ഐപിഎല്‍: സമ്മാനത്തുകകള്‍ പ്രഖ്യാപിച്ചു
ദില്ലി: ബിസിസിഐയുടെ പുതിയ സംരഭമായ ട്വന്റി 20 മത്സരമായ ഐപിഎല്ലിന്റെ സമ്മാന തുകകള്‍ പ്രഖ്യാപിച്ചു.
44 ദിവസം നീണ്ടു നില്‌ക്കുന്ന പരമ്പരയില്‍ വിജയികളാകുന്ന ടീമിന് 4.8 കോടി രൂപ സമ്മാനമായി ലഭിയ്‌ക്കും. മൊത്തം സമ്മാനത്തുക 12 കോടി രൂപയോളം വരും.
ബിസിസിഐ ഉപാധ്യക്ഷനും ഐപിഎല്‍ ചെയര്‍മാനുമായ ലളിത് മോഡിയാണ് സമ്മാനത്തുകകള്‍ പ്രഖ്യാപിച്ചത്. എപ്രില്‍ 18ന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ ആരംഭിയ്ക്കുന്നത്.
കൊല്‍ക്കത്ത റൈറ്റേഴ്‌സും വിജയ് മല്യയുടെ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം ബാഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് നടക്കുക. പരമ്പരയിലാകെ 59 മത്സരങ്ങളുണ്ടാകും.
ഷാരൂഖും പ്രീതി സിന്റയടക്കമുള്ള ബോളിവുഡ് താരങ്ങളും വിജയ്‌മല്യ, അംബാനി തുടങ്ങിയ വ്യവസായ ഭീമന്‍മാരുമാണ് ഐപിഎല്‍ ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്.
പരമ്പരയില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 2.4 കോടിയാണ് സമ്മാനത്തുകയായി ലഭിയ്‌ക്കുക. അവസാന സ്ഥാനത്തെത്തുന്ന ടീമിന് 40 ലക്ഷം രൂപയും ലഭിയ്‌ക്കും. ഒട്ടേറെ അന്താരാഷ്ട്ര താരങ്ങള്‍ അണി നിരക്കുന്ന ഐപിഎല്ലില്‍ വ്യക്തിഗത സമ്മാനങ്ങളും ഉണ്ടാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
