T20 World Cup 2021: അഫ്ഗാനിസ്ഥാന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ, സാധ്യതാ ഇലവനും കണക്കുകളുമിതാ
ഷാര്‍ജ: ടി20 ലോകകപ്പില്‍ നാളെ (25-10-2021) നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനും സ്‌കോട്ട്‌ലന്‍ഡും നേര്‍ക്കുനേര്‍. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടില്‍ നിന്നാണ് രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. അഫ്ഗാനിസ്ഥാന്‍ നേരത്തെ തന്നെ ലോകകപ്പിലിടം നേടിയപ്പോള്‍ യോഗ്യതാ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സ്‌കോട്ട്‌ലന്‍ഡ് സൂപ്പര്‍ 12ല്‍ ഇടം പിടിച്ചത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. രണ്ട് ടീമുകളും ലോകകപ്പിലെ കറുത്ത കുതിരകളാണ്. പല വമ്പന്മാരെയും ഞെട്ടിക്കാന്‍ കെല്‍പ്പുള്ള അഫ്ഗാനിസ്ഥാന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ പ്രകടനത്തിലൂടെ എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ് നല്‍കാനാവും ശ്രമിക്കുക.
സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്. നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്താന്‍ അവര്‍ക്കായി. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ വലിയ സമ്മര്‍ദ്ദം പേറിയാവും അഫ്ഗാനിസ്ഥാന്‍ ഇറങ്ങുക. മികച്ച സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാന്‍ ജയത്തോടെ തുടങ്ങാനുറച്ചിറങ്ങുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡ് പ്രയാസപ്പെടുമെന്നുറപ്പ്.
{photo-feature}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications