ചെന്നൈ: ഒരു പരമ്പരയിലെ പ്രകടനം കൊണ്ടു മാത്രം ഒരു കളിക്കാരനെ ഒതുക്കിനിര്‍ത്താനാവില്ലെന്ന് സൗരവ് ഗാംഗുലിയുടെ കരിയറിലുണ്ടായ തിരിച്ചടിയെ കുറിച്ച് വസിം അക്രം പറഞ്ഞു.
എല്ലാ ക്രിക്കറ്റ് കളിക്കാരും ഇതുപോലുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകാറുണ്ട്. ഗാംഗുലിക്ക് മുപ്പത്തിമൂന്ന് വയസ് മാത്രമേ ആയിട്ടുള്ളൂ. ഇനിയും ഏതാനും വര്‍ഷങ്ങള്‍ കൂടി അദ്ദേഹത്തിനു കളിക്കാനാകും- അക്രം ചൂണ്ടിക്കാട്ടി.
അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര കടുത്തതാകുമെന്ന് അക്രം പറഞ്ഞു. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏത് ടീമിനെ പരിശീലിപ്പിക്കുന്നുവെന്നത് വിഷയമല്ലെന്നും തനിക്ക് കപില്‍ദേവില്‍ നിന്നും പല ഉപദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നും അക്രം വെളിപ്പെടുത്തി.
ഇര്‍ഫാന്‍ പഠാന്‍ കഴിവുള്ള ബൗളറാണ്. അദ്ദേഹത്തെ കപില്‍ദേവുമായി താരതമ്യം ചെയ്യാനുള്ള സമയമായിട്ടില്ല. മികച്ച ബൗളറായ സഹീര്‍ഖാനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തേണ്ടതുണ്ട്- അക്രം പറഞ്ഞു.