Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗരവും ഷാരൂഖും തമ്മില്‍ ഉടക്ക്

മുംബെ : വിജയ് മല്യയും രാഹുല്‍ ദ്രാവിഡും അടിച്ചു പിരിയാനിരിക്കെ ഐപിഎല്ലില്‍ പുതിയ വിവാദം. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ സൗരവ് ഗാംഗൂലിയും ടീം മുതലാളി ഷാരൂഖ് ഖാനും തമ്മിലാണ് അടുത്ത ഉടക്ക്.

ഈഡല്‍ ഗാര്‍ഡന്‍സില്‍ കഴിഞ്ഞ ദിവസം നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതോടെയാണ് സൗരവും ഷാരൂഖും തമ്മിലുളള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത്. ടീമിന്റെ മോശം പ്രകടനം സംബന്ധിച്ചാണ് ഇവര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.

ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തിന് ബംഗാള്‍ സര്‍ക്കാരിന് നല്‍കേണ്ട വിനോദ നികുതി ഒഴിവാക്കുന്നതിന് ഇടപെടാനുളള ഷാരൂഖിന്റെ നിര്‍ദ്ദേശം ഗാംഗൂലി അവഗണിച്ചതും ഉടക്കിന് കാരണമാണ്.

ടീമിന്റെ ഘടനയെച്ചൊല്ലിയും ഇരുവരും നേരത്തെ ഉരസിയിരുന്നുവത്രേ. ബാറ്റ്സ്മാന്‍മാര്‍ കൂടുതല്‍ വേണമെന്നായിരുന്നു ഗാംഗൂലിയുടെ ആവശ്യം. എന്നാല്‍ ബൗളര്‍മാരാണ് കൂടുതല്‍ വേണ്ടതെന്ന് ഷാരൂഖ് വാശി പിടിച്ചു.

കോച്ച് ജോണ്‍ ബുക്കാനനും ഗാംഗൂലിയും തമ്മിലും അത്ര രസത്തിലല്ലത്രേ. കാപ്റ്റനെക്കാള്‍ അധികാരം കോച്ച് കാണിക്കുന്നുവെന്ന പരാതി ഗാംഗൂലിയ്ക്കുണ്ട്. അടുത്ത വര്‍ഷം മുതല്‍ ടീമിനെ സംബന്ധിച്ച തീരുമാനങ്ങളെല്ലാം കോച്ചിന്റേതായിരിക്കുമെന്ന് ഷാരൂഖ് ഖാന്‍ പരസ്യ പ്രസ്താവന നടത്തിയതും ഗാംഗൂലിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ടെസ്റ്റിലും ഏകദിനത്തിലുമായി എത്രയോ കളികളില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ നയിച്ച ഗാംഗൂലിയും ദ്രാവിഡും പണക്കൊഴുപ്പിന്റെ ബലത്തില്‍ മാത്രം തങ്ങളെ ഭരിക്കാന്‍ വരുന്ന പുതിയ മുതലാളിമാരുടെ കീഴില്‍ അമ്പരന്നു നില്‍ക്കുകയാണ്. ഐപിഎല്‍ കോടികള്‍ കൊയ്തു വാരുമ്പോള്‍ ഈ കാഴ്ച അധികൃതരുടെ കണ്ണില്‍ പെടുമോ ആവോ?

Story first published: Wednesday, May 21, 2008, 18:55 [IST]
Other articles published on May 21, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+