യൂനിസിനും അക്രത്തിനും സെഞ്ച്വറി, പാക്കിസ്ഥാന് കൂറ്റന്‍ സ്കോര്‍
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ പാക്കിസ്ഥാന് കൂറ്റന്‍ സ്കോര്‍. മൂന്നാം ദിവസം റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ എട്ടു വിക്കറ്റിന് 600 റണ്‍ എടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
മറുപടിയായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്കക്ക് 45 റണ്ണെടുക്കുമ്പോഴേക്കും ക്യാപ്റ്റന്‍ സനത് ജയസൂര്യയെ (21) നഷ്ടപ്പെട്ടു. റണ്ണിന് എല്ലാവരും പുറത്തായ ശ്രീലങ്കക്ക് ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ ഇനിയും 366 റണ്‍ വേണം.
ഓപ്പണര്‍ സയീദ് അന്‍വറിനും ഇന്‍സമാം ഉള്‍ ഹഖിനും ശേഷം യൂനിസ് ഖാനും മുന്‍ ക്യാപ്റ്റന്‍ വസിം അക്രവും പാക്കിസ്ഥാനുവേണ്ടി സെഞ്ച്വറി നേടി. 116 റണ്ണെടുത്ത യൂനിസിനെയും 100 റണ്ണെടുത്ത അക്രത്തിനെയും മഹേല ജയവര്‍ധനെയാണ് പുറത്താക്കിയത്. ഏകദിനശൈലിയില്‍ ബാറ്റു ചെയ്ത അക്രം വെറും 89 പന്തില്‍ നിന്നാണ് 100 റണ്‍ തികച്ചത്. ഇതില്‍ ആറു സിക്സും എട്ട് ഫോറും ഉള്‍പ്പെടും. അബ്ദുള്‍ റസാഖ് 48 റണ്ണെടുത്തു.
138 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത മുത്തയ്യ മുരളീധരനാണ് ശ്രീലങ്കയുടെ ഭാഗത്ത് ഏറ്റവും തിളങ്ങിയ ബൗളര്‍. ജയവര്‍ധനെ രണ്ടു വിക്കറ്റു വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
