മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുതിയ ഹെയര്‍ സ്റ്റൈല്. ആരാധകരെ അമ്പരപ്പിച്ചും നിരാശപ്പെടുത്തിയുംകൊണ്ട് ധോണി തന്‍റെ നീണ്ട
മുടി മുറിച്ചു കളഞ്ഞു.
മുടി മുറിച്ച ധോണിയുടെ ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ ബുധനാഴ്ചയാണ് പുറത്തുവിട്ടത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ജന്മനാടായ റാഞ്ചിയില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ധോണിയുടെ മുടിമുറിയ്ക്കല്‍.
പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പോലും പ്രശംസ പിടിച്ചു പറ്റിയ ധോണിയുടെ ഹെയര്‍ സ്റ്റെയില്‍ രാജ്യമെങ്ങുമുള്ള യുവാക്കള്‍ക്ക്മുടി നീട്ടി വളര്‍ത്താന്‍ പ്രചോദനമായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള പരസ്യക്കന്പനികളും
ധോണിയുടെ മുടിയുടെ സ്റ്റൈലിനെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമ്പോള്‍ മുതലുള്ള തന്റെ ട്രേഡ് മാര്‍ക്ക്ധോണി ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. .
റാഞ്ചി വിമാനത്താവളത്തില്‍ ആരാധകര്‍ ധോണിക്ക് ആവേശകരമായ സ്വീകരണം നല്‍കി. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കു നടുവിലാണ് ധോണി വിമാനമിറങ്ങിയത്. നിരവധി മാധ്യമ പ്രവര്‍ത്തകരും കാത്തുനിന്നിരുന്നു.
എങ്കിലും, പുതിയ ഹെയര്‍ സ്റ്റെയിലിനെപ്പറ്റിയോ ബോളിവുഡ് താരം ദീപിക പാദുക്കോണുമായി ബന്ധപ്പെട്ട ഗോസിപ്പിനെപ്പറ്റിയോ എന്നല്ല ക്രിക്കറ്റിനെപ്പറ്റി പോലും സംസാരിക്കാന്‍ അദ്ദേഹം തയാറായില്ല.