വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഫൈനലിന് മുമ്പ് കിവീസിന് കടുത്ത തിരിച്ചടി, പരിക്കേറ്റ് ഡെവോന്‍ കോണ്‍വേ പുറത്ത്

ദുബായ്: ടി20 ലോകകപ്പിന്റെ ആവേശ ഫൈനലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ന്യൂസീലന്‍ഡിന് കടുത്ത തിരിച്ചടി. ടീമിന്റെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരിലൊരാളായ ഡെവോന്‍ കോണ്‍വെ പരിക്കുപറ്റി പുറത്തുപോയതാണ് കെയ്ന്‍ വില്യംസനും സംഘത്തിനും തലവേദനയായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിനിടെ വലം കൈക്ക് പരിക്കേറ്റതാണ് കോണ്‍വേക്ക് തിരിച്ചടിയായത്. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയും കോണ്‍വേക്ക് നഷ്ടമാവും.

New Zealand's Devon Conway ruled out of T20 World Cup Final | Oneindia Malayalam

ന്യൂസീലന്‍ഡിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവ് തന്നെയാണ് കോണ്‍വെയുടെ അഭാവം. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിര്‍ണ്ണായകമായ 46 റണ്‍സ് സ്വന്തമാക്കാന്‍ കോണ്‍വേക്കായിരുന്നു. 'ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിനിടെ ഡെവോന്‍ കോണ്‍വെക്ക് പരിക്കേറ്റിരിക്കുകയാണ്. എക്‌സ് റേയില്‍ വലത് കൈക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു'- ന്യൂസീലന്‍ഡ് ക്രിക്കറ്റ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

devonconway

സെമി ഫൈനലില്‍ ലിയാം ലിവിങ്സ്റ്റണിന്റെ പന്തിലാണ് കോണ്‍വെ പുറത്തായത്. ക്രീസില്‍ നിന്ന് കയറി കളിച്ച താരത്തിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. സ്റ്റംപിങ്ങിലൂടെ പുറത്തായി. ഈ ദേഷ്യം തന്റെ ബാറ്റില്‍ അടിച്ചാണ് കോണ്‍വെ തീര്‍ത്തത്. ഈ ഇടിയാണ് താരത്തിന്റെ വലത് കൈ വിരലിന് പരിക്കേല്‍ക്കാനും ഫൈനല്‍ നഷ്ടപ്പെടുത്താനും കാരണമായിരിക്കുന്നത്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ മികവുള്ള കോണ്‍വെ ടീമിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ക്കൂടിയാണ്. കോണ്‍വേയുടെ അഭാവം തിരിച്ചടിയാണെന്ന് ന്യൂസീലന്‍ഡ് പരിശീലകനും തുറന്ന് പറഞ്ഞു.

'ഈ സമയത്ത് അവന്റെ അഭാവം തീര്‍ച്ചയായും വലിയ തിരിച്ചടിയാണ്. ന്യൂസീലന്‍ഡിനായി കളിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന താരമാണവന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്. ബാറ്റില്‍ കൈകൊണ്ട് അടിച്ചപ്പോള്‍ സംഭവിച്ചതാണിത്. ചെയ്യാന്‍ പാടില്ലാത്തതാണിത്.ദൗര്‍ഭാഗ്യകരമായ പരിക്കാണിത്'-ന്യൂസീലന്‍ഡ് കോച്ച് ഗ്രേ സ്‌റ്റെഡ് പറഞ്ഞു.

കോണ്‍വേക്ക് പകരം ആരെന്നത് ന്യൂസീലന്‍ഡിനെ വലക്കുന്ന ചോദ്യം തന്നെയാണ്. ടൂര്‍ണമെന്റിലൂടെനീളം ന്യൂസീലന്‍ഡിന്റെ ബാറ്റിങ് പ്രതീക്ഷക്കൊത്തായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ സെമിയിലാണ് ഭേദപ്പെട്ട നിലയില്‍ കിവീസ് ടീം ബാറ്റ് ചെയ്തത്. ടീമില്‍ ഏറ്റവും മികച്ച ഫോമിലുണ്ടായിരുന്ന താരങ്ങളിലൊരാള്‍ കോണ്‍വെയാണ്. അതിനാല്‍ താരത്തിന്റെ പകരക്കാരനെ ഇപ്പോള്‍ കൊണ്ടുവന്നാലും കോണ്‍വെയുടെ വിടവ് നികത്തുക പ്രയാസമാവും.

