For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്ലീസ് പോണ്ടിംഗ്, ശവത്തില്‍ കുത്തരുത്!

By Staff

Dravid has no answer to Leeഹൈദരാബാദ് : അകാലത്തില്‍ പൊലിഞ്ഞു പോയ ടീം ഇന്ത്യയുടെ ക്രിക്കറ്റ് അഭിമാനത്തിനു മീതേ വാഴ്ത്തുമൊഴികള്‍ വാടിക്കരിഞ്ഞു കിടക്കുന്നു. ക്രിക്കറ്റിലെ വിജയമെന്നത് വാചകമടിയും ഭാഗ്യപരീക്ഷണവുമല്ല, മറിച്ച് അക്ഷീണമായ പ്രയത്നത്തിന്റെ നേട്ടമാണെന്ന് ഓര്‍മ്മിപ്പിച്ച് ആസ്ട്രേലിയക്കാര്‍ ഒരിക്കല്‍ കൂടി ചിരിക്കുന്നു.

അങ്ങനെ ഹൈരദാബാദ് ഏകദിനത്തിലും ഇന്ത്യ തോറ്റു. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ലോകരാജാക്കന്മാര്‍ ഞങ്ങള്‍ തന്നെയെന്ന് അഹങ്കാരത്തോടെ കങ്കാരുക്കള്‍ വിളിച്ചു പറയുമ്പോള്‍ ധോണിയും സംഘവും തലകുനിച്ചു സമ്മതിക്കുന്നു. യുവരാജ് സിംഗ് പൊരുതി നേടിയ നൂറിന്റെ തിളക്കം മാത്രം ടീം ഇന്ത്യയ്ക്ക്. അതുപോലും സച്ചിനെയും ദ്രാവിഡിനെയും പോലുളള വന്‍തോക്കുകളുടെ ഉറക്കം കെടുത്തും.

ബ്രാഡ് ഹോഗിനെപ്പോലൊരു പാര്‍ട്ട് ടൈം ബൗളറുടെ പന്തില്‍ സ്റ്റംപു തെറിച്ച് തലയും താഴ്ത്തി പവലിയനിലേയ്ക്കു മടങ്ങും മുമ്പ് 71 പന്തുകളില്‍ നിന്നും സച്ചിന്‍ തപ്പിത്തടഞ്ഞു നേടിയത് വെറും 43 റണ്‍സ്. ബ്രെറ്റ്ലീയുടെ സുന്ദരന്‍ ഔട്ട്സ്വിംഗറില്‍ ബാറ്റ് വെച്ച് മാത്യു ഹെയ്ഡന് പിടി നല്‍കി പുറത്താകുമ്പോള്‍ രാഹുല്‍ ദ്രാവിഡ് സം'പൂജ്യ'നായിരുന്നു.

ഇരുപതോവര്‍ ക്രിക്കറ്റിലെ അത്ഭുതബാലന്മാരായ ഗംഭീന്റെയും ഉത്തപ്പയുടെയും ആകെ സ്കോര്‍ കൂട്ടിയാലും 10 തികയില്ല. മറ്റൊരു താരോദയമായ രോഹിത് ശര്‍മ്മ ഒരു റണ്ണെടുത്ത് ഹോപ്സിനു മുന്നില്‍ വിനയാന്വിനായി കൂടാരത്തിലേയ്ക്ക് തിരികെ നടന്നു.

115 പന്തുകളില്‍ മൂന്നു സിക്സറുകളും 12 ഫോറുകളുമടിച്ച് യുവരാജ് സിംഗ് പോരാടി. മറുവശത്ത് പിന്തുണയ്ക്കുമെന്നു കരുതിയ ക്യാപ്റ്റന്‍ ധോണി 33 റണ്‍സെടുത്ത് മടങ്ങി. പിന്നെയെല്ലാം ചടങ്ങു തീര്‍ക്കലായിരുന്നു.

പത്താനും സഹീറും ശ്രീശാന്തും വന്നപോലെ മടങ്ങിയപ്പോള്‍ 19 റണ്‍സോടെ ഹര്‍ബജന്‍ പുറത്താകാതെ നിന്നു.

അമ്പതോവറില്‍ ആസ്ട്രേലിയ അടിച്ചു കൂട്ടിയ 290 റണ്‍സെന്ന വെല്ലുവിളിക്കു മുമ്പില്‍ 47.3 ഓവറായപ്പോഴേയ്ക്കും 243 റണ്‍സിന് ഇന്ത്യ ബാറ്റു താഴ്ത്തി പരാജയം സമ്മതിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മത്സരപരിചയം അവകാശപ്പെടാവുന്ന ഒരേയൊരു ബൗളര്‍ മാത്രമേ ആസ്ട്രേലിയയ്ക്കുണ്ടായിരുന്നുളളൂ. ബ്രെറ്റ്ലീ. ജോണ്‍സണും സ്റ്റുവര്‍ട്ട് ക്ലര്‍ക്കും ഹോപ്സുമൊക്കെ പുതുമുഖങ്ങള്‍. ശേഷിക്കുന്ന പത്തോവര്‍ തികയ്ക്കാന്‍ വേണ്ടിയാണ് ബ്രാഡ് ഹോഗും ഹോജും ഉപയോഗിക്കപ്പെട്ടത്. സിമ്മണ്ട്സും മൈക്കേല്‍ ക്ലര്‍ക്കുമൊന്നും ഒരു പന്തുപോലും എറിഞ്ഞതേയില്ല.

എന്നിട്ടും സച്ചിനും ദ്രാവിഡുമടങ്ങിയ വമ്പന്‍നിര കളി മറന്നു. ശരീരഭാഷയില്‍ പോലും തോല്‍വി സമ്മതിച്ച് കളത്തിലിറങ്ങുന്ന ഇവര്‍ക്കിടയിലാണ് ശ്രീശാന്തിനെപ്പോലുളള നരുന്തുകള്‍ തെറി വിളിച്ചും കോക്രി കാണിച്ചും ആളാകാന്‍ നോക്കുന്നത്.

ഇരുപതോവര്‍ ക്രിക്കറ്റിലെ അപ്രതീക്ഷിത വിജയത്തിനു ശേഷം ചാനലുകളില്‍ മുഴങ്ങിയ വാഴ്ത്തുമൊഴികള്‍ വാടിക്കരിഞ്ഞിരിക്കുന്നു. കമ്പനികള്‍ക്ക് ഇനി പരസ്യക്കരാറിന്റെ കാര്യത്തില്‍ വീണ്ടുമൊരാലോചന നടത്താം. ടീമെങ്ങനെ അഴിച്ചു പണിയണമെന്ന് ക്രിക്കറ്റ് ഭരണാധികാരികള്‍ക്ക് ആലോചിച്ചു തുടങ്ങാം.

ഒന്നുറപ്പ്. ഈ ഫോമില്‍ ആസ്ട്രേലിയയുടെ തേരോട്ടം തുടര്‍ന്നാല്‍ ടീം ഇന്ത്യ ചതഞ്ഞരഞ്ഞു പോകും. ശവത്തില്‍ കുത്തരുതെന്ന് നമുക്ക് റിക്കി പോണ്ടിംഗിനോടും സംഘത്തിനോടും അപേക്ഷിച്ചു നോക്കാം. അല്‍പം ദയ അവര്‍ കാണിക്കാതിരിക്കില്ല.

ടീം ഇന്ത്യയുടെ പ്രകടനത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? പ്രതികരിക്കുക.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+