T20 World Cup 2021: ഏറ്റവും മികച്ച ടീമേത്? റേറ്റിങ് അറിയാം, ഇന്ത്യ തന്നെ തലപ്പത്ത്

ദുബായ്: ഏറെ നാളത്തെ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പ് ഈ മാസം 17ന് ആരംഭിക്കുകയാണ്. ഐപിഎല്ലിന് വേദിയായ യുഎഇ തന്നെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇത്തവണ നൂട്രല്‍ വേദിയായതിനാല്‍ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവില്ല. അതിനാല്‍ പോരാട്ടം കൂടുതല്‍ ശക്തമാവും. ശക്തമായ താരനിര തന്നെയാണ് ഇത്തവണ മാറ്റുരക്കുന്നത്. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരെല്ലാം ഫേവറേറ്റുകളാണ്. ആര് കപ്പടിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം.

നിലവവില്‍ പ്രഖ്യാപിച്ച ടീമുകളില്‍ നിന്ന് പല മാറ്റങ്ങളും ഇപ്പോള്‍ വരുത്തുന്നുണ്ട്. ഐപിഎല്ലില്‍ പ്രതീക്ഷിച്ച പല താരങ്ങളും നിരാശപ്പെടുത്തിയത് ദേശീയ ടീമുകളുടെ ചങ്കിടിപ്പ് ഉയര്‍ത്തുന്നു.നിലവിലെ ടീമുകളെ വിലയിരുത്തി റേറ്റിങ് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.

T20 World Cup 2021: ഐപിഎല്ലില്‍ മിന്നി, ലോകകപ്പിലെന്താവും? ഈ അഞ്ച് താരങ്ങളെ കരുതിയിരിക്കുക T20 World Cup 2021: ഐപിഎല്ലില്‍ മിന്നി, ലോകകപ്പിലെന്താവും? ഈ അഞ്ച് താരങ്ങളെ കരുതിയിരിക്കുക

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന് 10ാം സ്ഥാനമാണ്. മുഹമ്മദ് നബിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന അഫ്ഗാനിസ്ഥാനില്‍ റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവരെല്ലാം ടി20 ഫോര്‍മാറ്റില്‍ നന്നായി തിളങ്ങാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. അത്ഭുതം സൃഷ്ടിക്കാനും പല പ്രമുഖരുടെയും വഴി അടക്കാനും അട്ടിമറി ജയങ്ങള്‍ നേടാനും കെല്‍പ്പുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. റാഷിദ് 18 വിക്കറ്റുമായി ഐപിഎല്ലില്‍ തിളങ്ങുകയും ചെയ്തിരുന്നു. ഇന്ത്യ, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാനുള്ളത്.

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പതാം സ്ഥാനമാണുള്ളത്. ടെംബ ബാവുമ, ക്വിന്റന്‍ ഡീകോക്ക്, കഗിസോ റബാദ, ആന്‍ റിച്ച് നോക്കിയേ, എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന താരങ്ങള്‍. സമീപകാലത്തെ പ്രകടനങ്ങള്‍ വലിയ മികച്ചതല്ല. യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തിന്റെ കുറവും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ ഉള്‍പ്പെട്ട മരണ ഗ്രൂപ്പിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. അതിനാല്‍ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ട് തന്നെ അറിയണം. നിലവിലെ സാധ്യത വിലയിരുത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടം താണ്ടാന്‍ സാധ്യത കുറവാണ്.

ശ്രീലങ്ക

ശ്രീലങ്ക

2014ലെ ടി20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്ക ഇത്തവണ യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ലോകകപ്പിനെത്തുന്നത്. സമീപകാലത്തെ ടീമിന്റെ പ്രധാന നേട്ടം ഇന്ത്യക്കെതിരേ ടി20 പരമ്പര നേടിയതാണ്. ദസുന്‍ ഷണക നയിക്കുന്ന ശ്രീലങ്കന്‍ നിരയില്‍ കുശാല്‍ പെരേര, ദിനേഷ് ചണ്ഡിമാല്‍ എന്നിവരാണ് പ്രധാന സീനിയര്‍ താരങ്ങള്‍. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രീലങ്കക്ക് സാധിക്കുമെന്ന് കരുതാനാവില്ല.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

ഏഴാം സ്ഥാനമാണ് ബംഗ്ലാദേശിനുള്ളത്. ഇത്തവണയും അട്ടിമറി പ്രകടനങ്ങള്‍ നടത്താനുള്ള കെല്‍പ്പ് ബംഗ്ലാദേശിനുണ്ട്. സമീപകാലത്തായി ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരേ ടി20 പരമ്പര നേടാന്‍ ബംഗ്ലാദേശിനായിരുന്നു. തമിം ഇക്ബാലില്ലെങ്കിലും ഷക്കീബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം എന്നിവരെല്ലാം ബംഗ്ലാദേശ് നിരയിലുണ്ട്. യോഗ്യതാ മത്സരങ്ങള്‍ കളിച്ചാവും ബംഗ്ലാദേശ് ലോകകപ്പിലേക്കെത്തുക. മികച്ച ബൗളിങ് നിരയാണ് ബംഗ്ലാദേശിന്റെ കരുത്ത്.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

കംഗാരുക്കള്‍ക്ക് ആറാം സ്ഥാനമാണുള്ളത്. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് നിര ശക്തമാണെങ്കിലും നിലവിലെ ഫോം പ്രതീക്ഷ നല്‍കുന്നതല്ല. വാര്‍ണറും സ്മിത്തും ഐപിഎല്ലില്‍ നിരാശപ്പെടുത്തിയപ്പോള്‍ മാക്‌സ് വെല്‍ ആറ് അര്‍ധ സെഞ്ച്വറിയടക്കം കൈയടി നേടി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, കമ്മിന്‍സ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് പേസ് നിര കരുത്തുറ്റതാണ്. കപ്പിലേക്കെത്താന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണെങ്കിലും നിലവിലെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല.

