For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ പാകിസ്താനോട് തോറ്റത് നന്നായി, ടീമിനത് ഗുണം ചെയ്യും, മൂന്ന് കാരണങ്ങളിതാ

ദുബായ്: ഇത്തവണത്തെ ടി20 ലോകകപ്പിലെ ഫേവറേറ്റുകളായി പാകിസ്താനെ നേരിടാനെത്തിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 10 വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്താന്‍ പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ത്തന്നെ തോല്‍വി വഴങ്ങേണ്ടി വന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. 13 പന്തുകള്‍ ബാക്കിനിര്‍ത്തി 10 വിക്കറ്റിന് ജയിച്ചത് പാക് ടീമിന്റെ നെറ്റ്‌സ് റണ്‍റേറ്റ് ഉയര്‍ത്തുമ്പോള്‍ ഇന്ത്യക്കത് ക്ഷീണമാവും.

പാകിസ്താനോട് ഇന്ത്യ തോറ്റത് ആരാധകരെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ താരങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനം ഒരു പറ്റം ആരാധകര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പാകിസ്താനെതിരേ തൊട്ടതെല്ലാം ഇന്ത്യക്ക് പിഴച്ചെങ്കിലും ഈ തോല്‍വി ടൂര്‍ണമെന്റില്‍ ഇന്ത്യക്കത് ഗുണം ചെയ്യുമെന്നുറപ്പാണ്. അത് എങ്ങനെയൊക്കെയാണെന്ന് നോക്കാം.

തുടക്കത്തിലേ പിഴവുകള്‍ മനസിലായി

തുടക്കത്തിലേ പിഴവുകള്‍ മനസിലായി

ഒട്ടുമിക്ക തവണയും ജയത്തോടെ തുടങ്ങാറുള്ള ഇന്ത്യന്‍ ടീം സെമിയില്‍ പുറത്താകുന്നതായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ തുടക്കത്തിലേതന്നെ തോല്‍വി വഴങ്ങിയിരിക്കുകയാണ്. ഇത് തുടക്കത്തിലേ തന്നെ ഇന്ത്യയുടെ ദൗര്‍ബല്യം എന്തെന്ന് സ്വയം പരിശോധന നടത്താനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിന് പിന്നാലെ തന്നെ എവിടെയൊക്കെ ഇന്ത്യ മെച്ചപ്പെടുത്തണമെന്നത് സംബന്ധിച്ചുള്ള കൃത്യമായ ധാരണ ഇന്ത്യന്‍ താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റിനും ലഭിച്ച് കഴിഞ്ഞു.

ഓപ്പണര്‍മാര്‍ തുടക്കത്തിലേ മടങ്ങിയാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്. കൂടാതെ മധ്യനിരയുടെ പോരായ്മയും ആദ്യ മത്സരത്തിലൂടെത്തന്നെ തുറന്ന് കാട്ടപ്പെട്ടു. റിഷഭ് പന്ത് മികവ് കാട്ടിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് സമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ല. ഹര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജക്കും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനുള്ള ബുദ്ധിമുട്ടും വ്യക്തമായി. ബൗളിങ് നിരക്ക് വലിയ മികവ് കണക്കിലുണ്ടെങ്കിലും ഫോ പ്രശ്‌നം. ആറാം ബൗളറുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ തുറന്ന് കാട്ടാന്‍ തോല്‍വി സഹായിച്ചു.

അമിത പ്രശംസയുടെ സമ്മര്‍ദ്ദം കുറഞ്ഞു

അമിത പ്രശംസയുടെ സമ്മര്‍ദ്ദം കുറഞ്ഞു

ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ വലിയ പ്രശംസയാണ് ഇന്ത്യക്ക് ലഭിച്ചിരുന്നത്. ടൂര്‍ണമെന്റിലെ ഫേവറേറ്റുകളെന്ന് വിശേഷിപ്പിച്ച് ഇന്ത്യയെ വാനോളം പ്രശംസിക്കുകയാണ് എല്ലാവരും ചെയ്തത്. വലിയ പ്രതീക്ഷകള്‍ എല്ലാവരും ഇന്ത്യക്ക് മുകളില്‍ വെച്ചിരുന്നു. സന്നാഹത്തില്‍ ഓസ്‌ട്രേലിയയേയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചതോടെ വിമര്‍ശകര്‍ പോലും ഇന്ത്യ കപ്പടിക്കുമെന്ന് പറഞ്ഞു. അമിത പ്രതീക്ഷയുടെ സമ്മര്‍ദ്ദം ഇന്ത്യക്ക് വളരെ കൂടുതലായിരുന്നു. എന്നാല്‍ പാകിസ്താനെതിരായ തോല്‍വിയോടെ ഈ സമ്മര്‍ദ്ദം കുറഞ്ഞുവെന്ന് പറയാം.

പാകിസ്താനോട് തോറ്റതോടെ അമിത പ്രശംസ ഇന്ത്യക്ക് ലഭിക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഇന്ത്യയെ സഹായിക്കും. സമ്മര്‍ദ്ദം ഒഴിവായാല്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കും. അതിനാല്‍ തോല്‍വി ഇന്ത്യയുടെ വലിയ സമ്മര്‍ദ്ദം അകറ്റാന്‍ സഹായിച്ചുവെന്ന് തന്നെ പറയാം.

പോരാട്ടവീര്യം ഉയര്‍ന്നു

പോരാട്ടവീര്യം ഉയര്‍ന്നു

ചരിത്രത്തിലാദ്യമായി പാകിസ്താനോട് ലോകകപ്പില്‍ തോല്‍ക്കേണ്ടി വന്നത് ഇന്ത്യയുടെ പോരാട്ടവീര്യം ഉയര്‍ത്തും. തോല്‍വിയില്‍ വലിയ നാണക്കേട് ഇന്ത്യക്കുണ്ടായിരുന്നു. അതിനാല്‍ വരുന്ന മത്സരങ്ങളില്‍ ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ ശ്രമിക്കും. ന്യൂസീലന്‍ഡാണ് അടുത്ത എതിരാളികള്‍. കിവീസിനെതിരേ ഏറ്റവും മികച്ച പ്രകടനം നടത്താനുള്ള വാശിയോടെയാവും ഇന്ത്യ ഇറങ്ങുക. പാകിസ്താനോട് തോറ്റത് ടീമിന്റെ മനോവീര്യം ഉയര്‍ത്തുകയും ടീമെന്ന നിലയില്‍ ഒട്ടക്കെട്ടായി പൊരുതാനുള്ള വീറും വാശിയും നല്‍കിയിട്ടുണ്ടെന്നുറപ്പ്. ഇന്ത്യയുടെ താരനിരയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഫോം മാത്രമാണ് പ്രശ്‌നം. സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യ കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതല്‍.

Story first published: Tuesday, October 26, 2021, 10:43 [IST]
Other articles published on Oct 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+