വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ശ്രീശാന്ത്, എതിരാളികളുടെ ചങ്കിടിപ്പ്, മറക്കാനാവുമോ ഈ പ്രകടനങ്ങള്‍

മുംബൈ: സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി എത്തിയതോടെ പെട്ടെന്നു തന്നെ കളത്തിലേക്ക് തിരികെയെത്താന്‍ ബി.സി.സി.ഐ സമ്മതം മൂളുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്തുള്ളത്. ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അഭിവാജ്യഘടകമായിരുന്ന ശ്രീശാന്തിന്റെ കരിയറിലെ മികച്ച അഞ്ച് പ്രകടനങ്ങള്‍ ചുവടെ.


2006 ജോഹന്നാസ്ബര്‍ഗ്

2006 ജോഹന്നാസ്ബര്‍ഗ്

ദക്ഷിണാഫ്രക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ശ്രീശാന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പിറന്നത്. ഇന്ത്യയുടെ 249 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളാണ് ശ്രീ പിഴുതത്. 40 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ശ്രീശാന്തിന്റെ പ്രകടനം. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഹാഷിം അംസ,ജാക്‌സ് കാലിസ്,മാര്‍ക്ക് ബാച്ചര്‍,ഷോണ്‍ പൊള്ളോക്ക് എന്നിവരെയാണ് ശ്രീശാന്ത് പവലിയിനിലേക്ക് മടക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ മൂന്നുവിക്കറ്റും വീഴ്ത്തിയ ശ്രീശാന്തിന്റെ കരുത്തില്‍ ഇന്ത്യ ആ മത്സരത്തില്‍ വിജയിച്ചു.

2007ട്വന്റി20 ലോകകപ്പ്

2007ട്വന്റി20 ലോകകപ്പ്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അത്ര പെട്ടെന്ന് മറക്കാനിടിയില്ലാത്ത മത്സരമാണ് 2007ലെ ട്വന്റി20 ലോകകപ്പിന്റെ സെമി പോരാട്ടം. യുവരാജ് സിങിന്റെ ബാറ്റിങ് വെടിക്കെട്ടിന് അതേ നാണയത്തില്‍ ഓസീസ് മറുപടി പറഞ്ഞു.വെടിക്കെട്ട് ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റിനെ മടക്കി ഓസീസിന് ആദ്യ പ്രഹരം നല്‍കിയ ശ്രീശാന്ത് നിര്‍ണ്ണായക സമയത്ത് നിലയുറപ്പിച്ച മാത്യു ഹെയ്ഡനെയും മടക്കി ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചു. ഹെയ്ഡന്റെ വിക്കറ്റ് നേടിയപ്പോള്‍ മൈതാനത്തടിച്ച് ശ്രീശാന്ത് നടത്തിയ ആഘോഷം ഏറെ വിവാദമായിരുന്നു.

2004 രഞ്ജി ട്രോഫി ഹാട്രിക്ക്

2004 രഞ്ജി ട്രോഫി ഹാട്രിക്ക്

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറെന്ന റെക്കോഡ് ശ്രീശാന്തിന്റെ പേരിലാണ്. 2004-05 സീസണിലാണ് ശ്രീയുടെ ഈ അവിസ്മരണീയ പ്രകടനം. ഹിമാചല്‍ പ്രദേശിന്റെ മന്‍വീന്ദര്‍ ബിസ്‌ല,അജയ് മനു,പരാസ് ദോഗ്ര എന്നിവരാണ് ശ്രീശാന്തിന് മുന്നില്‍ വീണത്. ഈ മത്സരം സമനിലയില്‍ കലാശിച്ചു.

2010 ഡര്‍ബന്‍

2010 ഡര്‍ബന്‍

2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീശാന്തിന്റെ മൂന്നുവിക്കറ്റ് പ്രകടനവും ഏറെ പ്രശംസ നേടി. ക്യാപ്റ്റന്‍ ഗ്രയിം സ്മിത്തിനെ ധോണിയുടെ കൈയിലെത്തിച്ച ശ്രീശാന്ത് ഹാഷിം അംല, ജാക്‌സ് കാലിസ് എന്നിവരെയും കൂടാരം കയറ്റി. 45 റണ്‍സ് വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം.

ഇന്‍ഡോറില്‍ വിജയശ്രീ

ഇന്‍ഡോറില്‍ വിജയശ്രീ

2006ല്‍ ഇംഗ്ലണ്ടിനെതിരായ ഏഴാം ഏകദിനത്തിലാണ് ശ്രീശാന്തിന്റെ കരിയറിലെ മികച്ച ഏകദിന ബൗളിങ് പ്രകടനം പിറന്നത്. 55 റണ്‍സ് വിട്ടുകൊടുത്ത് ആറ് ഇംഗ്ലണ്ട് താരങ്ങളെയാണ് ശ്രീ കൂടാരം കയറ്റിയത്. ആന്‍ഡ്രൂ സ്‌ട്രോസ്,മാറ്റ് പ്രിറര്‍,ജോണിസ്,ബ്ലാക്ക്‌വെല്‍,പ്ലക്കറ്റ്,മഹമ്മൂദ് എന്നിവരുടെ വിക്കറ്റാണ് ശ്രീശാന്ത് നേടിയത്. മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇന്ത്യ ജയിച്ചു.

പാകിസ്താനെതിരേ 58 റണ്‍സിന് നാല് വിക്കറ്റ് നേടിയതും 47 റണ്‍സ് വഴങ്ങി ന്യൂസീലന്‍ഡിന്റെ നാല് വിക്കറ്റ് പിഴുതതുമെല്ലാം ശ്രീശാന്തിന്റെ കരിയറിലെ മനോഹര പ്രകടനങ്ങളാണ്.

ശ്രീശാന്തിന് അനുകൂലമായ സുപ്രീം കോടതി വിധി... ഇനിയെന്ത്? പ്രതികരിച്ച് ഭരണസമിതി മേധാവി വിനോദ് റായ് ശ്രീശാന്തിന് അനുകൂലമായ സുപ്രീം കോടതി വിധി... ഇനിയെന്ത്? പ്രതികരിച്ച് ഭരണസമിതി മേധാവി വിനോദ് റായ്

Story first published: Friday, March 15, 2019, 17:27 [IST]
Other articles published on Mar 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X