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണയും ചാമ്പ്യന്‍ നിരയാണ്. കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന ടീമില്‍ എവിന്‍ ലെവിസ്, ക്രിസ് ഗെയ്ല്‍, എവിന്‍ ലെവിസ്, നിക്കോളാസ് പുരാന്‍ എന്നിവരെല്ലാമുണ്ട്. മികച്ച ബാറ്റിങ് നിരയുണ്ടെങ്കിലും മികച്ച ബൗളര്‍മാരുടെ അഭാവം ടീമിനെ സംബന്ധിച്ച് തിരിച്ചടിയാണ്. ഐപിഎല്ലിലെ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ ഫോമും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. കീറോണ്‍ പൊള്ളാര്‍ഡ്, പുരാന്‍, ഗെയ്ല്‍ എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സുനില്‍ നരെയ്ന്‍ ലോകകപ്പില്‍ കളിക്കാത്തതും വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയാണ്.

പാകിസ്താന്‍

പാകിസ്താന്‍

പാകിസ്താന്‍ ടീമിനെ ഫേവറേറ്റുകളായി പരിഗണിക്കപ്പെടുന്നില്ലെങ്കിലും അത്ഭുതം സൃഷ്ടിക്കാന്‍ പാക് നിരക്ക് മികവുണ്ട്. ബാബര്‍ അസാം നയിക്കുന്ന ടീമില്‍ ഷുഹൈബ് മാലിക്ക്, മുഹമ്മദ് ഹഫീസ് തുടങ്ങിയ സീനിയര്‍ താരങ്ങളുമുണ്ട്. മുഹമ്മദ് റിസ്വാന്‍, ഷഹിന്‍ ഷാ അഫ്രീദി തുടങ്ങിയ താരങ്ങളില്ലെല്ലാം പ്രതീക്ഷകളേറെ. യുഎഇയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചുള്ള അനുഭവസമ്പത്ത് പാകിസ്താനുണ്ട്. പിഎസ്എല്ലിലും യുഎഇ വേദിയായിട്ടുണ്ട്. ഇതിലെ അനുഭവസമ്പത്ത് പാകിസ്താനെ തുണച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 24ന് ഇന്ത്യക്കെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം.

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡ് അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ടീമാണ്. അവസാന രണ്ട് ഏകദിന ലോകകപ്പിലും ഫൈനല്‍ കളിച്ചെങ്കിലും കപ്പിലേക്കെത്താന്‍ കെല്‍പ്പുള്ള നിരയാണ് കിവീസ്. മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ ന്യൂസീലന്‍ഡ് ടീമിലുണ്ട്. ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍, കെയ്ല്‍ ജാമിസന്‍, ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, ടോഡ് ആസ്റ്റില്‍ എന്നിവരെല്ലാം കരുത്തരായ താരങ്ങളാണ്. ഐപിഎല്ലില്‍ വില്യംസണിന്റെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും ലോകകപ്പിലേക്കെത്തുമ്പോള്‍ ഫോമിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. ലോക്കി ഫെര്‍ഗൂസന്‍ മികച്ച ഫോമിലാണ്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെപ്പോലെയുള്ള സീനിയര്‍ താരങ്ങളുടെ സാന്നിധ്യം ടീമിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടി20 ലോകകപ്പിലെയും ഫേവറേറ്റുകളാണ്. ജോസ് ബട്‌ലര്‍, ഓയിന്‍ മോര്‍ഗന്‍, ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇംഗ്ലണ്ടിനൊപ്പമുണ്ട്. ബെന്‍ സ്റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവം ടീമിന് നികത്താനാവാത്ത വിടവാണ്. ഭേദപ്പെട്ട ബൗളിങ് നിരയുള്ള ഇംഗ്ലണ്ട് ഇത്തവണ മരണ ഗ്രൂപ്പിലാണുള്ളതെങ്കിലും കിരീടം ഉയര്‍ത്താന്‍ സാധ്യതകളേറെയാണ്.

ഇന്ത്യ

ഇന്ത്യ

ഏറ്റവും കിരീട സാധ്യത ഇന്ത്യക്കാണ്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാമുണ്ട്. ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് ചെറിയ തലവേദനയാവുന്നുണ്ടെങ്കിലും ഇതിനെ മറികടക്കാനുള്ള കെല്‍പ്പ് ടീമിനുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു. അഞ്ച് സ്പിന്നര്‍മാരെ പരിഗണിച്ചിറങ്ങുന്ന ഇന്ത്യയെ എതിരാളികള്‍ ഭയക്കുന്നുണ്ടെന്നുറപ്പ്.


ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 15 - October 24 2021, 03:30 PM
ശ്രീലങ്ക
ബംഗ്ലാദേശ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 13, 2021, 13:57 [IST]
Other articles published on Oct 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X