IPL 2021: മൂന്ന് താരങ്ങളെ ടീമിലെത്തിച്ച് ആര്‍സിബി, തകര്‍പ്പന്‍ നീക്കമെന്ന് ആരാധകര്‍
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിനുള്ള ടീമിലേക്ക് മൂന്ന് താരങ്ങളെക്കൂടി ഉള്‍പ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അവസാന ഇന്ത്യന്‍ പരമ്പരയിലൂടെ കൈയടി നേടിയ വനിഡു ഹസരങ്കയെ ആദം സാംബക്ക് പകരം ആര്‍സിബി ടീമിലെത്തിച്ചപ്പോള്‍ ന്യൂസീലന്‍ഡിന്റെ ഫിന്‍ അലന് പകരം ഓസ്‌ട്രേലിയയുടെ ടിം ഡേവിഡിനെയും ഓസീസ് പേസര്‍ ഡാനിയല്‍ സാംസിന് പകരം ശ്രീലങ്കന്‍ താരം ദുഷ്മന്ത ചമീരയേയുമാണ് ആര്‍സിബി ടീമിലെത്തിച്ചത്.
സ്പിന്നര്‍ ഹസരങ്ക ഇന്ത്യക്കെതിരായ പരമ്പരയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 പരമ്പരയിലെ താരമായിരുന്നു അദ്ദേഹം. മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് അദ്ദേഹം നേടിയത്. അതും 5.58 എന്ന മികച്ച ഇക്കോണമിയില്‍. യുഎഇയിലെ പിച്ച് സ്പിന്നിനെ പിന്തുണക്കുന്നതായതിനാല്‍ ഹസരങ്കയ്ക്ക് ഐപിഎല്ലിലേക്കുള്ള വിളിയെത്തുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. വിരാട് കോലിയുടെ ആര്‍സിബി തന്നെ താരത്തെ ടീമിലെത്തിച്ചത് നിര്‍ണ്ണായക നീക്കമായിരിക്കുകയാണ്. താരത്തിന്റെ ആദ്യ ഐപിഎല്ലാണിത്.

സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പല താരങ്ങളെയും കുഴപ്പിക്കാന്‍ ഹസരങ്കക്ക് സാധിച്ചിരുന്നു. ഐപിഎല്ലിലെത്തുമ്പോള്‍ ഹസരങ്കയോട് കണക്കുതീര്‍ക്കാനുറച്ച് വമ്പന്‍ താരനിര തന്നെയുണ്ടെന്നതാണ് വസ്തുത. പേസറായ ദുഷ്മന്ത ചമീര ന്യൂബോളില്‍ മികച്ച പ്രകടനാണ് ഇന്ത്യന്‍ പരമ്പരയില്‍ കാഴ്ചവെച്ചത്. കൂടാതെ ഡെത്ത് ഓവറിലും അദ്ദേഹം മിടുക്കുകാട്ടിയിരുന്നു. മുഹമ്മദ് സിറാജിനൊപ്പം ചമീരയെത്തുന്നത് ആര്‍സിബി ബൗളിങ്ങിന് കൂടുതല്‍ കരുത്ത് നല്‍കും. കെയ്ല്‍ ജാമിസന്‍ രണ്ടാം പാദം കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഓസീസ് ഓള്‍റൗണ്ടര്‍ ടിം ഡേവിഡാണ് മറ്റൊരു താരം. ബിഗ്ബാഷ് ലീഗിലൂടെ ശ്രദ്ധേയനായ താരമാണ് അദ്ദേഹം. 11 ടി20യില്‍ നിന്ന് 429 റണ്‍സും അഞ്ച് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ആര്‍സിബിയുടെ ടീം ഘടനക്ക് അനുയോജ്യനായ താരമാണ് അദ്ദേഹം.
അതേ സമയം ആര്‍സിബിയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് സൈമണ്‍ കാറ്റിച്ച് ഒഴിഞ്ഞു. മൈക്ക് ഹെസന്‍ പകരം മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. ആദ്യ പാദം അവസാനിക്കുമ്പോള്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബി. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബിക്ക് ഇത്തവണ സുവര്‍ണ്ണാവസരമാണ്. ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണഅ ടീമിന്റെ പ്രതീക്ഷകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications