
അഫ്ഗാനിസ്ഥാന്‍
അഫ്ഗാനിസ്ഥാന്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് മുന്നറിയിപ്പ് നല്‍കിയ അഫ്ഗാനിസ്ഥാന്‍ ഇത്തവണ പല പ്രമുഖരുടെയും ഉറക്കം കെടുത്തുമെന്നുറപ്പ്. വമ്പനടിക്കാരും മികച്ച ബൗളിങ് നിരയും അഫ്ഗാനുണ്ട്. യുഎഇയിലെ സാഹചര്യത്തിനനുയോജ്യമായ സ്പിന്നര്‍മാരുടെ സാന്നിധ്യമാണ് അഫ്ഗാനെ കൂടുതല്‍ അപകടകാരികളായി മാറ്റുന്നത്.
ടീമിലെ യുവതാരം റഹ്മാനുല്ല ഗുര്‍ബാസാണ്. നിലവില്‍ 19 വയസാണ് താരത്തിന്റെ പ്രായം. ഇത്തവണ ലോകകപ്പില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരവും ഗുര്‍ബാസ് ആണ്. അഫ്ഗാനിസ്ഥാന്റെ അണ്ടര്‍ 19 ടീമിനൊപ്പം ലോകകപ്പ് കളിക്കാനും താരത്തിനായിരുന്നു. പ്രായം കൂടിയ താരം നായകന്‍ മുഹമ്മദ് നബിയാണ്. 36 വയസാണ് നബിക്കുള്ളത്. ഓള്‍റൗണ്ടറായ മുഹമ്മദ് നബി ടീമിന്റെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ്.
Also Read: T20 World Cup 2021: ഇന്ത്യ പാകിസ്താനോട് തോറ്റത് നന്നായി, ടീമിനത് ഗുണം ചെയ്യും, മൂന്ന് കാരണങ്ങളിതാ

ഓസ്‌ട്രേലിയ
ഇത്തവണ മരണഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് വരവറിയിക്കുന്നത്. മികച്ച താരനിരയുള്ള ഓസ്‌ട്രേലിയ ഇത്തവണ കിരീട സാധ്യതയില്‍ മുന്നിലുള്ള ടീമാണ്. എന്നാല്‍ താരങ്ങളുടെ നിലവിലെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഫോമിലേക്കെത്തിയാല്‍ ഇത്തവണ കപ്പടിക്കാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരക്കാരാണ് കംഗാരുക്കള്‍.
ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസാണ് ഏറ്റവും പ്രായം കുറഞ്ഞ താരം. 26 വയസാണ് താരത്തിനുള്ളത്. എന്നാല്‍ ഇതുവരെ ദേശീയ ടീമില്‍ അരങ്ങേറ്റം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ബിഗ്ബാഷ് ലീഗിലുള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം നടത്തി തന്റെ മികവ് തെളിയിക്കാന്‍ ഇന്‍ഗ്ലിസിനായിട്ടുണ്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് പ്രായം കൂടിയ താരം. 34വയസാണ് വാര്‍ണര്‍ക്കുള്ളത്.

ബംഗ്ലാദേശ്
അട്ടിമറികള്‍ക്കൊണ്ട് പേരെടുത്ത നിരയാണ് ബംഗ്ലാദേശ്. എല്ലാക്കാലത്തും മികച്ച താരനിരയുമായാണ് ബംഗ്ലാദേശ് എത്താറുള്ളത്. ഇത്തവണത്തെ ടീമിലും പ്രതിഭാശാലികളുടെ നീണ്ടനിരയുണ്ട്. ഷക്കീബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ തുറുപ്പുചീട്ട്. മുസ്തഫിസുര്‍ റഹ്മാന്‍,മുഷ്ഫിഖര്‍ റഹീം തുടങ്ങിയവരെല്ലാം ബംഗ്ലാദേശ് നിരയിലെ പ്രമുഖ താരങ്ങളാണ്. ടീമിലെ യുവതാരം മുഹമ്മദ് ഷൊറീഫുല്‍ ഇസ്‌ലാമാണ്. 20 വയസാണ് താരത്തിനുള്ളത്. 2020ലെ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ബംഗ്ലാദേശ് ടീമിലെ അംഗമായിരുന്നു അദ്ദേഹം. ഏറ്റവും പ്രായം കൂടി താരം ബംഗ്ലാദേശ് നായകന്‍ മഹമ്മൂദുല്ലയാണ്. 35 വയസാണ് അദ്ദേഹത്തിന്റെ പ്രായം.
Also Read: T20 World Cup 2021: പാകിസ്താനോടു ഇന്ത്യ തോല്‍ക്കും! ധോണി അന്നു പറഞ്ഞത് സത്യമായി

ഇംഗ്ലണ്ട്
നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടി20 ലോകകപ്പിലെയും ഫേവറേറ്റുകളാണ്. മരണഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ 55 റണ്‍സിന് പുറത്താക്കി ആറ് വിക്കറ്റിന്റെ ജയം നേടിയെടുത്ത് വരവറിയിച്ചുകഴിഞ്ഞു. തകര്‍പ്പന്‍ താരനിരയുള്ള ഇംഗ്ലണ്ടിലെ പ്രായം കുറഞ്ഞ താരം 26കാരനായ സാം കറാനാണ്. ഇടം കൈയന്‍ ഓള്‍റൗണ്ടറായ സാം ഫ്രാഞ്ചൈസി ക്രിക്കറ്റിലടക്കം സജീവമായിട്ടുള്ള താരമാണ്. പ്രായം കൂടിയ താരം ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ്. 35വയസുള്ള മോര്‍ഗന്‍ ക്യാപ്റ്റനെന്ന നിലയില്‍ കൈയടി നേടുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയിലുള്ള സമീപകാല പ്രകടനം മോശമാണ്.
Also Read: T20 World Cup: ബാബര്‍ കോലിയേക്കാള്‍ ബെസ്റ്റ്! ഈ ജയം എല്ലാവക്കും മുന്നറിയിപ്പെന്നു ഇന്‍സമാം

