T20 World Cup 2021: ഇന്ത്യക്ക് വലിയ ആശ്വാസം, ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കില്ല, സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത്
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുടക്കം വലിയ തോല്‍വിയോടെയായിരുന്നു. ചിരവൈരികളായ പാകിസ്താനോട് 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. തുടക്കത്തിലേയേറ്റ വമ്പന്‍ തോല്‍വി മാനസികമായി ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ്. സെമിയിലേക്കുള്ള മുന്നേറ്റത്തില്‍ പാകിസ്താനോടേറ്റ തോല്‍വി ഇന്ത്യയെ കാര്യമായിത്തന്നെ ബാധിച്ചേക്കും. പാകിസ്താനെതിരായ മത്സരത്തിനിടെ ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത് വലിയ തിരിച്ചടിയായിരുന്നു.
പന്തെറിയാനാവുന്നില്ലെങ്കിലും ഫിനിഷര്‍ റോളില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് ഹര്‍ദിക്. പാകിസ്താനെതിരായ മത്സരത്തിനിടെ ബാറ്റിങ്ങിനിറങ്ങിയതിന് പിന്നാലെ ഹര്‍ദിക്കിന്റെ തോളിന് വേദന അനുഭവപ്പെടുകയായിരുന്നു. തോളിനേറ്റ പരിക്ക് ഏറെ നാളുകളായി അദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. ഈ പരിക്കിനെത്തുടര്‍ന്നാണ് ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കാത്തതും. ഹര്‍ദിക്കിന്റെ പരിക്ക് ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്ടിച്ചെങ്കിലും കാര്യമായെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്‌കാനിങ് റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്.
Also Read : T20 World Cup 2021: പാകിസ്താനോടു ഇന്ത്യ തോല്‍ക്കും! ധോണി അന്നു പറഞ്ഞത് സത്യമായി

31ന് നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കാന്‍ ഹര്‍ദിക് പാണ്ഡ്യ ഫിറ്റാണെന്നാണ് ടീം മാനേജ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'നിലവില്‍ അവന് പ്രശ്‌നങ്ങളൊന്നുമില്ല. മികച്ച നിലയിലാണുള്ളത്. മുന്‍കരുതലെന്ന നിലയിലുള്ള സ്‌കാനിങ്ങാണ് നടത്തിയത്. അടുത്ത മത്സരം കളിക്കാന്‍ അവന്‍ ഫിറ്റാണ്'- ടീം മാനേജ്‌മെന്റ് വൃത്തം എഎന്‍ ഐയോട് പറഞ്ഞു. പാകിസ്താനെതിരേ 18ാം ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയ ഹര്‍ദിക്കിന് കാര്യമായൊന്നും ചെയ്യാനായില്ല. എട്ട് പന്തില്‍ 11 റണ്‍സാണ് നേടിയത്. രണ്ട് ബൗണ്ടറി നേടിയെങ്കിലും പ്രതീക്ഷിച്ച വെടിക്കെട്ട് നടത്താനാവാതെ പുറത്തായി. ഇതില്‍ ഒരു ബൗണ്ടറി ഓവര്‍ത്രോയിലൂടെ ലഭിച്ചതാണ്.
തോളിന്റെ വേദനയോടെ കളം വിട്ട ഹര്‍ദിക്ക് ഫീല്‍ഡിങ്ങിനിറങ്ങിയിരുന്നില്ല. ഇതോടെ ഹര്‍ദിക്കിന്റെ പരിക്ക് ഗുരുതരമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഹര്‍ദിക്കിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയതോടെയാണ് വ്യക്തത വരുത്തി ടീം മാനേജ്‌മെന്റ് രംഗത്തെത്തിയത്. ന്യൂസീലന്‍ഡിനെതിരായ മത്സരം കളിക്കാന്‍ ഹര്‍ദിക് ഫിറ്റാണെന്ന് വ്യക്തമാണെങ്കിലും താരത്തിന് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം.

പന്തെറിയാനാവാത്ത ഹര്‍ദിക്കിന്റെ സമീപകാല ബാറ്റിങ് പ്രകടനവും അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിനെ ടീമില്‍ തുടരാന്‍ അനുവദിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. നിലവില്‍ പരിക്കിന്റെ പ്രശ്‌നങ്ങളുള്ളതിനാല്‍ കളിക്കുമ്പോള്‍ പരിക്കേല്‍ക്കാനുള്ള സാധ്യത ഉയരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിന് വിശ്രമം നല്‍കുന്നതാവും നന്നാവുക. ഹര്‍ദിക്കിന് പകരം പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെ കളിപ്പിക്കണമെന്ന ആവിശ്യം ശക്തമാണ്.
ഓള്‍ റൗണ്ടറെന്ന നിലയില്‍ മികവുള്ള ശര്‍ദുല്‍ സിഎസ്‌കെയെ ഇത്തവണ കിരീടം ചൂടിച്ചതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ശര്‍ദുലിന്റെ ബാറ്റിങ് മികവും അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യയെ സംബന്ധിച്ച് ആറാം ബൗളറുടെ കുറവുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിനെ പുറത്തിരുത്തി ശര്‍ദുലിനെ ഇന്ത്യ കളിപ്പിക്കാനും സാധ്യതകളേറെയാണ്.

ഹര്‍ദിക്കിനെ ഫിനിഷറെന്ന നിലയില്‍ മാത്രം പരിഗണിക്കുന്നത് ഇന്ത്യയുടെ ടീം ഘടനയ്ക്ക് അനുയോജ്യമായുള്ളതല്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാണ് ഹര്‍ദിക്കിനെ പരിഗണിക്കുന്നതെങ്കില്‍ അതിനെക്കാള്‍ അനുയോജ്യന്‍ ഇഷാന്‍ കിഷനാണ്. അദ്ദേഹത്തിന്റെ സമീപകാല ഫോമും വളരെ മികച്ചതാണ്. ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ ഇഷാന് മികവുണ്ട്. മധ്യനിരയില്‍ ഇഷാന് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാനാവും. അതിനാല്‍ നിര്‍ണ്ണായകമായ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ഹര്‍ദിക്കിനെ ടീമിലേക്ക് പരിഗണിക്കുമോയെന്ന് കണ്ടറിയണം.
കിവീസിനോട് തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്കത് വലിയ തിരിച്ചടിയാവുമെന്നതിനാല്‍ ഇന്ത്യ നിര്‍ണ്ണായകമായ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. വരുണ്‍ ചക്രവര്‍ത്തിയെ നിലനിര്‍ത്തുമോ അതോ ആര്‍ അശ്വിന്‍ പകരക്കാരനായി എത്തുമോ മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനെ നിലനിര്‍ത്തുമോയെന്നെല്ലാം കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications