പാക് പര്യടനം ഓസീസ് ഉപേക്ഷിച്ചു
സിഡ്‍നി : സുരക്ഷാ കാരണങ്ങളാല്‍ ആസ്ട്രേലിയ തങ്ങളുടെ പാകിസ്താന്‍ ക്രിക്കറ്റ് പര്യടനം ഉപേക്ഷിച്ചു. ലാഹോറിന് കിഴക്ക് ബോംബ് സ്ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ നടപടി.
ആസ്ട്രേലിയയുടെ പര്യടനം ഉപേക്ഷിച്ച വാര്‍ത്ത പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ നിരാശരാണെന്നും ഔദ്യോഗികമായ പ്രതികരണം ഉടന്‍ ഉണ്ടാകുമെന്നും പിസിബി വക്താവ് അറിയിച്ചു.
മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് മത്സരങ്ങള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 29ന് തുടരാനിരുന്ന പര്യടനത്തില്‍ ഒരു മത്സരത്തിന് ലാഹോറും വേദിയായിരുന്നു.
പര്യടനത്തിന്റെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇരു ക്രിക്കറ്റ് ബോര്‍ഡുകളും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പിസിബി ചെയര്‍മാന്‍ നസീം അഷ്റഫും ക്രിക്കറ്റ് ആസ്ട്രേലിയ ചെയര്‍മാന്‍ ക്രെയ്ഗ് ഓ കോണറും അടുത്തയാഴ്ച ദുബായില്‍ കൂടിക്കാഴ്ച നടത്തുമെന്നും തീരുമാനിച്ചിട്ടുണ്ട്.
പര്യടനത്തിന്റെ ഷെഡ്യൂള്‍ ഉടന്‍ പുതുക്കി നിശ്ചയിക്കുക സാധ്യമല്ലെന്ന് ഇരു ബോര്‍ഡുകളും സമ്മതിച്ചു.
മറ്റൊരു നിഷ്പക്ഷ വേദിയില്‍ മത്സരം നടത്താനുളള സാധ്യത പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തളളിക്കളഞ്ഞു.
2002ല്‍ സുരക്ഷാ പ്രശ്നങ്ങളുന്നയിച്ച് ആസ്ട്രേലിയ പാകിസ്താന്‍ പര്യടനം റദ്ദാക്കിയപ്പോള്‍ ഷാര്‍ജയും ശ്രീലങ്കയും നിഷ്പക്ഷ വേദികളായിരുന്നു. അങ്ങനെയൊരു ഒത്തു തീര്‍പ്പിന് ഇത്തവണ പാകിസ്താന്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
