For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഹിറ്റ്മാന്‍ മാത്രമല്ല ഡെക്ക്മാനും! നാണക്കേടിന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തി രോഹിത്

ഷഹീന്‍ അഫ്രീഡിയാണ് ബൗള്‍ഡാക്കിയത്

ദുബായ്: ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ ഗ്ലാമര്‍ പോരാട്ടത്തില്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യയെ സ്തബ്ധരാക്കുന്നതായിരുന്നു പാക് ബൗളിങ് ആക്രമണം. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയുള്ള രോഹിത്തിന്റെ വീക്ക്‌നെസ് ഒരിക്കല്‍ക്കൂടി തുറന്നു കാണിക്കപ്പെട്ട മല്‍സരം കൂടിയാിരുന്നു ഇത്.

ഇന്നിങ്‌സിലെ നാലാമത്തെ ബോളായിരുന്നു രോഹിത്തിന് നേരിടേണ്ടി വന്നത്. ഷഹീന്‍ അഫ്രീഡിയുടെ ഇന്‍സ്വിങര്‍ അദ്ദേഹത്തിന് പ്രതികരിക്കാനുള്ള സമയം പോലും നല്‍കിയില്ല. കൃത്യമായി ബോള്‍ പാഡില്‍ പതിച്ചപ്പോള്‍ അംപയര്‍ എല്‍ബിഡബ്ല്യു വിളിക്കുകയും ചെയ്തു. അവിശ്വസനയീതോടെയാണ് രോഹിത് ക്രീസ് വിട്ടത്. ഇന്ത്യന്‍ ഡ്രസിങ് റൂമും ആരാധകരുമെല്ലാം ഒരുപോലെ സ്തബ്ധരായ നിമിഷം കൂടിയായിരുന്നു ഇത്.

 ഏഴാമത്തെ ഡെക്ക്

ഏഴാമത്തെ ഡെക്ക്

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനുമില്ലാത്ത നാണക്കേടിന്റെ റെക്കോര്‍ഡ് കൂടിയാണ് രോഹിത് ഇതോടെ മെച്ചപ്പെടുത്തിയത്. നേരത്തേ തന്നെ ഒന്നാംസ്ഥാനം ഹിറ്റ്മാന്റെ പേരിലാണ്. ടൂര്‍ണമെന്റില്‍ ഇതു ഏഴാം തവണയാണ് രോഹിത് ഡെക്കായി പുറത്തായത്. ഇന്ത്യയുടെ മറ്റൊരു താരവും അദ്ദേഹത്തിന്റെ അടുത്ത് പോലുമില്ല. നാലു തവണ ഡെക്കായിട്ടുള്ള രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ കെഎല്‍ രാഹുലാണ് ഡെക്കുകാരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്.

 നിരാശപ്പെടുത്തി രാഹുലും

നിരാശപ്പെടുത്തി രാഹുലും

ഈ മല്‍സരത്തില്‍ രാഹുലിനും അധികം ആയുസ്സുണ്ടായില്ല. മൂന്നാമത്തെ ഓവറിലെ ആദ്യ ബോളില്‍ തന്നെ രാഹുലും പുറത്തായി. ഇത്തവണയും ഷഹീന്‍ അഫ്രീഡിയാണ് ഇന്ത്യക്കു പ്രഹരമേല്‍പ്പിച്ചത്. കണ്ണഞ്ചിക്കുന്ന ഷഹീന്റെ ഇന്‍സ്വിങര്‍ മിന്നുന്ന ഫോമിലുള്ള രാഹുലിന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു. പിച്ച് ചെയ്ത ശേഷം സ്റ്റംപിലേക്കു വന്ന ബോള്‍ രാഹുലിന്റെ പ്രതിരോധം ഭേദിച്ച് ബെയ്ല്‍സ് തെറിപ്പിക്കുകയായിരുന്നു. എട്ടു ബോളുകള്‍ നേരിട്ട അദ്ദേഹത്തിന് മൂന്നു റണ്‍സ് മാത്രമാണ് നേടാനായത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി 600ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ രാഹുല്‍ സന്നാഹ മല്‍സരങ്ങളിലും തിളങ്ങിയിരുന്നു. പക്ഷെ പാകിസ്താനെതിരേ ടീമിനു ഏറ്റവും ആവശ്യമുള്ള സമയത്തു രാഹുലിന് പിഴയ്ക്കുകയായിരുന്നു.

 പാകിസ്താനെതിരേ ഇതാദ്യം

പാകിസ്താനെതിരേ ഇതാദ്യം

പാകിസ്താനെതിരേ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇതു ആദ്യമായാണ് ഇന്ത്യയുടെ രണ്ടു ഓപ്പണര്‍മാരും അഞ്ചില്‍ താഴെ റണ്‍സിനു പുറത്തായത്. നേരത്തേ രണ്ടു തവണ മാത്രമേ ഇന്ത്യക്കു ഇത്തരമൊരു തിരിച്ചടി നേരിട്ടിരുന്നുള്ളൂ. രണ്ടും ഏകദിന ലോകകപ്പിലായിരുന്നു. 1983ലെ ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരേയും 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേയുമായിരുന്നു ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും അഞ്ചില്‍ താഴെ റണ്‍സിന് ക്രീസ് വിട്ടത്.

 പാകിസ്താനു വമ്പന്‍ ജയം

പാകിസ്താനു വമ്പന്‍ ജയം

ഇന്ത്യക്കെതിരേ വമ്പന്‍ ജയമാണ് മല്‍സരത്തില്‍ പാകിസ്താന്‍ ആഘോഷിച്ചത്. പത്തു വിക്കറ്റിനു ബാബര്‍ ആസവും സംഘവും ഇന്ത്യയെ നാണംകെടുത്തുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് പാകിസ്താന്‍ ഇന്ത്യക്കെതിരേ വിജയം നേടിയത്. ടി20 ലോകകപ്പില്‍ നേരത്തേ അഞ്ചു തവണയും ഏകദിന ലോകകപ്പില്‍ ഏഴു തവണയും പാക് പടയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. പക്ഷെ ഇത്തവണ ചരിത്രം വഴിമാറുകയായിരുന്നു. ബൗളിങിലും ബാറ്റിങിലും ഇന്ത്യയെ ഒരുപോലെ നിഷ്പ്രഭരാക്കുന്ന പ്രകടനമായിരുന്നു ബാബറിനു കീഴില്‍ പാക് ടീം കാഴ്ചവച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യയെ ഏഴു വിക്കറ്റിനു 151 റണ്‍സിലൊതുക്കാന്‍ പാകിസ്താനു കഴിഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (57) ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 49 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. റിഷഭ് പന്താണ് (39) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റാരും 15 റണ്‍സ് പോലും തികച്ചില്ല. ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്ത ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയാണ് പാക് ഹീറോ. 31 റണ്‍സിന് അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. ആദ്യത്തെ മൂന്നു വിക്കറ്റുകളും ഷഹീനായിരുന്നു.
റണ്‍ചേസില്‍ ഇന്ത്യന്‍ ബൗളിങ് നിരയെ നാണംകെടുത്തിയാണ് പാകിസ്താന്‍ ജയിച്ചുകയറിയത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 17.5 ഓവറില്‍ പാകിസ്താന്‍ ലക്ഷ്യത്തിലേക്കു കുതിച്ചെത്തുകയായിരുന്നു. മുഹമ്മദ് റിസ്വാന്‍ (79*), നായകന്‍ ബാബര്‍ (68*) എന്നിവരുടെ ഇന്നിങ്‌സുകളാണ് പാക് വിജയം എളുപ്പമാക്കിയത്.

Story first published: Sunday, October 24, 2021, 23:23 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+