നാണംകെട്ട തോല്‍വി; കളിക്കാര്‍ക്കെതിരെ ശ്രീലങ്കന്‍ കോച്ച്

Posted By:

നാഗ്പൂര്‍: ഇന്ത്യയ്ക്കതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന്റെ പിന്നാലെ കളിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കന്‍ കോച്ച് നിക് പോത്താസ്. ബാറ്റ്‌സ്ന്മാര്‍ മോശം പ്രകടമാണ് കാഴ്ചവെച്ചതെന്നും ഇത് അത്യധികം നിരാശ നല്‍കുന്നതാണെന്നും കോച്ച് പറഞ്ഞു.


നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റ് ഒരിന്നിങ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 610 റണ്‍ നേടിയപ്പോള്‍ 205, 166 എന്നിങ്ങനെയാണ് ശ്രീലങ്കയുടെ രണ്ട് ഇന്നിങ്‌സിലെ സ്‌കോറുകള്‍. തീര്‍ത്തും മോശം പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് കോച്ച് വ്യക്തമാക്കി.

nicpothas

ലോകോത്തര നിലവാരമുള്ള ഇന്ത്യയുടെ ബാറ്റിങ്‌നിര 610 റണ്‍സ് നേടിയപ്പോള്‍ 37 ശതമാനം മാത്രമായിരുന്നു ബൗണ്ടറി ഉണ്ടായിരുന്നത്. എന്നാല്‍, ശ്രീലങ്കന്‍ സ്‌കോറിന്റെ 61 ശതമാനവും ബൗണ്ടറിയിലൂടെയാണ് നേടിയത്. കൂറ്റന്‍ അടികള്‍ക്ക് മുതിര്‍ന്ന ശ്രീലങ്ക ക്ഷമയോടെ കളിക്കാന്‍ പഠിക്കണമെന്നും കോച്ച് വ്യക്തമാക്കി.

കളിക്കാരന്‍ സ്വന്തം പ്രകടനത്തില്‍ അസ്വസ്ഥരായാല്‍ മാത്രമേ കൂടുതല്‍ മികവോടെ അടുത്ത കളിയില്‍ തിളങ്ങാന്‍ കഴിയുകയുള്ളൂ. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് എത്തുന്നുണ്ടെന്ന് കളിക്കാര്‍ ഉറപ്പുവരുത്തണം. അടുത്ത ടെസ്റ്റില്‍ താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തുയരുമെന്നാണ് കരുതുന്നതെന്നും നിക് പറഞ്ഞു.


Story first published: Tuesday, November 28, 2017, 9:00 [IST]
Other articles published on Nov 28, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