതിഹാസമായ മുരളി ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ഏക താരമാണ്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലക സംഘത്തില്‍ അംഗമാണ് മുരളീധരന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications