എന്തുകൊണ്ട് രോഹിത് ഓസീസ് പര്യടനത്തിനില്ല? അറിയാന്‍ ആരാധകര്‍ക്ക് അവകാശമുണ്ട്: ഗവാസ്‌കര്‍

ദുബായ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഞെട്ടിപ്പിച്ചത് രോഹിത് ശര്‍മയുടെ അഭാവമായിരുന്നു. മൂന്ന് ഫോര്‍മാറ്റിനുള്ള ടീമിലും രോഹിതിന് അവസരം നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് പരിക്കിന്റെ പിടിയിലാണ്.

പരിക്കേറ്റ് രണ്ട് മത്സരങ്ങള്‍ കളിക്കാതിരുന്ന രോഹിത് ഇന്നലെ പരിശീലനം പുനരാരംഭിച്ച വിവരം മുംബൈ ഇന്ത്യന്‍സ് ചിത്രം ഉള്‍പ്പെടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രോഹിതിനെ ഓസീസ് പരമ്പരയില്‍ നിന്ന് മനപ്പൂര്‍വം തഴഞ്ഞതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. മുംബൈ വൃത്തങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത മൂന്നിന് നടക്കുന്ന ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ രോഹിത് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തു. അങ്ങനെ എങ്കില്‍ എന്തുകൊണ്ടാണ് രോഹിതിനെ ഓസീസ് പര്യടനത്തിന് പരിഗണിക്കാത്തതെന്നാണ് ചോദ്യം ഉയരുന്നത്.

രോഹിതിന്റെ അഭാവത്തിന് കാരണമെന്തെന്ന് അറിയാന്‍ ആരാധകര്‍ക്ക് അവകാശമുണ്ടെന്നും അത് വ്യക്തമാക്കണമെന്ന് ആവിശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ കെകെആര്‍-പഞ്ചാബ് മത്സരശേഷമുള്ള അവലോകനത്തിനിടെയാണ് രോഹിതിന്റെ അഭാവത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് ഗവാസ്‌കര്‍ ആവിശ്യപ്പെട്ടത്.

'ടെസ്റ്റ് മത്സരങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിനായി ഇനി ഒന്നര മാസം കൂടിയുണ്ട്. മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ പരിശീലനം പുനരാരംഭിച്ച സാഹചര്യത്തില്‍ എന്തുതരം പരിക്കാണതെന്ന് സത്യസന്ധമായി പറഞ്ഞാല്‍ മനസിലാകുന്നില്ല. അല്‍പ്പം സുതാര്യമായി എന്താണ് പ്രശ്‌നമെന്ന് തുറന്ന് പറയുകയാണെങ്കില്‍ എല്ലാവര്‍ക്കുമത് ഉപകാരമായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത് അറിയാന്‍ അവകാശമുണ്ട്.

ഫ്രാഞ്ചൈസി മത്സരത്തെക്കുറിച്ചല്ല ഇന്ത്യന്‍ ടീമിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മായങ്ക് അഗര്‍വാളിന് പരിക്കേറ്റിട്ടും ടീമില്‍ അവസരമുണ്ട്'-ഗവാസ്‌കര്‍ പറഞ്ഞു. അമിത വണ്ണവും ഫിറ്റ്‌നസ് കുറവുമാണ് രോഹിതിനെ ഒഴിവാക്കാന്‍ കാരണമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെതന്നെ രോഹിതിന്റെ വണ്ണക്കൂടുതല്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇന്ത്യക്കുവേണ്ടി മികച്ച റെക്കോഡുള്ള രോഹിതിന്റെ മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ തഴയുന്നതിനെതിരേ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

രോഹിതിന്റെ അഭാവത്തെക്കുറിച്ച് വ്യക്തമായി വിശദീകരണം നല്‍കാന്‍ ആരും തയ്യാറാകാത്തതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. അതേ സമയം ബിസിസിഐയുടെ അവസാന വിശദീകരണ പ്രകാരം രോഹിത് ശര്‍മയും ഇഷാന്ത് ശര്‍മയും നിരീക്ഷണത്തിലാണ്. ഇരുവരും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ രോഹിത് മുംബൈക്കുവേണ്ടി കളിക്കുകയും ഫോം വീണ്ടെടുക്കുകയും ചെയ്താല്‍ ഇന്ത്യന്‍ ടീമിലേക്കും എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, October 27, 2020, 12:21 [IST]
Other articles published on Oct 27, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X