For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 world cup 2021: പോക്കറ്റ് ഡയനാമൈറ്റ് വേണ്ട, പന്തെറിയാന്‍ അവനും ആവശ്യമില്ല: ആര്‍പി സിംഗ്

By Vaisakhan MK

ദുബായ്: ഇന്ത്യ-പാകിസ്താന്‍ പോരാട്ടം തുടങ്ങാനിരിക്കെ ഇന്ത്യന്‍ ടീം ഇലവന്‍ എങ്ങനെയായിരിക്കണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍പി സിംഗ്. ചില പ്രമുഖ താരങ്ങളെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയാണ് സിംഗ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ടോപ് ത്രീയില്‍ മാറ്റമൊന്നും സിംഗ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മാറ്റം വേണ്ടത് ബൗളിംഗിലും വിക്കറ്റ് കീപ്പര്‍ ഓപ്ഷനിലുമാണെന്ന് സിംഗ് പറയുന്നു. ഇന്ത്യന്‍ ടീമില്‍ രണ്ട് ബൗളര്‍മാര്‍ എന്തായാലും വേണമെന്നും, പകരം ഒഴിവാക്കേണ്ടത് മറ്റൊരു സൂപ്പര്‍ ബൗളറെയാണെന്നും ആര്‍പി സിംഗ് പറഞ്ഞു.

1

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെഎല്‍ രാഹുലും വേണമെന്ന് ആര്‍പി സിംഗ് പറയുന്നു. മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ എത്തണമെന്നും താരം പറയുന്നു. രോഹിത്തിന്റെ പേരില്‍ നാല് ടി20 സെഞ്ച്വറിയുണ്ട്. രാഹുലാണെങ്കില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലും. ഇവരെ രണ്ട് പേരെയും ഓപ്പണിംഗില്‍ നിന്ന് മാറ്റാനാവില്ലെന്നും സിംഗ് വ്യക്തമാക്കി. നാലാം നമ്പറില്‍ ഇന്ത്യക്ക് ചോയ്‌സുകളുണ്ടെങ്കിലും റിഷഭ് പന്ത് തന്നെ എത്തണമെന്നും താരം വ്യക്തമാക്കി. വിക്കറ്റ് കീപ്പറായി ടീമില്‍ പന്ത് ഉണ്ടാവണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരുപാട് മുന്നിലെത്തിയിരിക്കുകയാണ് പന്ത് എന്നും താരം പറഞ്ഞു.

2

സൂര്യകുമാര്‍ യാദവ് മികച്ച കളിക്കാരനാണ്. ടോപ് ത്രീയിലാണ് അദ്ദേഹം സാധാരണ കളിക്കാറുള്ളത്. എന്നാല്‍ തന്റെ ഇലവനില്‍ അഞ്ചാം സ്ഥാനത്ത് സൂര്യകുമാര്‍ കളിക്കുമെന്ന് സിംഗ് പറയുന്നു. ഐപിഎല്ലില്‍ മികച്ച ഫോമില്‍ അല്ലായിരുന്നു സൂര്യകുമാര്‍. എന്നാല്‍ ഇഷാന്‍ കിഷനെ തിരഞ്ഞെടുക്കാന്‍ ആര്‍പി സിംഗ് തയ്യാറായില്ല. അഞ്ചാം സ്ഥാനത്തേക്ക് പ്രമുഖരെല്ലാം നിര്‍ദേശിക്കുന്നത് കിഷന്റെ പേരാണ്. തന്റെ ടീമില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ഇടമുണ്ടാവുമെന്ന് ആര്‍പി സിംഗ് വ്യക്തമാക്കി. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയെയും ആര്‍പി സിംഗ് ഓള്‍റൗണ്ടറായി ടീമില്‍ ഉള്‍പ്പെടുത്തി.

3

അതേസമയം ബൗളിംഗ് ഓള്‍റൗണ്ടറായി ഷാര്‍ദുല്‍ താക്കൂറും ടീമിലുണ്ടാവുമെന്ന് സിംഗ് പറഞ്ഞു. എട്ട് വരെയുള്ള സ്ഥാനങ്ങള്‍ ഇങ്ങനെയാണ്. എന്നാല്‍ ടീമിലെ പ്രധാന പേസ് ബൗളര്‍മാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഉണ്ടാവും. ഇവര്‍ രണ്ടുപേരും സന്നാഹമത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആര്‍പി സിംഗ് തയ്യാറായില്ല. ഭുവനേശ്വര്‍ കുമാര്‍ ഐപിഎല്ലിന് പുറമേ സന്നാഹ മത്സരത്തിലും മോശം പ്രകടനമാണ് നടത്തിയത്. വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്താമെന്ന് സിംഗ് വ്യക്തമാക്കി. കെകെആറിന് വേണ്ടി ഐപിഎല്ലില്‍ ഗംഭീര പ്രകടമാണ് വരുണ്‍ കാഴ്ച്ചവെച്ചതെന്നും ആര്‍പി സിംഗ് പറഞ്ഞു.

4

അതേസമയം മുന്‍ താരം ആകാശ് ചോപ്രയും വരുണ്‍ ചക്രവര്‍ത്തിയെയാണ് പിന്തുണച്ചത്. അശ്വിന് വിക്കറ്റ് ലഭിക്കുന്നില്ലെന്നും, വരുണാണെങ്കില്‍ വിക്കറ്റ് വീഴ്ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീമിന് ഇക്കണോമിക്കല്‍ വേണ്ട എന്നാണ് എന്റെ അഭിപ്രായം. വിക്കറ്റെടുക്കലാണ് പ്രധാനം. മിഡില്‍ ഓവറുകളില്‍ ടീമിന് വിക്കറ്റെടുത്താല്‍ മാത്രമേ പിടിച്ച് നില്‍ക്കാനാവൂ. സെറ്റ് ബാറ്റ്‌സ്മാന്‍ ക്രീസിലുണ്ടെങ്കില്‍, റണ്‍സ് പതിനഞ്ച് ഓവര്‍ വരെ നിയന്ത്രിച്ചാലും, അവസാന അഞ്ചോവറില്‍ 70 റണ്‍സെങ്കിലും അടിക്കാന്‍ ഈ ബാറ്റ്‌സ്മാന് സാധിക്കും. അശ്വിന്റെ ഓഫ് സ്പിന്‍ നന്നായി കളിക്കാന്‍ പാകിസ്താന്‍ ബാറ്റിംഗിന് സാധിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. വരുണ്‍ ഇല്ലെങ്കില്‍ രാഹുല്‍ ചാഹറാണ് നല്ലതെന്നും താരം വ്യക്തമാക്കി.

5

പാകിസ്താന്‍ ഒരു അപ്രവചനീയ ടീമാണ്. ആരെ വേണമെങ്കിലും അവര്‍ക്ക് തോല്‍പ്പിക്കാം. പഴയകാല റെക്കോര്‍ഡുകളില്‍ മാത്രം ശ്രദ്ധിച്ചത് കൊണ്ടായില്ല. ഇവര്‍ തമ്മില്‍ അധികം കളിച്ചിട്ടില്ല. അതുകൊണ്ട് താരതമ്യത്തിന് പ്രസക്തിയില്ല. ഒരു ടീം കൂടുതല്‍ ജയിച്ചിട്ടുണ്ട്. അത് കടലാസിലുള്ള കാര്യം മാത്രമാണ്. പാകിസ്താനെ എളുപ്പത്തില്‍ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം നിങ്ങള്‍ കളത്തില്‍ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചാണെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. അതേസമയം പാകിസ്താന്‍ ചേസിംഗ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഷോയിബ് അക്തറും പറഞ്ഞു.

Story first published: Sunday, October 24, 2021, 19:01 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+