വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കോടികളിലല്ല, കളിയിലാണ് കാര്യം, ഇതാണ് സര്‍പ്രൈസ്... ഞെട്ടിച്ചു കളഞ്ഞു!!

എല്ലാ ടീമുകള്‍ക്കും ചില അപ്രതീക്ഷിത മാച്ച് വിന്നര്‍മാര്‍ സീസണിലുണ്ടായിട്ടുണ്ട്

മുംബൈ: ഐപിഎല്ലിന്റെ എല്ലാ സീസണുകളിലും ഓരോ ടീമിലുമുള്ള സൂപ്പര്‍ താരങ്ങളേക്കാള്‍ കൈയടി നേടുന്ന അപ്രതീക്ഷിത മാച്ച് വിന്നര്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഈ സീസണിലും പതിവ് തെറ്റിയില്ല. കോടികളുടെ വിലയുമായി തലയെടുപ്പോടെ എത്തിയ സൂപ്പര്‍ താരങ്ങളെപ്പോലും നിഷ്പ്രഭരാക്കിയാണ് ചില കളിക്കര്‍ ടീമിന്റെ ഹീറോയായി മാറിയത്.

എട്ടു ഫ്രാഞ്ചൈസികള്‍ക്കും ഇതുപോലെ അപ്രതീക്ഷിത മാച്ച് വിന്നര്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഈ സീസണില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ഇവരില്‍ നിന്നും ഇതുപോലെയുള്ള പ്രകടനം ഇനിയുമുണ്ടായാല്‍ അതു ടീമിന്റെ കുതിപ്പില്‍ നിര്‍ണാക പങ്കുവഹിക്കും. ഇത്തരത്തില്‍ ഓരോ ഫ്രാഞ്ചൈസിയിലെയും സര്‍പ്രൈസ് താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

അമ്പാട്ടി റായുഡു (ചെന്നൈ)

അമ്പാട്ടി റായുഡു (ചെന്നൈ)

മുംബൈ ഇന്ത്യന്‍സ് വേണ്ടെന്നു വന്ന അമ്പാട്ടി റായുഡു കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം കാഴ്ചവയ്ക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 151.61 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റോടെ 423 റണ്‍സാണ് താരം വാരിക്കൂട്ടിയത്. റണ്‍വേട്ടയില്‍ ഒന്നാംസ്ഥാനത്തും റായുഡു തന്നെയാണ്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരമായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ റായുഡുവില്ലാത്ത ടീമിനെക്കുറിച്ച് ചെന്നൈക്കു ആലോചിക്കാന്‍ പോലുമാവില്ല.

പൃഥ്വി ഷാ (ഡല്‍ഹി)

പൃഥ്വി ഷാ (ഡല്‍ഹി)

18 കാരനായ പൃഥ്വി ഷായ്ക്ക് ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി അവസരം ലഭിക്കുമോയെന്ന കാര്യം പോലും തുടക്കത്തില്‍ സംശയമായിരുന്നു. ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ താരം പുറത്തിരുന്നപ്പോള്‍ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നും പലരും കണക്കുകൂട്ടി. എന്നാല്‍ ഫോമില്ലാത്തതിനെ തുടര്‍ന്നു ഗൗതം ഗംഭീര്‍ ടീമില്‍ നിന്നും സ്വയം മാറിനിന്നപ്പോള്‍ പൃഥ്വിക്ക് അപ്രതീക്ഷിത ലോട്ടറിയാണ് അടിച്ചത്.
ശൈലി കൊണ്ടു ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യപ്പെടുന്ന പൃഥ്വി ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ മുന്‍ നായകന്‍ കൂടിയാണ്. പൃഥ്വിയുടെ ക്യാപ്റ്റന്‍സിയിലാണ് ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായത്.
ഡല്‍ഹിക്കു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും 41 ശരാശരിയില്‍ 205 റണ്‍സ് താരം നേടിക്കഴിഞ്ഞു. രണ്ടു അര്‍ധസെഞ്ച്വറികളും പൃഥ്വിയുടെ ഇന്നിങ്‌സിലുണ്ട്.

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത)

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത)

പൃഥ്വിക്കൊപ്പം അണ്ടര്‍ 19 ലോകചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ താരോദയമായി മാറിക്കഴിഞ്ഞു. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 32.25 ശരാശരിയില്‍ 129 റണ്‍സ് ശുഭ്മാന്‍ നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ പുറത്താവാതെ നേടിയ 57 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
തന്റെ സ്ഥിരം പൊസിഷനായ ടോപ്പ് ഓര്‍ഡറില്‍ കൂടുതല്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ റണ്‍സെടുത്താന്‍ ശുഭ്മാനു കഴിഞ്ഞേനെ.

അങ്കിത് രാജ്പൂത്ത് (പഞ്ചാബ്)

അങ്കിത് രാജ്പൂത്ത് (പഞ്ചാബ്)

മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പേസറായ അങ്കിത് രാജ്പൂത്ത് തന്റെ പുതിയ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പുതിയ ബൗളിങ് കണ്ടുപിടുത്തമായി മാറിയിട്ടുണ്ട്. നാലു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. 7.14 എന്ന മികച്ച റണ്‍റേറ്റിലായിരുന്നു ഇത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അഞ്ചു വിക്കറ്റ് നേട്ടവും ഇതില്‍പ്പെടുന്നു. തകര്‍പ്പന്‍ പ്രകടനത്തിലൂടെ രണ്ടു തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അങ്കിത് സ്വന്തമാക്കി.

 മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ)

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ)

ഐപിഎല്ലില്‍ ഈ സീസണിലെ അരങ്ങേറ്റ മല്‍സരത്തില്‍ മൂന്നു വിക്കറ്റുമായി വിസമയിപ്പിച്ച് താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ യുവ സ്പിന്നറായ മയാങ്ക് മര്‍ക്കാന്‍ഡെ. മയാങ്ക് പുറത്താക്കിയരവുടെ ലിസ്റ്റില്‍ വമ്പന്‍ ബാറ്റ്‌സ്മാന്‍മാരായ എംഎസ് ധോണി, ശിഖര്‍ ധവാന്‍ എന്നിവരടക്കമുള്ള പ്രമുഖരുണ്ട്.
10 മല്‍സരങ്ങളില്‍ നിന്നായി 7.96 എന്ന മികച്ച റണ്‍റേറ്റില്‍ 13 വിക്കറ്റുകള്‍ മയാങ്ക് നേടിക്കഴിഞ്ഞു. വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തും അദ്ദേഹമാണ്. 23 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തതാണ് മയാങ്കിന്റെ ഏറ്റവും മികച്ച പ്രകടനം. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ ഐപിഎല്ലിന്റെ ഈ സീസണിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം ഈ പഞ്ചാബ് താരത്തിനു ലഭിക്കുമെന്നതില്‍ സംശയമില്ല.

കൃഷ്ണപ്പ ഗൗതം (രാജസ്ഥാന്‍)

കൃഷ്ണപ്പ ഗൗതം (രാജസ്ഥാന്‍)

രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണെങ്കിലും ഒരു അപ്രതീക്ഷിത മാച്ച് വിന്നറെ അവര്‍ക്കു ലഭിച്ചു കഴിഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമാണ് ഈ താരം. ബാറ്റിങിലും ബൗളിങിലും രാജസ്ഥാനു വേണ്ടി ചില ശ്രദ്ധേയമായ പ്രകടനം താരം കഴിഞ്ഞ മല്‍സരങ്ങളില്‍ കാഴ്ചവച്ചിരുന്നു.
217 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക്‌റേറ്റോടെ 74 റണ്‍സാണ് രാജസ്ഥാനു വേണ്ടി ഗൗതം നേടിയത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ആറുവിക്കറ്റും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

 മന്‍ദീപ് സിങ് (ബാംഗ്ലൂര്‍)

മന്‍ദീപ് സിങ് (ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാറ്റിങില്‍ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായി മാറുകയാണ് മന്‍ദീപ് സിങ്. വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ടീമിന് ഏറ്റവും ആവശ്യമുള്ള സന്ദര്‍ഭങ്ങളിലെല്ലാം നിര്‍ണായക സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്.
മുന്‍നിര ചില മല്‍സരങ്ങളില്‍ തകര്‍ച്ച നേരിട്ടപ്പോഴെല്ലാം ടീമിനെ താങ്ങിനിര്‍ത്തിയത് മന്‍ദീപായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 161 സ്‌ട്രൈക്ക്‌റേറ്റില്‍ 204 റണ്‍സാണ് മന്‍ദീപ് ഇതുവരെ നേടിയത്. താരത്തിന്റെ പ്രകടനത്തെ കൂടി ആശ്രയിച്ചിരിക്കും ഇനി ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍.

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് നിരയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഒട്ടും കുറവില്ല. ഭുവനേശ്വര്‍ കുമാര്‍, അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ എന്നിവരെല്ലാമുണ്ടായിട്ടും ഇവരോട് കിടപിടിക്കുന്ന പ്രകടനവുമായി ടീമിന്റെ അപ്രതീക്ഷിത തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ് പേസര്‍ സിദ്ധാര്‍ഥ് കൗള്‍.
പരിക്കുമൂലം ഭുവി കുറച്ച് മല്‍സരങ്ങളില്‍ പുറത്തിരുന്നപ്പോള്‍ അഭാവം ഹൈദരാബാദിനെ ബാധിക്കാതിരുന്നത് കൗളിന്റെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്നായിരുന്നു. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 7.13 ശരാശരിയില്‍ 12 വിക്കറ്റുകളാണ് കൗള്‍ നേടിയത്.

ടീം ഇന്ത്യക്ക് പുതിയ മുഖം... ഐപിഎല്ലിനു നന്ദി, എല്ലാം അരങ്ങേറ്റക്കാര്‍, ബേസിലും ടീമില്‍ ടീം ഇന്ത്യക്ക് പുതിയ മുഖം... ഐപിഎല്ലിനു നന്ദി, എല്ലാം അരങ്ങേറ്റക്കാര്‍, ബേസിലും ടീമില്‍

ഐപിഎല്‍: തിരിച്ചുവരുമോ ആര്‍സിബി? പക്ഷെ ദുഷ്‌കരം... സ്ഥാനം ഭദ്രമാക്കാന്‍ ഹൈദരാബാദ്ഐപിഎല്‍: തിരിച്ചുവരുമോ ആര്‍സിബി? പക്ഷെ ദുഷ്‌കരം... സ്ഥാനം ഭദ്രമാക്കാന്‍ ഹൈദരാബാദ്

Story first published: Monday, May 7, 2018, 12:51 [IST]
Other articles published on May 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X