ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു

Posted By: അന്‍വര്‍ സാദത്ത്

കൊളംബൊ: ശ്രീലങ്കന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചിരുന്ന രമിത് രംബുക്വെലയെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതിനും മദ്യപിച്ച് വണ്ടിയോടിച്ചതിനുമാണ് അറസ്റ്റ്. ശ്രീലങ്കയ്ക്കുവേണ്ടി ടി20 ക്രിക്കറ്റ് ടീമില്‍ അംഗമായിട്ടുള്ള യുവതാരം നേരത്തെയും സമാനരീതിയിലുള്ള കുറ്റങ്ങള്‍ ചെയ്തിരുന്നു.

രണ്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. കൂടാതെ മദ്യപിച്ച് അമിത വേഗതിയില്‍ വാഹനമോടിക്കുകയും ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍ യുവതാരത്തിന്റെ കരാര്‍ റദ്ദാക്കപ്പെടും. തമിഴ് യൂണിയന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി ആഭ്യന്തര ടി20 ലീഗില്‍ ടൂര്‍ണമെന്റില്‍ കളിച്ച താരം കൂടിയാണ് രമിത്. രമിത്തിനെതിരെ ക്ലബ്ബ് തലത്തിലും നടപടിയുണ്ടായേക്കും.

ramithrambukwella

രമിത്തിനെ 2016ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാര്‍ ഒരു മതിലില്‍ ഇടിപ്പിച്ചതിനാണ് അറസ്റ്റ്. കൂടാതെ, ശ്രീലങ്ക എ ടീമിനുവേണ്ടി വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തി മടങ്ങിവരവെ ആകാശത്തുവെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനും ഓള്‍ റൗണ്ടര്‍ക്കെതിരെ കേസ് നിലവിലുണ്ട്. 35,000 മീറ്റര്‍ ഉയരത്തില്‍വെച്ച് നടന്ന സംഭവം അന്ന് മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.


ഒടുവില്‍ അത് സംഭവിക്കുന്നു; വര്‍ഷങ്ങള്‍ക്കുശേഷം ഒരു ടീം പാക്കിസ്ഥാനില്‍ ക്രിക്കറ്റിനെത്തുന്നു

Story first published: Monday, March 12, 2018, 5:32 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