T20 World Cup 2021: 'രണ്ട് ദിവസം മുഹമ്മദ് റിസ്വാന്‍ ഐസിയുവിലായിരുന്നു', വെളിപ്പെടുത്തി പാക് ടീം ഡോക്ടര്‍T20 World Cup 2021: 'രണ്ട് ദിവസം മുഹമ്മദ് റിസ്വാന്‍ ഐസിയുവിലായിരുന്നു', വെളിപ്പെടുത്തി പാക് ടീം ഡോക്ടര്‍

ഇന്ത്യന്‍ പരമ്പരയിലും കോണ്‍വെയുടെ അഭാവം കിവീസിന് തലവേദനയാണ്. സമീപകാലത്തായി മികച്ച സ്ഥിരതയോടെ കളിക്കാന്‍ കോണ്‍വെക്ക് സാധിക്കുന്നുണ്ട്. അതിനാല്‍ താരത്തിന്റെ അഭാവം ഇന്ത്യന്‍ പര്യടനത്തിലും കിവീസിന് തലവേദനയാവും. മൂന്ന് ടി20യും രണ്ട് ടെസ്റ്റുമാണ് ഇന്ത്യയില്‍ ന്യൂസീലന്‍ഡ് കളിക്കുന്നത്. ടെസ്റ്റില്‍ ഇടം കൈയന്‍ താരത്തിന്റെ അഭാവം കാര്യമായിത്തന്നെ ന്യൂസീലന്‍ഡിനെ ബാധിച്ചേക്കും.

ടി20 ലോകകപ്പ് ഫൈനല്‍ 14നാണ് നടക്കുന്നത്. കരുത്തരായ ഓസ്‌ട്രേലിയയാണ് ന്യൂസീലന്‍ഡിന്റെ എതിരാളികള്‍. കരുത്തരായ പാകിസ്താനെ സെമിയില്‍ വീഴ്ത്തിയാണ് ഓസ്‌ട്രേലിയയുടെ വരവ്. ന്യൂസീലന്‍ഡ് കന്നി ടി20 ലോകകപ്പ് കിരീടമാണ് ലക്ഷ്യംവെക്കുന്നത്.2019ലെ ഏകദിന ലോകകപ്പ് റണ്ണേഴ്‌സപ്പായ ന്യൂസീലന്‍ഡ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും നേടിയിരുന്നു. കെയ്ന്‍ വില്യംസണിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടം നേടാന്‍ ന്യൂസീലന്‍ഡിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ഇത്തവണ ഫേവറേറ്റുകളെന്ന് വിശേഷിപ്പിച്ച ഇംഗ്ലണ്ടിനെ സെമിയില്‍ വീഴ്ത്തിയ ആത്മവിശ്വാസം കിവീസിന് കരുത്താവും. കെയ്ന്‍ വില്യംസന്‍,മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവര്‍ ഫോമിലേക്കുയരേണ്ടതായുണ്ട്. ബൗളിങ് നിരയുടെ ഫോമിലാണ് കിവീസിന്റെ പ്രതീക്ഷ. ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി,ആദം മില്‍നെ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയും ഉള്‍പ്പെടുന്ന സ്പിന്‍ നിരയും മികച്ച ഫോമിലാണ്. ഇവര്‍ക്ക് കിവീസിന് കന്നി ടി20 ലോകകപ്പ് കിരീടം നേടിക്കൊടുക്കാന്‍ കരുത്തുണ്ട്.

Story first published: Friday, November 12, 2021, 15:46 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X