ക്രിക്കറ്റ്: ഇന്ത്യയ്ക്ക് ജയം
രാജ്കോട്ട്: വെസ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 81 റണ്‍സിന്റെ ജയം. ഇതോടെ വെസ്റിന്‍ഡീസ് ഏകദിന പരമ്പരയില്‍ 2-1ന് മുന്നിട്ട് നില്ക്കുകയാണ്.
കാണികളുടെ അക്രമം മൂലം മൂന്നാം ഏകദിനം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ആദ്യം ബാറ്റ്ചെയ്ത വെസ്റിന്‍ഡീസിന്റെ 300 റണ്‍സിനെതിരെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27.1 ഓവറില്‍ 200 റണ്‍സ് നേടിയിരുന്നു. ഈ ഘട്ടത്തിലാണ് കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിയാന്‍ തുടങ്ങിയത്. രണ്ട് വെസ്റിന്‍ഡീസ് കളിക്കാരുടെ മേല്‍ കുപ്പികള്‍ വീണതോടെയാണ് കളി നിര്‍ത്തിവച്ചത്. തുടര്‍ന്ന് മാച്ച് റഫറി മൈക് പ്രൊക്ടര്‍ കളിക്കാരെ മൈതാനത്തില്‍ നിന്ന് മടക്കിവിളിച്ചു. കനത്ത സുരക്ഷാസന്നാഹമുണ്ടായെങ്കിലും കാണികളുടെ അക്രമം തടയാന്‍ പൊലീസിന് കഴിഞ്ഞില്ല.
തുടര്‍ന്ന് ഡക്ക്വര്‍ത്ത്- ലെവിസ് സിസ്റത്തിന്റെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പുറത്താകാതെ 114റണ്‍സെടുത്ത വീരേന്ദര്‍ സെവാഗാണ് മാന്‍ ഓഫ് ദി മാച്ച്. സൗരവ് ഗാംഗുലി 72 റണ്‍സെടുത്തു.
ഇന്ത്യന്‍ കാണികളുടെയിടയില്‍ വര്‍ധിച്ചു വരുന്ന അക്രമപ്രവണത ഇന്ത്യ-വെസ്റിന്‍ഡീസ് മത്സരങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. നേരത്തെ ജാംഷഡ്പൂരിലും നാഗ്പൂരിലും നടന്ന രണ്ട് ഏകദിനങ്ങളിലും കാണികള്‍ അക്രമം കാട്ടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
