Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് അക്കാദമിയെ ആധുനികമാക്കും

കൊല്‍ക്കത്ത: ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയെ ആധുനികവല്ക്കരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തീരുമാനിച്ചു. തുടര്‍ച്ചയായി രണ്ടാമതും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജഗ്മോഹന്‍ ഡാല്‍മിയ അറിയിച്ചതാണ് ഇക്കാര്യം.

സുനില്‍ ഗവാസ്കറിനായിരിക്കും ഇതിന്റെ ചുമതല. ദേശീയ ക്രിക്കറ്റ് അക്കാദമിയെ ആദ്യം പുന: സംഘടിപ്പിക്കും. കര്‍ണാടക സ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഈയിടെ സംസ്ഥാനസര്‍ക്കാരില്‍ നിന്നും 30 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഇതില്‍ നിന്നും 12 ഏക്കര്‍ ഭൂമി ദേശീയ ക്രിക്കറ്റ് അക്കാദമിയ്ക്കായി വാങ്ങും. ഇവിടെയായിരിക്കും നവീകരിച്ച ക്രിക്കറ്റ് അക്കാദമിയുടെ പ്രവര്‍ത്തനം.

ഭാവിയിലെ ക്രിക്കറ്റ് വാഗ്ദാനങ്ങള്‍ക്ക് ആധുനിക രീതിയിലുള്ള പരിശീലനം ഇവിടെ ലഭ്യമാക്കും. ശാസ്ത്രീയമായ പരിശീലന തന്ത്രങ്ങള്‍, കളിക്കാരുടെ കായിയക്ഷമതയും മാനസികകഴിവുകളും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍, കളിക്കാരുടെ എല്ലാ മേഖലയിലുമുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതോടൊപ്പം ക്രിക്കറ്റിനൊപ്പം പഠനവും ശ്രദ്ധിക്കാനുള്ള സൗകര്യം ഇവിടെ നല്കും. - ഡാല്‍മിയ പറഞ്ഞു.

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സുനില്‍ ഗവാസ്കറുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കും. ദില്ലിയിലെ മഹാറാണി ബോഗില്‍ ഒരു ക്രിക്കറ്റ് മ്യൂസിയം സ്ഥാപിക്കും. ഒപ്പം ഒരു ക്രിക്കറ്റ് അക്കാദമിയും ഇവിടെ സ്ഥാപിക്കും. ഇതിന് 17 കോടി വകയിരുത്തും.

Story first published: Friday, September 20, 2002, 5:30 [IST]
Other articles published on Sep 20, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+