For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഹാര്‍ദിക്കേ നീ തീര്‍ന്നു! പിടിച്ചു പുറത്തു 'കളയാന്‍' കോലിയും ശാസ്ത്രിയും

മോശം ഫോമാണ് താരത്തിനു വിനയായത്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും ആലോചിക്കുന്നു. ഞായറാഴ്ച പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തിലും ഹാര്‍ദിക് നിരാശപ്പെടുത്തിയതോടെയാണ് ടീം മാനേജ്‌മെന്റ് കടുത്ത തീരുമാനങ്ങള്‍ക്കു മുതിരുന്നത്. ബൗളിങില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഹാര്‍ദിക്കിന് ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളാണുള്ളത്. പാകിസ്താനെതിരേ എട്ടു ബോളില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത് അദ്ദേഹം പുറത്തായിരുന്നു.

പാകിസ്താനെതിരായ പരാജയം ഇന്ത്യയെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കാരണം ലോകകപ്പില്‍ നേരത്തേ ഏറ്റുമുട്ടിയ 12 മല്‍സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. ഇനി 31ന് ന്യൂസിലാന്‍ഡിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. സെമി സാധ്യത നിലനിര്‍ത്താന്‍ കോലിക്കും സംഘത്തിനും ഈ കളിയില്‍ വിജയം അനിവാര്യമാണ്.

 ഹാര്‍ദിക്കിന്റെ റോള്‍

ഹാര്‍ദിക്കിന്റെ റോള്‍

ആറാം ബൗളറുടെ സേവനം ലഭിക്കില്ലെന്നതിനാല്‍ ഹാര്‍ദിക്കിന് ഫിനിഷറുടെ റോളായിരുന്നു ലോകകപ്പില്‍ ഇന്ത്യ നല്‍കിയിരുന്നത്. അതിവേഗം 30-40 റണ്‍സ് അടിച്ചെടുക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. പക്ഷെ പാകിസ്താനെതിരേ വെറും 11 റണ്‍സ് മാത്രമേ ഹാര്‍ദിക്കിനു സംഭാവന ചെയ്യാനായുള്ളൂ.
ബാറ്റിങില്‍ നിരാശപ്പെടുത്തിയെന്നതു മാത്രമല്ല ബാറ്റ് ചെയ്യുന്നതിനിടെ ബോള്‍ തോള്‍ തട്ടി അദ്ദേഹത്തിനു പരിക്കുമേറ്റിരുന്നു. നേരത്തേ തന്നെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഹാര്‍ദിക്കിനെ അലട്ടുന്നുണ്ട്. ഇതിനിടെയാണ് തോളിനും പരിക്കേറ്റിരിക്കുന്നത്. ഇതേ തുടര്‍ന്നു ഫീല്‍ഡിങിനും താരം ഇറങ്ങിയിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഹാര്‍ദിക്കിനെ വീണ്ടും കളിപ്പിച്ച് മറ്റൊരു പരീക്ഷണത്തിന് ഇന്ത്യ മുതിരാനിടയില്ല.

 ശര്‍ദ്ദുല്‍ ടാക്കൂര്‍ ടീമിലെത്തും

ശര്‍ദ്ദുല്‍ ടാക്കൂര്‍ ടീമിലെത്തും

ഹാര്‍ദിക്കിനു പകരം ശര്‍ദ്ദുല്‍ ടാക്കൂറായിരിക്കും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ ടീമിലേക്കു വരിക. ഫാസ്റ്റ് ബൗളറും വാലറ്റത്ത് ബാറ്റിങില്‍ സംഭാവന ചെയ്യാന്‍ ശേഷിയുള്ള താരവുമാണ് അദ്ദേഹം. പാകിസ്താനെതിരേ അഞ്ചു ബൗളര്‍മാരെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ആറാം ബൗളറുടെ അഭാവം കളിയില്‍ പ്രകടമായിരുന്നു. ശര്‍ദ്ദുല്‍ ടീമിലേക്കു വരുന്നതോടെ ഈ കുറവും പരിഹരിക്കപ്പെടും.
ടീമിനു ബ്രേക്ക്ത്രൂ നല്‍കുന്നതില്‍ മിടുക്കനാണ് ശര്‍ദ്ദുല്‍. നേരത്തേ പല തവണ അദ്ദേഹം ഇതു തെളിയിച്ചിട്ടുമുണ്ട്. തോല്‍ക്കുമെന്നു കരുതിയ മല്‍സരങ്ങളില്‍പ്പോലും വിക്കറ്റുകളെടുത്ത് ഇന്ത്യയെ ശര്‍ദ്ദുല്‍ വിജയിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയും ചെന്നൈ സൂപ്പര്‍ കിങ്‌സിനു ബ്രേക്ക്രൂ നല്‍കി വിജയത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
പാകിസ്താനെതിരേ ബാബര്‍ ആസം- മുഹമ്മദ് റിസ്വാന്‍ ഓപ്പണിങ് ജോടിക്കെതിരേ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി എന്നിവരെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ആര്‍ക്കും തന്നെ ഈ കൂട്ടുകെട്ടിനെ വേര്‍പിരിക്കാനായില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ശര്‍ദ്ദുലിന്റെ സേവനം ഇന്ത്യക്കു ആവശ്യമായി വരാറുള്ളത്.

 ഹാര്‍ദിക്കില്‍ വിശ്വാസം

ഹാര്‍ദിക്കില്‍ വിശ്വാസം

സമീപകാലത്തെ ഫോമോ, ഫിറ്റ്‌നസോ നോ്ക്കിയല്ല ഹാര്‍ദിക് പാണ്ഡ്യയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. നേരത്തേ ഇന്ത്യക്കു വേണ്ടി നടത്തിയിട്ടുള്ള മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് അദ്ദേഹത്തെ ഇപ്പോഴും ഇന്ത്യ ആശ്രയിക്കാന്‍ കാരണം. പക്ഷെ പഴയ ഹാര്‍ദിക്കിന്റെ നിഴല്‍ മാത്രമാണ് കുറച്ചു കാലമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പവും ഹാര്‍ദിക് നിരാശപ്പെടുത്തിയിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 14.11 ശരാശരിയില്‍ വെറും 121 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരോവര്‍ പോലും ബൗള്‍ ചെയ്തതുമില്ല. എന്നിട്ടും ലോകകപ്പില്‍ ഹാര്‍ദിക് ഫോമും ഫിറ്റ്‌നസും വീണ്ടെടുക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ടീം മാനേജ്‌മെന്റ്.

Story first published: Monday, October 25, 2021, 18:41 [IST]
Other articles published on Oct 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+