For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിഎല്‍ വരുന്നു, ഇനി അങ്കം പൊടിപാറും

By Staff

Indian Cricket League Logoമുംബെ : നവംബര്‍ 30 ന് ആരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐസിഎല്‍) പ്രഥമ ട്വെന്റി ട്വെന്റി കപ്പിന്റെ ബ്രാന്റ് ലോഗോ പുറത്തിറക്കി. എസ്സെല്‍ ഗ്രൂപ്പാണ് ബിസിസിഐയ്ക്ക് ബദലായി ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്.

പ്രശസ്ത പരസ്യക്കമ്പനിയായ ഒഗില്‍വി ആന്റ് മാത്തേഴ്സ് (ഒ ആന്റ് എം) ഗ്രൂപ്പാണ് ഐസിഎല്‍ ലോഗോ രൂപകല്‍പന ചെയ്തത്. ചുവന്ന ക്രിക്കറ്റ് പന്തിന്റെ പശ്ചാത്തലത്തില്‍ ഐസിഎല്‍ എന്ന് സ്റ്റീല്‍ നിറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് ലോഗോ. ക്രിക്കറ്റ് പ്രതിഭകളുടെ മൂല്യം തിരിച്ചറിയുന്ന എല്ലാ മേഖലകളിലും ഐസിഎല്‍ നേരിട്ട് തങ്ങളുടെ ബ്രാന്റ് പ്രചരണം നടത്തും.

ക്രിക്കറ്റ് പ്രതിഭകള്‍ക്ക് വളരാനു മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാനുമുളള വേദിയെന്ന നിലയിലാണ് സ്വയം ഐസിഎല്‍ നിര്‍വചിച്ചിരിക്കുന്നത്.

സപ്നേ മന്‍സില്‍ തക് (കനവിലെ കൊട്ടാരങ്ങളിലേയ്ക്ക്) എന്ന് പേരിട്ടിരിക്കുന്ന ഐസിഎല്‍ പരസ്യ കാമ്പയിന്‍ നവംബര്‍ ഏഴു മുതല്‍ 16 വരെ മൂന്നു ഘട്ടങ്ങളിലായി സംപ്രേക്ഷണം ചെയ്യും.കപില്‍ ദേവ് ബ്രാന്റ് അംബാസഡറാകുന്ന ആദ്യ ഘട്ടത്തില്‍ ഐസിഎല്‍ ബ്രാന്റിന്റെ പരിചയപ്പെടുത്തലാണ്.

Indian Cricket League Logoഒരു ചെറു ഗ്രാമത്തിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സാധാരണ ക്രിക്കറ്റ് കളിക്കാരെ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പരസ്യം. നിലവിലുളള സംവിധാനത്തില്‍ ആ സ്വപ്നം പൂവണിയുക അസാദ്ധ്യമാണെന്നും ഐസിഎല്‍ അതിനുളള വേദിയാണെന്നുമുളള സന്ദേശം ഈ പരസ്യം നല്‍കുന്നു.

ഐസിഎല്ലിന്റെ സന്ദേശം വിളിച്ചറിയിക്കുന്ന പരസ്യബോര്‍ഡുകള്‍ എങ്ങും നിരന്നിട്ടുണ്ട്. ടെവിവിഷന്‍ പരസ്യങ്ങള്‍ നവംബര്‍ എട്ടു മുതല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

ആദ്യഘട്ടത്തില്‍ ഐസിഎല്ലിന്റെ ബ്രാന്റ് ഉറപ്പിച്ചു കഴിഞ്ഞാല്‍ ആറു ടീമുകളുടെ പ്രത്യേകതകളാണ് അടുത്ത പരസ്യത്തിന്റെ സന്ദേശം. കൊല്‍ക്കൊത്ത ടൈഗേര്‍സ്, ഹൈദരാബാദ് ഹീറോസ്, ദില്ലി ജെറ്റ്സ്, ചണ്ഢിഗഡ് ലയണ്‍സ്, മുംബൈ ചാമ്പ്സ്, ചൈന്നൈ സൂപ്പര്‍ സ്റ്റാര്‍സ് എന്നാണ് ആറു ടീമുകളുടെ പേരുകള്‍. ഇവയുടെ പ്രത്യേകതകളും എങ്ങനെ ഈ ടീമുകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാമെന്നും രണ്ടാം ഘട്ട പരസ്യം വ്യക്തമാക്കും.

Indian Cricket League Logoഓരോ ടീമിനും വേണ്ടി ഉഗ്രന്‍ പരസ്യങ്ങളാണ് ഒ ആന്റ് എം ഒരുക്കിയിരിക്കുന്നത്. ആകെ 25 കോടി രൂപ ചെലവിട്ടാണ് ഈ പരസ്യങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്നാം ഘട്ട പരസ്യത്തില്‍ ടീമുകളെ പരസ്പരം എതിരാളികളായി പരിചയപ്പെടുത്തുകയും ഓരോ ടീമിലെയും സൂപ്പര്‍താരങ്ങളുടെ പ്രത്യേകതകള്‍ പറയുകയും ചെയ്യുന്നു. ആദ്യ ഘട്ട പരസ്യം രണ്ടാഴ്ചയും രണ്ടാം ഘട്ടം മൂന്നാഴ്ചയും അവസാനഘട്ടം ഡിസംബര്‍ 16 വരെയും നീണ്ടു നില്‍ക്കും.

പത്രപരസ്യം വളരെ പരിമിതമായ തോതിലാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡുകള്‍, ടിവി പരസ്യം, ഗ്രൗണ്ട് പരസ്യങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവയാണ് പ്രധാന പരസ്യ മാധ്യമങ്ങള്‍.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+