T20 World Cup: ബാബര്‍ കോലിയേക്കാള്‍ ബെസ്റ്റ്! ഈ ജയം എല്ലാവക്കും മുന്നറിയിപ്പെന്നു ഇന്‍സമാം

ഐസിസിയുടെ ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ സൂപ്പര്‍ പോരാട്ടത്തില്‍ ചിരവൈരികളായ ഇന്ത്യക്കെതിരേ നേടിയ വമ്പന്‍ ജയം എതിരാളികള്‍ക്കള്ള പാകിസ്താന്റെ മുന്നറിയിപ്പാണെന്ന് മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുള്‍ ഹഖ് വ്യക്തമാക്കി. ഞായറാഴ്ച ദുബായില്‍ നടന്ന ഏകപക്ഷീയമായ പോരാട്ടത്തില്‍ പത്തു വിക്കറ്റിന് ഇന്ത്യയെ ബാബര്‍ ആസം നയിച്ച പാക് ടീം വാരിക്കളയുകയായിരുന്നു. തങ്ങള്‍ എത്ര മാത്രം അപകടകാരികളെന്ന് കൂടി ഈ വിജയത്തോടെ പാകിസ്താന്‍ തെളിയിച്ചിരിക്കുകയാണെന്നു ഇന്‍സി ചൂണ്ടിക്കാട്ടി. 152 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാകിസ്താന് ഇന്ത്യ നല്‍കിയത്. ഏഴു വിക്കറ്റിന് 151 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. മറുപടിയില്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ പാകിസ്താന്‍ വിജയത്തിലെത്തുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു കഴിഞ്ഞ മല്‍സരത്തിലേത്. നേരത്തേ ടി20, ഏകദിന ലോകകപ്പുകളിലായി 12 തവണ കൊമ്പുകോര്‍ത്തപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 13ാം തവണ പാകിസ്താന്‍ പലിശ സഹിതം ഇതിനു കണക്കുതീര്‍ക്കുകയായിരുന്നു. ടി20യില്‍ പാകിസ്താന്റെ ആദ്യ പത്തു വിക്കറ്റ് വിജയമായിരുന്നു ഇതെങ്കില്‍ ഇന്ത്യയുടെ ആദ്യത്തെ പത്ത് വിക്കറ്റ് തോല്‍വിയുമായിരുന്നു ഇത്.

ബാബറാണ് ബെസ്റ്റ്
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ പാക് നായകന്‍ ബാബര്‍ ആസമാണെന്നു ഇന്‍സി ചൂണ്ടിക്കാട്ടി. ബാബറിന്റെ ബാറ്റിങ് ടെക്‌നിക്ക് കോലിയേക്കാള്‍ മികച്ചതാണ്. ഇന്ത്യക്കെതിരേ എങ്ങനെയായിരുന്നു കളിക്കേണ്ടത് എന്ന കാര്യത്തില്‍ ബാബറിന് വ്യകതയുണ്ടായിരുന്നുവെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു. ന്യൂസിലാന്‍ഡിനെതിരായ സൂപ്പര്‍ 12ലെ അടുത്ത കളിയിലും ഇന്ത്യക്കെതിരേ ഇറങ്ങിയ അതേ ഇലവനെ തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാബറിന്റെ കന്നി ടി20 ലോകകപ്പ് മല്‍സരം കൂടിയായിരുന്നു ഇന്ത്യക്കെതിരേയുള്ളത്. ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ടീമിനെ നയിക്കാനും ചിരവൈരികളായ ഇന്ത്യയെ തോല്‍പ്പിച്ച് അത് അവിസ്മരണീയമാക്കാനും ലോക രണ്ടാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ബാബറിനു കഴിഞ്ഞു.

അഭിനന്ദിച്ച് വോന്‍
ഇന്ത്യക്കെതിരായ ഉജ്ജ്വല വിജയത്തില്‍ പാകിസ്താന്‍ ടീമിനെ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ അഭിനന്ദിച്ചിരുന്നു. അഭിനന്ദനങ്ങള്‍ പാകിസ്താന്‍. ഫേവറിറ്റുകളെ തകര്‍ത്തുവിടുകയെന്നത് പറയുന്നത് ഇതാണ്, അദ്ഭുതപ്പെടുത്തുന്ന പ്രകടനം, വെല്‍ഡണ്‍ എന്നായിരുന്നു വോന്‍ ട്വിറ്ററില്‍ കുറിച്ചത്. ബാബറിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ബാബറെന്നായിരുന്നു വോന്‍ വിശേഷിപ്പിച്ചത്.
റണ്‍ചേസില്‍ പാകിസ്താന്‍ അനായാസം വിജയിച്ച മല്‍സരത്തില്‍ ബാബര്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ചിരുന്നു. 52 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമക്കം പുറത്താവാതെ 68 റണ്‍സാണ് ബാബര്‍ നേടിയത്. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായ മുഹമ്മദ് റിസ്വാന്‍ 55 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 79 റണ്‍സുമെടുത്തിരുന്നു.

പാകിസ്താന്‍ ഫേവറിറ്റുകളെന്നു വോണ്‍
ഇത്തവണത്തെ ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകളായി ഈ വിജയത്തോടെ പാകിസ്താന്‍ മാറിയിരിക്കുകയാണെന്നു ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അഭിപ്രായപ്പെട്ടു. എന്തൊരു സ്റ്റേറ്റ്‌മെന്റാണ് ഈ വിജയത്തോടെ പാകിസ്താന്‍ ക്രിക്കറ്റ് ടീം നല്‍കിയിരിക്കുന്നത്. ഇന്ത്യക്കെതിരേ നേടിയ ഈ വമ്പന്‍ വിജയത്തോടെ കിരീട ഫേവറിറ്റുകളായി പാകിസ്താന്‍ മാറിയിരിക്കുകയെന്നാണ് എന്റെ അഭിപ്രായം. മനം കവരുന്ന, ഓള്‍റൗണ്ട് പ്രകടനം തന്നെയായിരുന്നു പാക് ടീമിന്റേത്. നിലവില്‍ ലോക ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളെന്ന തന്റെ ഖ്യാതി വ ര്‍ധിപ്പിച്ചിരിക്കുകയാണെന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications