വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അക്തറിനെ വേണ്ടെന്ന് പരിശീലകന്‍

By Super

കറാച്ചി : റാവല്‍പിണ്ടി എക്സ്പ്രസ് ഷൊഅയ‍ബ് അക്തറെ ടെസ്റ്റ് ടീമില്‍ പരിഗണിക്കരുതെന്ന് പരിശീലകന്‍ ജെഫ് ലോസണ്‍ പിസിബിയോട് ആവശ്യപ്പെട്ടു. കടുത്ത ആരോപണങ്ങളുന്നയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അക്തറിന് കുറ്റപത്രം നല്‍കിയിരിക്കെ, കോച്ചിന്റെ ആവശ്യം കൂടി വന്നതോടെ അക്തറിന്റെ ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തിലായി.

ടെസ്റ്റ് ടീമില്‍ കളിക്കാന്‍ അക്തര്‍ യോഗ്യനല്ലെന്നാണ് പരിശീലകന്‍ ജെഫ് ലോസന്റെ നിലപാട്. ഭാവിയില്‍ അക്തറിനെ ഏകദിന ടീമിലേയ്ക്ക് മാത്രം പരിഗണിച്ചാല്‍ മതിയെന്നും ലോസണ്‍ ആവശ്യപ്പെടുന്നു.

"ഏകദിന ബൗളര്‍ എന്ന നിലയില്‍ മാത്രമാണ് അക്തറിന് ഇനി ക്രിക്കറ്റ് ഭാവിയുളളത്. ടെസ്റ്റ് ടീമിലേയ്ക്ക് അയാളെ വിശ്വസിക്കാനാവില്ല" - ലോസന്‍ തുറന്നടിക്കുന്നു.

അക്തറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിഗണിച്ച പിസിബി, അച്ചടക്ക സമതിയ്ക്ക് നല്‍കിയ കുറ്റപത്രത്തില്‍ അക്തറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത്. കളിയിലെ നിയമലംഘകനാണ് അക്തറെന്ന് പിസിബി ആരോപിക്കുന്നു.

പിസിബിയുമായുളള കരാര്‍ അക്തര്‍ നിരന്തരം ലംഘിക്കുകയും അമാന്യമായ കാരണങ്ങളാല്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നുവെന്ന് ബോര്‍ഡ് ആരോപിക്കുന്നു.

സഹകളിക്കാരന്‍ മുഹമ്മദ് ആസിഫുമായി കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ വെച്ചു നടന്ന അടിപിടിയെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് ഇപ്പോള്‍ അക്തര്‍. 13 കളികളില്‍ നിന്നും വിലക്കും 3.4 മില്യണ്‍ ഡോളര്‍ പിഴയുമാണ് അക്തറിന് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ പിസിബി പുറത്തിറക്കിയ പ്രധാന കളിക്കാരുടെ പട്ടികയില്‍ നിന്നും അക്തറിനെ ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ അക്തര്‍ പിസിബിയെ നിശിതമായി വിമര്‍ശിച്ച് നടത്തിയ പ്രസ്താവനകളാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

പിസിബി ചില കളിക്കാരോട് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നായിരുന്നു അക്തറിന്റെ പ്രധാന ആരോപണം.

Story first published: Wednesday, January 25, 2012, 16:45 [IST]
Other articles published on Jan 25, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X