T20 World Cup 2021: പാകിസ്ഥാനോട് തോറ്റു, സെമിയിലെത്താന്‍ ഇന്ത്യ എന്തുചെയ്യണം? മുന്നില്‍ വലിയ കടമ്പ
ദുബായ്: ഇത്തവണത്തെ ടി20 ലോകകപ്പിലെ ഫേവറേറ്റുകളായണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മിക്ക ആളുകളും വിശേഷിപ്പിച്ചിരുന്നത്. യുഎഇയില്‍ ഐപിഎല്‍ കളിച്ചെത്തുന്ന അനുഭവസമ്പത്ത് ഇന്ത്യയെ ലോകകപ്പില്‍ തുണക്കുമെന്ന് കരുതിയവരേറെ. സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയേയും ഇംഗ്ലണ്ടിനേയും ഇന്ത്യ തോല്‍പ്പിച്ചതോടെ ഇന്ത്യക്ക് മേലുള്ള പ്രതീക്ഷകളുയര്‍ന്നു. എന്നാല്‍ പാകിസ്താനോടെതിരായ ആദ്യ മത്സരത്തിലൂടെ ഇന്ത്യയുടെ പ്രതീക്ഷകളുടെ ഗ്രാഫ് താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.

ചിരവൈരി പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ നാണംകെടേണ്ട അവസ്ഥയാണ് ഇന്ത്യക്കുണ്ടായത്. 10 വിക്കറ്റിനാണ് പാകിസ്താനോട് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോഴും 151 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ഇന്ത്യക്കായി. നായകന്‍ വിരാട് കോലി (57),റിഷഭ് പന്ത് (39) എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. മറുപടിക്കിറങ്ങിയ പാകിസ്താന്‍ 13 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. സെമി ഫൈനലിലേക്കുള്ള കുതിപ്പില്‍ ഈ തോല്‍വി ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
Also Read: T20 World Cup 2021: 'പ്രവചന സിംഹമേ,വാ തുറക്കല്ല്', ഇന്ത്യയുടെ തോല്‍വിയില്‍ ഗൗതം ഗംഭീറിന് ട്രോള്‍

ഇനി നാല് മത്സരങ്ങള്‍
ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതമാണ് സെമിയിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് രണ്ടില്‍ ന്യൂസീലന്‍ഡ്, പാകിസ്‌കാന്‍, അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ്, നമീബിയ എന്നിവരാണ് മറ്റുള്ളവര്‍. ആദ്യ മത്സരത്തില്‍ പാകിസ്താനോട് വമ്പന്‍ തോല്‍വി വഴങ്ങിയത് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിനെ പ്രതികൂലമായി ബാധിക്കും. ഇന്ത്യക്ക് ഗ്രൂപ്പുഘട്ടത്തില്‍ ബാക്കിയുള്ളത് നാല് മത്സരങ്ങളാണ്. ഇതില്‍ നാലിലും ജയിക്കേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
Also Read: രോഹിത്തിന് പകരം ഇഷാന്‍ വേണമെന്ന് തോന്നിയോ? പാക് മാധ്യമപ്രവര്‍ത്തകന് കോലിയുടെ മറുപടി

പാകിസ്താന്റെ സെമി സാധ്യതകള്‍ സജീവമാണ്. ന്യൂസീലന്‍ഡിനോട് തോല്‍ക്കേണ്ടി വന്നാലും അഫ്ഗാനിസ്ഥാന്‍,നമീബിയ,സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചാലും പാകിസ്താന് അനായാസമായി സെമിയിലേക്കെത്താം. അതേ സമയം ഇന്ത്യക്ക് ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരായ മത്സരം നിര്‍ണ്ണായകമാണ്. രണ്ട് ടീമും ടി20യില്‍ അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഈ രണ്ട് ടീമിനെതിരേയും ജയിക്കുകയെന്നതാണ് ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ഇതില്‍ ന്യൂസീലന്‍ഡിനോട് തോറ്റാല്‍ പോലും ഇന്ത്യയുടെ സെമി സാധ്യതകള്‍ക്കത് കടുത്ത തിരിച്ചടിയാവും.
Also Read: T20 World Cup: ഹിറ്റ്മാന്‍ മാത്രമല്ല ഡെക്ക്മാനും! നാണക്കേടിന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തി രോഹിത്