ഇന്ത്യ
പാകിസ്താനോട് തോറ്റ് തുടങ്ങിയെങ്കിലും ഇന്ത്യ ഫേവറേറ്റുകളാണ്. തകര്‍പ്പന്‍ താരനിരയുള്ള ഇന്ത്യ ഇത്തവണ കിരീടം ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കുന്നവരിലെ മുന്‍നിരക്കാരാണ്. ടീമിലെ പ്രായം കുറഞ്ഞ താരം സ്പിന്നര്‍ രാഹുല്‍ ചഹാറാണ്. മുംബൈ ഇന്ത്യന്‍സിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ രാഹുലിന്റെ പ്രായം 22 ആണ്. 18ാം വയസില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലൂടെയാണ് താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. 35കാരനായ സ്പിന്നര്‍ ആര്‍ അശ്വിനാണ് ടീമിലെ സീനിയര്‍. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കെത്തിയ അശ്വിന് പ്ലേയിങ് 11 അവസരം ലഭിക്കുമോയെന്ന് കാത്തിരുന്നറിയണം.

ന്യൂസീലന്‍ഡ്
സ്ഥിരതകൊണ്ട് അത്ഭുതപ്പെടുത്തുന്ന ടീമാണ് ന്യൂസീലന്‍ഡ്. വെല്ലുവിളികളും പോര്‍വിളികളുമില്ലാതെ കടന്നുവന്ന് ഉജ്ജ്വല പ്രകടനം നടത്തി മടന്നുങ്ങുന്നതാണ് ന്യൂസീലന്‍ഡിന്റെ പതിവ്. അവസാനം രണ്ട് ഏകദിന ലോകകപ്പിലും ഫൈനല്‍ കളിച്ച കിവീസ് ഇത്തവണയും മികച്ച താരങ്ങളുമായാണ് എത്തുന്നത്. 24കാരനായ ഗ്ലെന്‍ ഡൊമിനിക് ഫിലിപ്പാണ് ഏറ്റവും പ്രായം കുറഞ്ഞ താരം. 35കാരനായ ടോഡ് ആസ്റ്റിലാണ് പ്രായം കൂടിയ താരം. മാര്‍ട്ടിന്‍ ഗുപ്റ്റിലിനും 35വയസാണെങ്കിലും ഗുപ്റ്റിലിനെക്കാള്‍ ആറ് ദിവസം മൂത്തതാണ് ആസ്റ്റില്‍.
Also Read: T20 World Cup: ഹാര്‍ദിക്കേ നീ തീര്‍ന്നു! പിടിച്ചു പുറത്തു 'കളയാന്‍' കോലിയും ശാസ്ത്രിയും

പാകിസ്താന്‍
ഇത്തവണ കിരീട സാധ്യതക്കാരില്‍ മുന്നിലുള്ള പാകിസ്താന്‍ ടീമിലെ യുവതാരം മുഹമ്മദ് വാസിമാണ്. 20 വയസാണ് യുവ ഓള്‍റൗണ്ടര്‍ക്കുള്ളത്.2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പ്രായം കൂടിയ താരം മുഹമ്മദ് ഹഫീസാണ്. 41വയസാണ് അദ്ദേഹത്തിനുള്ളത്. മുന്‍ നായകനും ഓപ്പണറുമായ ഹഫീസ് ഇപ്പോള്‍ മധ്യനിരയിലെ വിശ്വസ്തനാണ്.
Also Read: T20 World Cup 2021: പാകിസ്ഥാനോട് തോറ്റു, സെമിയിലെത്താന്‍ ഇന്ത്യ എന്തുചെയ്യണം? മുന്നില്‍ വലിയ കടമ്പ

ദക്ഷിണാഫ്രിക്ക
മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ യുവതാരം പീറ്റര്‍ വില്ലീം അഡ്രിയാന്‍ മുള്‍ഡറാണ്. 23വയസാണ് അദ്ദേഹത്തിനുള്ളത്. ഓള്‍റൗണ്ടറായ താരം 2016ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടിരുന്നു. 32കാരനായ റാസി വാന്‍ ഡെര്‍ ഡൂസനാണ് പ്രായം കൂടിയ താരം. ഡേവിഡ് മില്ലര്‍,റീസ ഹെന്‍ഡ്രിക്കസ്,ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ക്കും 32 വയസുണ്ടെങ്കിലും ദിവസങ്ങളുടെ വ്യത്യാസത്തില്‍ പ്രായക്കൂടുതല്‍ റാസിക്കാണ്.
Also Read: T20 World Cup: ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വി- അഞ്ചു ചോദ്യങ്ങള്‍ക്കു കോലി ഉത്തരം നല്‍കണം!

വെസ്റ്റ് ഇന്‍ഡീസ്
നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിലെ പ്രായം കുറഞ്ഞ താരം ഇടം കൈയന്‍ പേസര്‍ ഒബീഡ് മക്കോയിയാണ്.24വയസാണ് താരത്തിന്റെ പ്രായം. 42കാരനായ ക്രിസ് ഗെയ്‌ലാണ് ടീമിലെ പ്രായം കൂടിയ താരം. പ്രഥമ ടി20 ലോകകപ്പ് മുതല്‍ അദ്ദേഹം ടീമിലുണ്ട്. ഇത്തവണ മോശം ഫോമിലാണെങ്കിലും നിര്‍ണ്ണായക താരമായി ഗെയ്ല്‍ ടീമിലുണ്ട്.


Click it and Unblock the Notifications