T20 World Cup 2021: മികച്ച അണ്ടര്‍ 25 പ്ലേയിങ് 11 ഇതാ, റിഷഭ് നായകന്‍, മറ്റുള്ളവര്‍ ആരൊക്കെയെന്നറിയാം

ദുബായ്: ടി20 ലോകകപ്പിന്റെ പോരാട്ടങ്ങള്‍ ആവേശകരമായി തുടരുകയാണ്. രണ്ട് ഗ്രൂപ്പിലും ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. കളിച്ച രണ്ട് കളിയും തോറ്റു. തുടര്‍ച്ചയായ രണ്ട് ജയം നേടിയ ഇംഗ്ലണ്ട് സെമി സാധ്യത സജീവമാക്കിയപ്പോള്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ശക്തമായ പോരാട്ടം തുടരുന്നു.

ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും കീഴടക്കി പാകിസ്താന്‍ സെമി സാധ്യത സജീവമാക്കിയപ്പോള്‍ ഇന്ത്യയും പാകിസ്താനും സെമിക്കായി പൊരുതുന്നു. അഫ്ഗാനിസ്ഥാന്‍ കറുത്ത കുതിരകളായി ഗ്രൂപ്പിലുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഗ്രൂപ്പ് രണ്ടില്‍ നടക്കുന്നത്. ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തിയ ഇന്ത്യ സെമി കാണാതെ പുറത്താവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇത്തവണ ലോകകപ്പില്‍ മികച്ച യുവതാരങ്ങള്‍ നിരവധിയാണ്. ഇവരെല്ലാം തന്നെ ടീമുകളുടെ നിര്‍ണ്ണായക താരങ്ങളുമാണ്. ടി20 ലോകകപ്പിലെ നിലവിലെ താരങ്ങളെ പരിഗണിച്ച് അണ്ടര്‍ 25ല്‍ ഉള്‍പ്പെടുന്ന താരങ്ങളുടെ പ്ലേയിങ് 11 അറിയാം.

IPL 2022: കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിടുമോ? ടീം സഹ ഉടമ നെസ് വാദിയ വ്യക്തമാക്കുന്നു IPL 2022: കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിടുമോ? ടീം സഹ ഉടമ നെസ് വാദിയ വ്യക്തമാക്കുന്നു

ഗ്ലെന്‍ ഫിലിപ്‌സ്- മുഹമ്മദ് നയീം

ഗ്ലെന്‍ ഫിലിപ്‌സ്- മുഹമ്മദ് നയീം

ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഗ്ലെന്‍ ഫിലിപ്‌സ് ടീമിലെ നിര്‍ണ്ണായക താരങ്ങളിലൊരാള്‍ക്കൂടിയാണ്. 24 വയസ് മാത്രമാണ് ഗ്ലെന്‍ ഫിലിപ്‌സിന്റെ പ്രായം. ഇക്കാലയളവില്‍ 25 ടി20കള്‍ കളിച്ച ഫിലിപ്‌സ് 505 റണ്‍സാണ് നേടിയിട്ടുള്ളത്. 28.06 എന്ന ഭേദപ്പെട്ട ശരാശരിയും 149.41 എന്ന മികച്ച സ്‌ട്രൈക്കറേറ്റും ഫിലിപ്‌സിന്റെ പേരിലുണ്ട്. താരത്തിന്റെ ഏറ്റവും വലിയ സവിശേഷത ഏത് ബാറ്റിങ് ഓഡറിലും കളിക്കാനാവുമെന്നതാണ്. വെടിക്കെട്ട് പ്രകടനം നടത്തുന്ന താരത്തില്‍ കിവീസിനും പ്രതീക്ഷകളേറെ.

ബംഗ്ലാദേശിന്റെ മുഹമ്മദ് നയീമാണ് മറ്റൊരു താരം. 22കാരനായ താരം ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ മികവുള്ളവനാണ്. 25 ടി20യില്‍ നിന്ന് 29 ശരാശരിയില്‍ 696 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. 108.41 ആണ് സ്‌ട്രൈക്കറേറ്റ്. നാല് അര്‍ധ സെഞ്ച്വറിയും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ അദ്ദേഹം നേടിയിട്ടുണ്ട്. ടി20 ലോകകപ്പിലും അര്‍ധ സെഞ്ച്വറിയോടെ തന്റെ മികവ് തെളിയിക്കാന്‍ താരത്തിനായി.

 ചരിത് അസലങ്ക, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ഇഷാന്‍ കിഷന്‍

ചരിത് അസലങ്ക, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ഇഷാന്‍ കിഷന്‍

ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് മൂന്നാമന്‍. ചുരുങ്ങിയ മത്സരംകൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. അഞ്ച് മത്സരത്തില്‍ നിന്ന് 150 റണ്‍സാണ് 24കാരനായ താരം നേടിയത്. 37.5 എന്ന മികച്ച ശരാശരിയിലും 120.97 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും അസലങ്കയുടെ പേരിലുണ്ട്. ഒരു തവണ പുറത്താവാതെ 80 റണ്‍സെടുക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ടീമിന്റെ ഭാവി വാഗ്ദാനങ്ങളിലൊരാളായി അസലങ്ക മാറിക്കഴിഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോന്‍ ഹെറ്റ്‌മെയറാണ് നാലാമന്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയില്‍ ദേശീയ ടീമിന്റെയും ഫ്രാഞ്ചൈസികളുടെയും പ്രിയപ്പെട്ടവനാണ് 24കാരനായ ഹെറ്റ്‌മെയര്‍. മധ്യനിരയിലാണ് പൊതുവേ താരത്തിന് അവസരം ലഭിക്കാറ്. വെസ്റ്റ് ഇന്‍ഡീസിന്റെ അണ്ടര്‍ 19 ടീമിലൂടെ ഉയര്‍ന്നുവന്ന താരം ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. 38 ടി20യില്‍ നിന്ന് 548 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 19.57 ശരാശരിയിലും 116.6 സ്‌ട്രൈക്കറേറ്റുമാണ് ഹെറ്റ്‌മെയറിനുള്ളത്.

അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ ഇഷാന്‍ കിഷനാണ് അവസരം. 23കാരനായ താരം ഇതിനോടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യക്കായി ഏകദിന,ടി20 അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഇഷാന്‍ കിഷന്‍. ഓപ്പണറെന്ന നിലയില്‍ മാത്രമല്ല മധ്യനിരയിലും തിളങ്ങാന്‍ കഴിവുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനായ താരങ്ങളിലൊരാളാണ് ഇഷാന്‍.

റിഷഭ് പന്ത്, ഷദാബ് ഖാന്‍, കുര്‍ട്ടിസ് കാംഫര്‍

റിഷഭ് പന്ത്, ഷദാബ് ഖാന്‍, കുര്‍ട്ടിസ് കാംഫര്‍

ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്. ഇന്ത്യയുടെ ഭാവി നായകനായിവരെ വിലയിരുത്തപ്പെടുന്ന താരമാണ് റിഷഭ് പന്ത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച് തന്റെ മികവ് തെളിയിക്കാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. 24കാരനായ താരം 33 ടി20യില്‍ 551 റണ്‍സാണ് നേടിയിട്ടുള്ളത്. 22.04 ശരാശരിയും 123.82 സ്‌ട്രൈക്കറേറ്റുമുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ് റിഷഭ് പന്ത്.

പാകിസ്താന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാനാണ് ഏഴാം നമ്പറില്‍. 23കാരനായ ഷദാബ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഇതിനോടകം മികവ് തെളിയിച്ചിട്ടുണ്ട്. 50 ഇന്നിങ്‌സില്‍ നിന്ന് 59 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 7.36 എന്ന ഭേദപ്പെട്ട ഇക്കോണമിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 22 ഇന്നിങ്‌സില്‍ നിന്ന് 226 റണ്‍സും താരം നേടിയിട്ടുണ്ട്.

അയര്‍ലന്‍ഡിന്റെ കുര്‍ട്ടിസ് കാംഫറാണ് ഒമ്പതാമന്‍. അയര്‍ലന്‍ഡിന് സൂപ്പര്‍ 12ലേക്കെത്താനായിരുന്നില്ല. 22 കാരനായ താരം ഏഴ് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് വീഴ്ത്തിയത്. 75 റണ്‍സും താരത്തിന്റെ പേരിലുണ്ട്. ഭാവിയില്‍ മികച്ച താരമായി വളര്‍ന്നുവരാന്‍ സാധ്യത കല്‍പ്പിക്കുന്നവരിലൊരാളാണ് കാംഫര്‍.

റാഷിദ് ഖാന്‍, ഷഹീന്‍ അഫ്രീദി, മുജീബുര്‍ റഹ്മാന്‍

റാഷിദ് ഖാന്‍, ഷഹീന്‍ അഫ്രീദി, മുജീബുര്‍ റഹ്മാന്‍

അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഇതിഹാസം റാഷിദ് ഖാനാണ് ഒമ്പതാം സ്ഥാനത്ത്. സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന റാഷിദ് ഇന്നത്തെ ടി20 സ്പിന്നര്‍മാരില്‍ ഏറ്റവും മികച്ചവരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ്. 23കാരനായ അദ്ദേഹം ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ വലിയ ആരാധക പിന്തുണയുള്ള താരം കൂടിയാണ്. 52 മത്സരത്തില്‍ നിന്ന് 99 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. അതും 6.19 എന്ന മികച്ച ഇക്കോണമിയില്‍. ലോകകപ്പിലെ തുടക്കവും റാഷിദ് മോശമാക്കിയില്ല. സ്‌കോട്ട്‌ലന്‍ഡിനെതിരേ നാല് വിക്കറ്റാണ് റാഷിദ് നേടിയത്. അഫ്ഗാന്‍ നായകനായിരുന്ന റാഷിദ് ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ നായകസ്ഥാനം ഒഴിയുകയായിരുന്നു.

പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് 10ാമന്‍. 21കാരനായ താരം 31 ടി20യില്‍ നിന്ന് 8.16 ഇക്കോണമിയില്‍ 35 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. ഇന്ത്യക്കെതിരായ മത്സരത്തിലൂടെത്തന്നെ ഷഹീനെന്ന ഇടം കൈയന്‍ പേസറുടെ മികവെന്തെന്ന് ക്രിക്കറ്റ് ലോകം മനസിലാക്കിക്കാണും. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,വിരാട് കോലി എന്നീ മൂന്ന് പേരെയും പുറത്താക്കാന്‍ ഷഹീനായിരുന്നു.

11ാമന്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ്. 20കാരനായ മുജീബുര്‍ ഇതിനോടരം ടി20 ഫോര്‍മാറ്റിലെ മികച്ച സ്പിന്നര്‍മാരിലൊരാളായി മാറിക്കഴിഞ്ഞു. 20 ടി20യില്‍ നിന്ന് 30 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. 6.09 എന്ന മികച്ച ഇക്കോണമിയാണ് മുജീബിനുള്ളത്. സ്‌കോട്ട്‌ലന്‍ഡിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനവുമായാണ് അദ്ദേഹം വരവറിയിച്ചത്.


For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, October 28, 2021, 10:23 [IST]
Other articles published on Oct 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X