Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് പകരം ഇഷാന്‍ വേണമെന്ന് തോന്നിയോ? പാക് മാധ്യമപ്രവര്‍ത്തകന് കോലിയുടെ മറുപടി

ദുബായ്: 2021 ടി20 ലോകകപ്പ് ഇന്ത്യക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതായി ആദ്യ മത്സരത്തിലൂടെത്തന്നെ മാറിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി പാകിസ്താനോട് ഇന്ത്യ ലോകകപ്പില്‍ തോറ്റിരിക്കുകയാണ്. ചിരവൈരി പോരാട്ടമെന്ന നിലയില്‍ വലിയ ചര്‍ച്ചയായ മത്സരത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് പാകിസ്താന്‍ നേടിയെടുത്തത്. ടോസ് നഷ്ടപ്പെട്ടത് മുതല്‍ പിഴച്ച ഇന്ത്യക്കെതിരേ എല്ലാ മേഖലയിലും മികവ് കാട്ടാന്‍ പാകിസ്താനായി.

രോഹിത് ശര്‍മ, കെ എല്‍ എന്നീ വമ്പന്മാരെ തുടക്കത്തിലേ മടക്കി അയച്ച ഷഹീന്‍ ഷാ അഫ്രീദിയാണ് ഇന്ത്യയുടെ അന്തകനായത്. പാക് പേസര്‍മാര്‍ മികവ് കാട്ടിയ പിച്ചില്‍ ഇന്ത്യന്‍ പേസ് നിര നനഞ്ഞ പടക്കമായതോടെ നാണംകെട്ട തോല്‍വിയിലേക്ക് ഇന്ത്യ കൂപ്പുകുത്തുകയായിരുന്നു. മത്സരശേഷം പത്രസമ്മേളത്തില്‍ തങ്ങളുടെ പദ്ധതികളൊന്നും നടപ്പിലാക്കാന്‍ സാധിച്ചില്ലെന്ന് ഇന്ത്യന്‍ നായകന്‍ കോലി തന്നെ തുറന്ന് പറഞ്ഞിരുന്നു.

1

ഇപ്പോഴിതാ പത്രസമ്മേളനത്തിനിടെ കോലിയോട് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യവും കോലി അതിന് നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്. രോഹിത് ശര്‍മക്ക് പകരം മികച്ച ഫോമിലുണ്ടായിരുന്ന ഇഷാന്‍ കിഷന് അവസരം നല്‍കുമോയെന്നായിരുന്നു കോലിയോട് പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ചിരിച്ചുകൊണ്ട് കോലി തിരിച്ചു ചോദിച്ചത് നിങ്ങളുടെ അഭിപ്രായം എന്താണെന്നാണ്. രോഹിത്തിന് പകരം ഇഷാനെ കളിപ്പിക്കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. വിവാദം സൃഷ്ടിക്കാനില്ലെന്ന നിലപാടാണ് കോലി സ്വീകരിച്ചത്.

2

സന്നാഹ മത്സരങ്ങളിലടക്കം ഗംഭീര പ്രകടനം നടത്താന്‍ ഇഷാന്‍ കിഷന് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെയാണ് ടീമില്‍ ഇടം പിടിച്ചത്. രണ്ട് പേരും തുടക്കത്തിലേ പുറത്തായത് ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്തു. നേരിട്ട ആദ്യ പന്തില്‍തന്നെ രോഹിത് ശര്‍മയെ ഷഹിന്‍ ഷാ അഫ്രീദി പുറത്താക്കി. അതിവേഗത്തില്‍ സ്റ്റംപിലേക്കെത്തിയ സ്വിങ് ബോളില്‍ കണക്ട് ചെയ്യാന്‍ രോഹിത്തിന് സാധിക്കാതെ വന്നതോടെ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു.

നിലയുറപ്പിക്കുമെന്ന് തോന്നിപ്പിച്ച രാഹുലിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ഷഹിന്‍ മികവ് കാട്ടിയത്. ഇന്‍സ്വിങ്ങറില്‍ രാഹുലിന് പിഴച്ചപ്പോള്‍ സ്റ്റംപ് തെറിച്ചു. വിരാട് കോലിയുടെയും (57), റിഷഭ് പന്തിന്റെയും (39) ബാറ്റിങ്ങാണ് ഇന്ത്യയെ 151 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. കോലി 49 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും നേടിയപ്പോള്‍ റിഷഭ് 30 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും നേടി. എന്നാല്‍ അവസാന ഓവറുകളില്‍ വേണ്ടവിധം റണ്‍സുയര്‍ത്താന്‍ ഇന്ത്യക്കായില്ല.

3

പ്രതീക്ഷവെച്ച രവീന്ദ്ര ജഡേജക്കും (13), ഹര്‍ദിക് പാണ്ഡ്യക്കും (11) പ്രതീക്ഷിച്ച വെടിക്കെട്ട് നടത്താനായില്ല. ജഡേജയെ ഹസന്‍ അലി സ്ലോ ബോളില്‍ കുടുക്കിയപ്പോള്‍ ഹര്‍ദിക്കിനെ ഹാരിസ് റൗഫും സ്ലോ ബോളിലാണ് പുറത്താക്കിയത്. ഹര്‍ദിക്കിന് ആദ്യ പന്ത് നേരിട്ടതിന് പിന്നാലെ തന്നെ പരിക്ക് പിടികൂടിയതും ഇന്ത്യക്ക് തിരിച്ചടിയായി. തോളിന്റെ പ്രശ്‌നം തുടരുന്ന ഹര്‍ദിക്ക് ഫീല്‍ഡിങ്ങിനും ഇറങ്ങിയില്ല.

ഇന്ത്യയുടെ ബൗളിങ് നിരയാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ സൂപ്പര്‍ പേസ് നിര അമ്പേ പരാജയപ്പെട്ടു. രണ്ടാം ബാറ്റിങ്ങിനിടെ മഞ്ഞ് വീഴ്ച്ച ഉണ്ടായതോടെ പന്തിന് സ്വിങ്ങും പ്രതീക്ഷിച്ച വേഗവും ലഭിച്ചില്ല. ഇതോടെ അനായാസമായിത്തന്നെ പാകിസ്താന്‍ വിജയത്തിലേക്കെത്തി. മുഹമ്മദ് റിസ്വാന്‍ (79), ബാബര്‍ ആസം (68) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്നതോടെ 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഇന്ത്യക്ക് നേരിടേണ്ടി വന്നു. ഒരു ഘട്ടത്തിലും പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായില്ല.

Story first published: Monday, October 25, 2021, 10:12 [IST]
Other articles published on Oct 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+