Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചു പോകാനാകില്ലെന്ന് യുവരാജ്

മുംബൈ : വിരലിനേറ്റ പരിക്ക് ഭേദമാകാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കുമെന്നും അതിനാല്‍ ഇംഗ്ലണ്ടിനെതിരെയുളള ടെസ്റ് മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്.

സെപ്തംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് യുവരാജ് പറഞ്ഞു. അപ്പോഴേയ്ക്കും പരിക്ക് ഭേദമായി പൂര്‍ണമായും ഫിറ്റാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ഏകദിന പരമ്പരയിലെ ത്രസിപ്പിയ്ക്കുന്ന പ്രകടനം കണക്കിലെടുത്ത് യുവരാജിനെയും കൈഫിനെയും ഇംഗ്ലണ്ടില്‍ തുടരാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നതാണ്. ത്രിദിന മത്സരങ്ങള്‍ക്ക് പരിഗണിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അപ്പോഴാണ് ഫൈനലിനിടയില്‍ യുവരാജിന് പരിക്കേറ്റത്.

തുടര്‍ന്ന് ദിനേശ് മോംഗിയയെയും കൈഫിനെയും ഇംഗ്ലണ്ടില്‍ നിലനിര്‍ത്തി. എന്നാല്‍ യുവരാജിനെ തിരിച്ചയയ്ക്കാനുളള സാധ്യത ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ തളളിക്കളയുന്നില്ല. എല്ലാ കളിക്കാരെയും മികച്ച ഫോമില്‍ നിലനിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അവിസ്മരണീയമായ ഫൈനല്‍ വിജയത്തിന്റെ അവസാനം വരെ ക്രീസില്‍ തുടരാനാകാത്തതില്‍ നിരാശയുണ്ടായെന്ന് യുവരാജ് പറഞ്ഞു. എന്നാല്‍ ആവശ്യമായ റണ്‍ റേറ്റ് ഏഴിനു മുകളില്‍ പോയപ്പോള്‍ വമ്പനടികള്‍ ആവശ്യവുമായിരുന്നു.

ക്യാപ്റ്റനും മറ്റു മുതിര്‍ന്ന കളിക്കാരും തങ്ങളെ ആവോളം പ്രശംസിച്ചു. സച്ചിനും ദ്രാവിഡും സൗരവുമൊക്കെ തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് യുവരാജ് പറഞ്ഞു.

Story first published: Thursday, July 18, 2002, 5:30 [IST]
Other articles published on Jul 18, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+