അടുത്ത എതിരാളി ന്യൂസീലന്‍ഡ്
ഇന്ത്യയുടെ അടുത്ത എതിരാളി ന്യൂസീലന്‍ഡാണ്. 31നാണ് ഈ മത്സരം. ഇന്ത്യക്കെതിരേ മികച്ച ടി20 റെക്കോഡുള്ള ടീമാണ് ന്യൂസീലന്‍ഡ്. അതിനാല്‍ നിസാരമായി ഇന്ത്യക്ക് കിവീസിനെ മറികടക്കാനാവില്ല. ലോക്കി ഫെര്‍ഗൂസന്‍,ട്രന്റ് ബോള്‍ട്ട് എന്നീ സൂപ്പര്‍ പേസര്‍മാരും കെയ്ന്‍ വില്യംസന്‍,മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തുടങ്ങിയ കരുത്തുറ്റ ബാറ്റ്‌സ്മാന്‍മാരും കിവീസിനൊപ്പമുണ്ട്. ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാത്ത പക്ഷം മൂന്ന് മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ഇതില്‍ മൂന്നിലും ജയിച്ചാലും ന്യൂസീലന്‍ഡും പാകിസ്താനും സെമിയില്‍ കടക്കാനുള്ള സാധ്യത കൂടും. അതിനാല്‍ കിവീസിനെതിരേ ഇന്ത്യക്ക് ജയം നിര്‍ണ്ണായകമാണ്.
Also Read: T20 World Cup 2021: അഫ്ഗാനിസ്ഥാന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ, സാധ്യതാ ഇലവനും കണക്കുകളുമിതാ

കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ വലിയ ജയം വേണം
കുഞ്ഞന്‍ ടീമുകളെന്ന് വിശേഷിപ്പിക്കാവുന്നവര്‍ക്കെതിരേ വലിയ ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇന്ത്യ ശ്രമിക്കണം. അഫ്ഗാനിസ്ഥാനെ നിസാരമായി തോല്‍പ്പിക്കാനാവില്ല. സ്‌കോട്ട്‌ലന്‍ഡ്,നമീബിയ എന്നിവര്‍ക്കെതിരേ 10 വിക്കറ്റിന്റെ ജയമോ,70ലധികം റണ്‍സിന്റെ ജയമോ നേടി പാകിസ്താനെതിരായ 10 വിക്കറ്റ് തോല്‍വിയുടെ ക്ഷീണം മാറ്റേണ്ടതും ഇന്ത്യക്ക് അത്യാവശ്യമാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയെത്തിയ ഇന്ത്യ സെമി കാണാതെ പുറത്തുപോവാനുള്ള സാധ്യതയും നിലവിലെ സാഹചര്യത്തില്‍ തള്ളിക്കളയാനാവില്ല.
Also Read: T20 world cup 2021: പോക്കറ്റ് ഡയനാമൈറ്റ് വേണ്ട, പന്തെറിയാന്‍ അവനും ആവശ്യമില്ല: ആര്‍പി സിംഗ്

ഇന്ത്യയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകര്‍
പാകിസ്താനെതിരേ ഏറ്റവും മോശം ക്രിക്കറ്റ് കളിച്ച ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവര്‍ താളം കണ്ടെത്തുകയും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്താല്‍ ഇന്ത്യ സെമിയിലേക്കെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ബൗളര്‍മാരില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതായുണ്ട്. പരിക്കും മോശം ഫോമും അലട്ടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് പകരം ശര്‍ദുല്‍ ഠാക്കൂര്‍ ടീമിലേക്കെത്താനും സാധ്യതകളേറെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications