വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'പ്രവചന സിംഹമേ,വാ തുറക്കല്ല്', ഇന്ത്യയുടെ തോല്‍വിയില്‍ ഗൗതം ഗംഭീറിന് ട്രോള്‍

ദുബായ്: ആരാധകര്‍ ഏറെ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരെ കണ്ണീരിലാഴ്ത്തി പാകിസ്താന്‍ 10 വിക്കറ്റിന്റെ ജയം നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 13 പന്ത് ബാക്കിനിര്‍ത്തിയാല്‍ 10 വിക്കറ്റിന്റെ ജയം നേടിയെടുത്തത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപിച്ചില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളുമായി മുഹമ്മദ് റിസ്വാനും (79*) ബാബര്‍ ആസമും (68*)പാകിസ്താനെ ജയത്തിലേക്കെത്തിച്ചു.

ഇന്ത്യയുടെ തോല്‍വിയില്‍ ആരാധകര്‍ കടുത്ത നിരാശയിലായെന്നുറപ്പ്. പാകിസ്താനോട് ആദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ തോല്‍ക്കുന്നത്. ആദ്യ തോല്‍വി 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയുമായി. ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകര്‍ തോല്‍വിയുടെ കലിപ്പ് തീര്‍ക്കുന്നത് ഗൗതം ഗംഭീറിനെ പൊങ്കാലയിട്ടാണ്. 'പ്രവചന സിംഹമെന്നാണ്' ഗൗതം ഗംഭീറിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. സമീപകാലത്തായി ഗംഭീര്‍ ജയിക്കുമെന്ന് പ്രവചിച്ച ടീമുകളെല്ലാം തോറ്റതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.

രോഹിത്തിന് പകരം ഇഷാന്‍ വേണമെന്ന് തോന്നിയോ? പാക് മാധ്യമപ്രവര്‍ത്തകന് കോലിയുടെ മറുപടിരോഹിത്തിന് പകരം ഇഷാന്‍ വേണമെന്ന് തോന്നിയോ? പാക് മാധ്യമപ്രവര്‍ത്തകന് കോലിയുടെ മറുപടി

1

ഇന്ത്യ പാകിസ്താന്‍ മത്സരത്തിന് മുമ്പ് ഇന്ത്യ ജയിക്കുമെന്ന് ഗംഭീര്‍ പ്രവചിച്ചിരുന്നു. മികച്ച താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടെന്നും പാകിസ്താനിലേക്കാള്‍ പ്രതിഭകള്‍ ഇന്ത്യക്കൊപ്പം ഉണ്ടെന്നും ചരിത്രം ആവര്‍ത്തിച്ച് ഇന്ത്യ ജയിക്കുമെന്നുമാണ് ഗംഭീര്‍ വിലയിരുത്തിയത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയെ കാത്തിരുന്നത് ലോകകപ്പിലെ പാകിസ്താനെതിരായ ആദ്യ തോല്‍വിയാണ്. അതും 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി. ഇതോടെയാണ് ഗംഭീറിനെ ട്രോളി ആരാധകര്‍ രംഗത്തെത്തിയത്.

പ്രവചന സിംഹമാണെന്നും ലോകകപ്പ് കഴിയുന്നതുവരെ ഇന്ത്യയെക്കുറിച്ച് ഒന്നും പറയരുതെന്നും തുടങ്ങി വലിയ ട്രോളുകള്‍ ഗംഭീറിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നു. ഗംഭീര്‍ ഇന്ത്യ ജയിക്കുമെന്ന് പ്രവചിച്ചപ്പോഴെല്ലാം ഇന്ത്യ തോറ്റുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലടക്കം ഇന്ത്യ ജയിക്കുമെന്ന ഗംഭീറിന്റെ പ്രവചനം പാളിയിരുന്നു.

2

ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് ഗംഭീര്‍. 2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണ്ണായക സംഭാവന നടത്തിയ താരമാണ് ഗംഭീര്‍. എന്നാല്‍ എംഎസ് ധോണിയോടും വിരാട് കോലിയുടേയും അഭിപ്രായഭിന്നതയുള്ള ഗംഭീര്‍ പലപ്പോഴും ഇരുവരെയും വിമര്‍ശിച്ച് രംഗത്തെത്തിയതോടെ ആരാധകരുടെ കണ്ണിലെ കരടായി. പല തവണ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഗംഭീര്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ഗംഭീര്‍ മാത്രമല്ല ഒട്ടുമിക്ക പ്രമുഖരുടെയും വിലയിരുത്തലില്‍ ഇന്ത്യക്കായിരുന്നു വിജയ സാധ്യത. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും അനായാസമായി തോല്‍പ്പിച്ച ഇന്ത്യയെ കാത്തിരുന്നത് ഇത്തരമൊരു വമ്പന്‍ തോല്‍വിയായിരിക്കുമെന്ന് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല എന്ന് വേണം പറയാന്‍.

3

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവിന്റെ വാക്കുകളാണ് ശ്രദ്ധേയമായത്. അദ്ദേഹത്തിന്റെ വിലയിരുത്തല്‍ അച്ചട്ടായെന്ന് പറയാം. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ആര്‍ക്കാണോ സാധിക്കുന്നത് അവരായിരിക്കും ജയിക്കുമെന്നാണ് കപില്‍ അഭിപ്രായപ്പെട്ടത്. അത് സത്യമാവുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശര്‍മയേയും കെ എല്‍ രാഹുലിനെയും നഷ്ടമായി. പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പ് സൂര്യകുമാര്‍ യാദവും വീണതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഇതില്‍ നിന്ന് കരകയറാന്‍ ഇന്ത്യക്കായില്ല.

4

ദുബായില്‍ നിരവധി അന്താരാഷ്ട്ര മത്സരം കളിച്ച് അനുഭവസമ്പത്തുള്ള ടീമാണ് പാകിസ്താന്‍. ഈ ആത്മവിശ്വാസം പാകിസ്താനെ തുണച്ചുവെന്ന് പറയാം. ഒരു ഘട്ടത്തില്‍ പോലും പാക് നിരക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇന്ത്യക്കായില്ല. ആദ്യം പന്തെറിഞ്ഞ പാകിസ്താന് മികച്ച വേഗവും സ്വിങും ലഭിച്ചു. എന്നാല്‍ രണ്ടാം ബാറ്റിങ് ആയപ്പോഴും മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് ബൗളിങ് ദുഷ്ടകരമായി. പ്രതീക്ഷിച്ച വേഗവും സ്വിങും ലഭിക്കാതെ വന്നതോടെ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത് നന്നായി മുതലാക്കാനുമായി. പാകിസ്താനെ സംബന്ധിച്ച് ചരിത്ര ജയം തന്നെയാണ് ഇന്ത്യക്കെതിരേ നേടിയിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്ന ആദ്യ പാക് നായകനായി മാറാന്‍ ബാബര്‍ ആസമിനും സാധിച്ചു.

Story first published: Monday, October 25, 2021, 10:39 [IST]
Other articles published on Oct 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X