വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ലോകകപ്പിലെ സിക്‌സര്‍ വേട്ടക്കാര്‍, ഇത്തവണ നനഞ്ഞ പടക്കമാവുന്നു, അഞ്ച് പേരിതാ

ദുബായ്: ടി20 ലോകകപ്പിന്റെ ആവേശകാഴ്ചകള്‍ തുടരുകയാണ്. രണ്ട് ഗ്രൂപ്പിലും ശക്തമായ പോരാട്ടങ്ങളാണ് നടക്കുന്നത്. ഇന്ത്യയും ന്യൂസീലന്‍ഡും പാകിസ്താനോട് തോറ്റതോടെ ഗ്രൂപ്പ് രണ്ടിനെ ആവേശം ഉയര്‍ന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ കറുത്ത കുതിരകളാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മികച്ച താരനിരയുമായി ഇറങ്ങുന്ന ഗ്രൂപ്പ് രണ്ടിലെ പ്രമുഖരുടെ ചങ്കിടിപ്പ് കൂട്ടുന്നു.

മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സരവും തോറ്റ് നിരാശപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരെല്ലാം സജീവമായിത്തന്നെയുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്കയും പ്രമുഖരുടെ ഉറക്കം കെടുത്താന്‍ കാത്തിരിക്കുന്നു. ഇത്തവണ ആരൊക്കെ സെമിയില്‍ കടക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണുള്ളത്.

യുഎഇയില്‍ ടി20 ലോകകപ്പ് എത്തുമ്പോള്‍ എല്ലാവരും ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചെങ്കിലും ഇത്തവണ അത്തരമൊരു വമ്പന്‍ പ്രകടനം ഇതുവരെയായും കണ്ടില്ല. ഐപിഎല്ലില്‍ അല്‍പ്പം കൂടി ബാറ്റിങ്ങിന് ഇവിടെ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ബൗളര്‍മാരാണ് അരങ്ങുവാഴുന്നത്. വെടിക്കെട്ട് അര്‍ധ സെഞ്ച്വറി പോലും കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പറയാം. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ മോശം ഫോം ആവേശം കുറക്കുന്നുണ്ട്.

ടി20 ഫോര്‍മാറ്റിനെ കൂടുതല്‍ ആവേശകരമാക്കുന്നത് വെടിക്കെട്ട് ബാറ്റിങ്ങാണ്. അതില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുമുണ്ട്. എന്നാല്‍ ഇത്തവണ ടെസ്റ്റ് കളിക്കുന്നപോലെയാണ് വിന്‍ഡീസ് താരങ്ങളുടെ പ്രകടനം. വമ്പനടിക്കാര്‍ ഫോമിലേക്കെത്തിയാല്‍ ലോകകപ്പിന്റെ ആവേശം ഇരട്ടിക്കും. ഇത്തവണ ലോകകപ്പ് കളിക്കുന്നവരില്‍ സിക്‌സര്‍ വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

T20 World Cup 2021: 'പാകിസ്താനെയാണ് ഏറ്റവും കരുതിയിരിക്കേണ്ടത്', തോല്‍വിക്ക് പിന്നാലെ വില്യംസന്‍T20 World Cup 2021: 'പാകിസ്താനെയാണ് ഏറ്റവും കരുതിയിരിക്കേണ്ടത്', തോല്‍വിക്ക് പിന്നാലെ വില്യംസന്‍

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഈ പട്ടികയിലെ അഞ്ചാം സ്ഥാനത്ത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് വാര്‍ണറെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇടം കൈ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന അദ്ദേഹം 21 സിക്‌സുകളാണ് ടി20 ലോകകപ്പില്‍ നേടിയിട്ടുള്ളത്. 2009 ലെ ടി20 ലോകകപ്പ് മുതല്‍ ടീമിലെ നിറ സാന്നിധ്യമായ വാര്‍ണര്‍ 24 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 487 റണ്‍സ് നേടിയിട്ടുമുണ്ട്. കണക്കുകളില്‍ വളരെ മികവുള്ള താരമാണ് വാര്‍ണര്‍. എന്നാല്‍ ഇത്തവണ മികച്ച ഫോമിലല്ല.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരുന്ന വാര്‍ണര്‍ക്ക് മോശം ഫോമിനെത്തുടര്‍ന്ന് അവസാന സീസണിന്റെ പാതിവഴിയില്‍ നായകസ്ഥാനം നഷ്ടപ്പെട്ടു. പ്ലേയിങ് 11നും പുറത്തായി. ടി20 ലോകകപ്പിലേക്കെത്തിയിട്ടും മോശം ഫോമില്‍ നിന്ന് കരകയറാന്‍ വാര്‍ണര്‍ക്കായിട്ടില്ലെന്ന് പറയാം. ഇപ്പോഴും റണ്‍സ് കണ്ടെത്താന്‍ അദ്ദേഹം പ്രയാസപ്പെടുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിച്ച ഓസീസ് സെമി സാധ്യത നിലനിര്‍ത്തി മുന്നേറവെ വാര്‍ണര്‍ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്.

ഷക്കീബ് അല്‍ ഹസന്‍

ഷക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശിന്റെ സൂപ്പര്‍ സ്റ്റാറാണ് സ്പിന്‍ ഓള്‍റൗണ്ടറായ ഷക്കീബ് അല്‍ ഹസന്‍. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ഷക്കീബ് പ്രഥമ ടി20 ലോകകപ്പ് മുതല്‍ ബംഗ്ലാദേശ് നിരയില്‍ സജീവമാണ്. 29 മത്സരങ്ങള്‍ ഇക്കാലയളവില്‍ കളിച്ച ഷക്കീബ് 23 സിക്‌സുകളാണ് പറത്തിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സിക്‌സര്‍ വേട്ടക്കാരില്‍ 10ാം സ്ഥാനത്ത് ഷക്കീബുണ്ട്. മുന്‍ നായകന്‍ കൂടിയ ഷക്കീബ് ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ടോപ് ഓഡറിലും മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ മികവുള്ള ഷക്കീബ് 685 റണ്‍സാണ് നേടിയിട്ടുള്ളത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ബംഗ്ലാദേശിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ ഷക്കീബിന്റെ ഉജ്ജ്വല പ്രകടനം അനിവാര്യമാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ ഷക്കീബ് കൈയടി നേടിയിരുന്നു.

ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

വെസ്റ്റ് ഇന്‍ഡീസിന്റെ സീനിയര്‍ ഓള്‍റൗണ്ടറാണ് ഡ്വെയ്ന്‍ ബ്രോവോ. ബാറ്റ്‌സ്മാനെന്ന നിലയിലും മീഡിയം പേസ് ബൗളറെന്ന നിലയിലും മാച്ച് വിന്നറാണ് ബ്രാവോ. 2007ലെ പ്രഥമ ടി20 ലോകകപ്പ് മുതല്‍ സജീവമായ ബ്രാവോ 24 സിക്‌സുകള്‍ ഇക്കാലയളവില്‍ നേടിയിട്ടുണ്ട്. 31 മത്സരങ്ങള്‍ ടി20 ലോകകപ്പില്‍ കളിച്ച ബ്രാവോ 517 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിലും ബ്രാവോയുണ്ടായിരുന്നു.

ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം കിരീടം ചൂടിയ ആത്മവിശ്വാസത്തില്‍ ലോകകപ്പിനെത്തിയ ബ്രാവോക്ക് മികവിനൊത്ത് ഉയരാനായിട്ടില്ല. ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും തോറ്റ വെസ്റ്റ് ഇന്‍ഡീസിന്റെ സെമി പ്രതീക്ഷകള്‍ നിലവില്‍ കൈയാലപ്പുറത്താണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ വലിയ അനുഭവസമ്പത്തുള്ള ബ്രാവോയുടെ ഓള്‍റൗണ്ടറെന്ന നിലയിലെ ശക്തമായ തിരിച്ചുവരവ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്നോട്ടുകുതിപ്പില്‍ നിര്‍ണ്ണായകമാവും.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ രോഹിത് ശര്‍മയില്‍ ടീമിന് വലിയ പ്രതീക്ഷയാണുള്ളത്. വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പും കളിച്ച രോഹിത് 24 സിക്‌സുകളാണ് നേടിയത്. പുറത്താവാതെ 79* റണ്‍സ് നേടിയതാണ് രോഹിതിന്റെ ഉയര്‍ന്ന സ്‌കോര്‍. 34കാരനായ രോഹിത്തിന്റെ സിക്‌സര്‍ നേടാനുള്ള മികവുകൊണ്ടാണ് അദ്ദേഹത്തെ ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്നത്.

29 മത്സരത്തില്‍ നിന്ന് 673 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യ കിരീടം നേടിയ 2007ലെ ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ രോഹിത്തിനായിരുന്നു. താരത്തിന്റെ വെടിക്കെട്ട് തിരിച്ചുവരവ് ഇന്ത്യയെപ്പോലെ തന്നെ ആരാധകരും പ്രതീക്ഷിക്കുന്നു. ന്യൂസീലന്‍ഡിനെതിരേ മികച്ച റെക്കോഡുള്ള രോഹിത് അടുത്ത മത്സരത്തിലൂടെത്തന്നെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് പ്രത്യാശിക്കാം.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

42ാം വയസിലും ഇത്തവണ ടി20 ലോകകപ്പ് കളിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ഗെയ്‌ലിന്റെ സമീപകാല ഫോം മോശമാണ്. എങ്കിലും ടി20 ലോകകപ്പില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് ഗെയ്‌ലിന്റെ പേരിലാണ്. 61 സിക്‌സുകള്‍ ഇതിനോടകം അദ്ദേഹം നേടിക്കഴിഞ്ഞു. യൂനിവേഴ്‌സല്‍ ബോസെന്ന് ആരാധകര്‍ വിളിക്കുന്ന ഗെയ്ല്‍ 945 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ഉള്‍പ്പെടെ പല റെക്കോഡുകളും ഗെയ്‌ലിന്റെ പേരിലാണ്. ഗെയ്ല്‍ ഫോമിലേക്കെത്തിയാല്‍ ടി20 ലോകകപ്പും കൂടുതല്‍ ആവേശത്തിലാവും.

Story first published: Wednesday, October 27, 2021, 14:05 [IST]
Other articles published on Oct 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X